Saturday, October 14, 2017

ലോക ശ്രദ്ധ ആകര്‍ഷിച്ച് "വെജിറ്റേറിയൻ സംസ്‌കാരം" പിന്തുടരുന്ന റഷ്യയിലെ ‘വേദാ വില്ലേജ്’

മോസ്‌കോ: ഇന്ത്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്ന റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ‘വേദാ വില്ലേജ്’ എന്ന ചെറു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് പ്രദേശം ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. ‘നിങ്ങള്‍ സസ്യഭോജനം ആഗ്രഹിക്കുന്നവരാണെങ്കില്‍ കടന്നു വരാം’ എന്ന ആലേഖനത്തോടെയാണ് ഇവിടേയ്ക്ക് ജനങ്ങളെ സ്വീകരിക്കുന്നത്.

മാംസാഹാരം, മദ്യപാനം, പുകവലി, മയക്കുമരുന്ന് എന്നീ ദുഷിപ്പുകളൊന്നും ഈ അപ്പാര്‍ട്ട്‌മെന്റുകളില്‍ ഒരിക്കലും ഉണ്ടാകില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാവരും ഒരുപോലെ ഒരു സസ്യാഹാരത്തെ പിന്തുടരുന്ന ഇവിടെ ഐക്യവും സമാധാനവും നിലനില്‍ക്കുന്നും എന്നത് മറ്റൊരു സുപ്രധാന സവിശേഷതയാണ്.

ഇന്ത്യന്‍ സംസ്‌കാരത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന ഇവിടുത്തെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ഇരിക്കുന്നത് ഇന്ത്യന്‍ പാരമ്പര്യ വാസ്തു നിര്‍മ്മാണ ശൈലിയും ചൈനീസ് വാസ്തു നിര്‍മ്മാണ ശൈലിയായ ഫെങ് ഷുയി സംയോജിച്ച് കൊണ്ടാണെന്ന് വേദാ വില്ലേജിന്റെ മാനേജര്‍ മായാ പൊട്‌ലിസാപ്ക്യ പറഞ്ഞു. ഇവിടെ രണ്ട് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ പണിത് കഴിഞ്ഞിട്ടുണ്ട്. മറ്റ് കെട്ടിടങ്ങള്‍ 2018 ആദ്യ പകുതിയോടെ പണി പൂര്‍ത്തിയാക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് മായ അറിയിച്ചു.

പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ യോഗ സെന്റര്‍, ജിംനേഷ്യം, സ്പാ, ചെറു വാണിജ്യ സ്ഥാപനങ്ങള്‍, ഡേ കെയര്‍ സംവിധാനം, വിദ്യാഭ്യാസ കേന്ദ്രം വെജിറ്ററേനിയന്‍ ഹോട്ടല്‍ എന്നിവയും ഉള്‍പ്പെടുന്നതായി മായ വ്യക്തമാക്കി.
- braveindianews

No comments:

Post a Comment