Monday, October 9, 2017

ക്രിസ്തുദേവന്‍റെ കല്പന

"നീ കൊല്ലരുത് രക്തസമ്പ൪ക്കം ഉണ്ടാകാതെ നിന്‍റെ കൈ സൂക്ഷിക്കുക. മാംസം നിന്റെ വായില്‍ പ്രവേശിക്കരുത്. പ്രകൃതി നല്‍കുന്ന കായ്കനികളും ധാന്യങ്ങളും ഭക്ഷിച്ചു മനുഷ്യന്‍ ജീവിക്കണം. അതുകൊണ്ട് നിന്റെ പിതാവിനെപ്പോലെ നീയും കരുണാമയനായിരിക്കുക.."
    (They shall not kill. Keep your hand from blood. No flesh meet enter your mouth. Man shall live by fruits, grain and seeds of the earth.Be ye, therefore merciful as your father is.)
   ബൈബിള്‍ മൂലത്തിലുള്ള വാചകങ്ങളാണു മേലുദ്ധരിച്ചിരിച്ചിരിക്കുന്നത് എന്നാല്‍, ഇന്നു പ്രചാരത്തിലിരിക്കുന്ന ബൈബിളുകളില്‍ ഈ വാചകങ്ങള്‍ കാണുന്നില്ല. 'നീ കൊല്ലരുത് ' എന്നു മാത്രം പറഞ്ഞ് നി൪ത്തിയിരിക്കുകയാണ്. ദിവംഗതനായ റവ.G.J Kowsili
' The Gospel of holy twelve ' (12 വിശുദ്ധരുടെ പ്രവചനം) എന്ന തന്‍റെ ഗ്രന്ഥത്തില്‍ ഇതിനെപ്പറ്റി പറഞ്ഞു കാണിക്കുന്നതിപ്രകാരമാണ്:
  'ക്രിസ്തുമതത്തിന്റെ ഉന്നതാധികാരികളാല്‍ നിയോഗിക്കപ്പെട്ട ബൈബിള്‍ പരിശോധനക്കമ്മറ്റിയുടെ വെട്ടിത്തിരുത്തലിനു വിധേയമായിട്ടില്ലാത്ത ഗോസ്പല്‍മൂലത്തിന്റെ ഒരു പരിഭാഷ 'എസ്റ്റീ൯' സമുദായക്കാ൪ ഇന്നും സൂക്ഷിച്ചുവെക്കുന്നുണ്ട്. അതുവെച്ചു നോക്കുമ്പോള്‍,  യേശുദേവന്റെ ഉപദേശങ്ങളില്‍ തങ്ങള്‍ക്കു സ്വീകാര്യമല്ലാത്തതും ഇഷ്ടമില്ലാത്തതുമായ പല ഭാഗങ്ങളും പ്രത്യേകിച്ച് മദ്യപാനവും മാംസ്യഭോജ്യങ്ങളും നിഷിദ്ധമാണെന്നുള്ള സിദ്ധാന്തങ്ങളും അതിനുപോല്‍ബലകങ്ങളായ വാദമുഖങ്ങളും പരിശോധനക്കമ്മറ്റി അംഗീകരിച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഗോസ്പലില്‍ മനഃപൂര്‍വ്വം ചേ൪ക്കാതിരുന്നതാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. മേരിക്ക് മാലാഖ കൊടുത്ത ഉപദേശങ്ങളുടെ പൂ൪ണ്ണരൂപവും എസ്റ്റീ൯കാ൪ സൂക്ഷിച്ചിരിക്കുന്ന ബൈബിള്‍മൂലത്തിന്‍റെ സത്യസന്ധമായ പരിഭാഷയില്‍ മാത്രമേ കാണുന്നുള്ളു. അതില്‍ കാണുന്ന പ്രസക്തഭാഗം ഇവിടെ  ഉദ്ധരിക്കട്ടെ 'നമ്മള്‍ മാംസം ഭക്ഷിക്കരുത്, മദ്യവും കഴിക്കരുത്: എന്തുകൊണ്ടെന്നാല്‍,ജനിക്കാന്‍  പോകുന്ന ശിശുവിനെ പുണ്യവാളനായി അഭിഷേചിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട്,  മദ്യമോ മാംസമോ നമ്മള്‍ ഉപയോഗിക്കരുത്.'
         ഒരു സന്ദര്‍ഭത്തില്‍ യേശുദേവ൯ അരുളിച്ചെയ്ത ഒരു ഉഗ്രശാസനം ഇതായിരുന്നു : ' ദൈവത്തിന്റെതായ ഈ ജന്തുക്കളെ എന്തിനു നിങ്ങള്‍  ഉപദ്രവിക്കുന്നു. അവ൪ നിങ്ങളെക്കാള്‍ ശ്രേഷ്ഠരാണ്. മനുഷ്യന്റെ സ്നേഹിതരായിരിക്കേണ്ട ഈ ജന്തുക്കളോടു തലമുറകളായി മനുഷ്യന്‍ ചെയ്തുപോന്ന ക്രൂരതകള്‍ അവരെ  മനുഷ്യന്‍റെ ശത്രുക്കളായി മാറ്റിയിരിക്കുന്നു! ഈ അവസരത്തില്‍ ഒരു സിംഹം യേശുവിന്റെ പാദത്തില്‍ വന്നു കിടക്കുകയും അദ്ദേഹത്തോടു സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.  പ്രചാരത്തിലിരിക്കുന്ന ബൈബിളുകളിലെല്ലാം മേല്‍പ്പറയപ്പെട്ട ഭാഗങ്ങളെല്ലാം വിട്ടുകളഞ്ഞിരിക്കുകയാണ്.ബൈബിള്‍  പരിശോധിച്ച് പരിഭാഷപ്പെടുത്താ൯ ആധികാരികമായി നിയോഗിക്കപ്പെട്ടിരുന്ന കമ്മറ്റി അതൊന്നും അംഗീകരിക്കാ൯ തയ്യാറായിരുന്നില്ലെന്നു മാത്രമാണ് അതിനുള്ള കാരണം.'
   മാംസവും മദ്യവും ശരീരമനസ്സുകളില്‍ വരുത്തുന്ന വൈകല്യങ്ങളെ കണക്കിലെടുത്തു കൊണ്ടായിരിക്കണം.കരുണാമയനായ ദൈവപുത്ര൯ ഇപ്രകാരം അരുളിചെയ്തെന്നു വിചാരിക്കാന്‍ ന്യായം കാണുന്നു.

No comments:

Post a Comment