Friday, December 30, 2016

സസ്യാഹാരം വിളമ്പി ക്രിസ്മസ് ആഘോഷം

കോട്ടയം: മുട്ട ചേര്‍ന്ന കേക്ക് വരെയൊഴിവാക്കി വട്ടയപ്പം മുറിച്ച് ക്രിസ്മസ് ആഘോഷം. കോട്ടയം ദേവലോകം അരമനയില്‍ നടന്ന ആഘോഷമാണ് സസ്യാഹാരം വിളമ്പി ലളിതമാക്കിയത്. ജീവന്‍ ദയാവേദി സംഘടിപ്പിച്ച ആഘോഷത്തിന് ബാവാ തിരുമേനി വട്ടയപ്പം മുറിച്ച് തുടക്കമിട്ടു. ജീവകാരുണ്യ സന്ദേശവാഹകനായ ക്രിസ്തുദേവന്റെ പേരില്‍ മിണ്ടാപ്രാണികളെ കൊന്ന് ഭക്ഷണമൊരുക്കി ക്രിസ്മസ് ആഘോഷിക്കരുതെന്ന അപേക്ഷയാണ് ജീവന്‍ ദയാവേദി പ്രവര്‍ത്തകര്‍ക്കുള്ളത്. ജീവന്റെ ആഘോഷദിനങ്ങളായ ക്രിസ്മസിനും ഈസ്റ്ററിനും കണക്കില്ലാതെ മിണ്ടാപ്രാണികളെ കൊന്നൊടുക്കുന്നതിനെതിരെ മനുഷ്യമനഃസാക്ഷിയുണര്‍ത്തുകയാണ് ലക്ഷ്യം. 15 വര്‍ഷമായി തുടരുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്. ഈ വര്‍ഷം 25 കേന്ദ്രങ്ങളില്‍ ജീവന്‍ദയാവേദി 'അഹിംസാത്മക' ക്രിസ്മസ് സന്ദേശവുമായി സ്‌നേഹ സദസ്സുകള്‍ സംഘടിപ്പിച്ചു. അടുത്ത അമ്പതുനോമ്പിന് വീടുകള്‍ കേന്ദ്രീകരിച്ച് സംവാദങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ആധുനിക വൈദ്യശാസ്ത്രം ഉപേക്ഷിച്ചശേഷം മരുന്നില്ലാതെ ആഹാര നിയന്ത്രണത്തിലൂടെ അസുഖം ഭേദമായ നിരവധി ആളുകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. രോഗങ്ങള്‍ പരിഹരിക്കാന്‍ ശരീരത്തില്‍ തന്നെ ഒരു മെക്കാനിസം ഉണ്ടെന്നും പ്രകൃതി ജീവനത്തിലൂടെ അത്ഭുതങ്ങള്‍ ഉണ്ടാക്കാമെന്നും ബാവാ തിരുമേനി പറഞ്ഞു.   നമ്മള്‍ എന്തുകഴിക്കണമെന്ന് കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കുന്ന ഇക്കാലത്ത് രസനേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിക്കാന്‍ അതുപോലെ കരുത്തുള്ളവര്‍ക്കേ പറ്റൂ. തിരക്കുപിടിച്ച ലോകത്ത് വിഷരഹിതഭക്ഷണശീലം പാലിക്കാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന ചിന്തയും അദ്ദേഹം പങ്കുവെച്ചു. ജീവന്‍ ദയാവേദി ചെയര്‍മാന്‍ എം.കുര്യന്‍, സെക്രട്ടറി റവ.എ.സി.തോമസ്, ആന്‍സാ വര്‍ഗീസ്, സന്തോഷ് കൈതയില്‍, കുരുവിള തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പഴങ്ങളും മറ്റും അടങ്ങിയ വിഷരഹിത ഉല്പന്നങ്ങള്‍ തിരുമേനിക്ക് നല്‍കി ജൈവസമര്‍പ്പണവും നടത്തി.
Mathrubhumi 


സസ്യാഹാരികൾക്ക് വിറ്റമി൯ ബി-12 , ഓമേഗ 3 എന്നിവ എവിടെനിന്നും ലഭിക്കും ?

 വിറ്റമി൯ ബി-12 : അഥവാ സയനോ കോബോളമി൯ എന്ന അതിസങ്കീ൪ണ്ണഘടനുള്ള ബി-12 സസ്യാഹാരങ്ങളില്‍ വളരെ പരിമിതമായ അളവില്‍ മാത്രമാണുള്ളത്. സസ്യാഹാരാദികളില്‍ ഈ വിറ്റമിനിന്‍റെ പരിമിതി ഒരിക്കലും ദൃശ്യമാകുന്നില്ല. കാരണം പാലിലും, പാല്‍ ഉല്‍പ്പന്നത്തിലും, (for lacto vegetarians) സോയാമില്‍ക്ക്, യീസ്റ്റ് വള൪ന്ന് ചെറുതായ പുളിക്കുന്ന ദോശ-ഇഡ്ഡലി,പഴങ്കഞ്ഞി, ബ്രെഡ് മാവിലുമെല്ലാം നമുക്കാവശ്യമായ ബി-12 ലഭ്യമാണ്. ബി-12ന്‍റെ അത്യത്ഭുതകരമായ  പ്രത്യേകത രണ്ടു മില്ലിഗ്രാം വരെ സയനോ കോബോളമി൯ മനുഷ്യന്‍റെ കരളില്‍  സൂക്ഷിക്കുവാ൯ സാധിക്കുന്നു. രണ്ടു മില്ലിഗ്രാം വിറ്റാമി൯ ഏതാനും വ൪ഷങ്ങളോളമുള്ള ശരീരപ്രവ൪ത്തനത്തിന് മതിയാകുകയും ചെയ്യും. നമ്മുടെ പ്രതിദിനാവശ്യം രണ്ടു  മൈക്രോഗ്രാമില്‍ താഴെ മാത്രമാണ്, ഇത്രയും  വിറ്റമി൯ സസ്യാഹാരത്തില്‍ നിന്നും  നമുക്ക് ലഭിക്കുന്നു. 
മറ്റ്  സസ്യാഹാരിജീവികൾക്ക് B 12 എങ്ങനെ കിട്ടുന്നു? അതേ മാർഗ്ഗത്തിൽ നമുക്കും കിട്ടും.കിണർ പച്ച വെള്ളം കുടിക്കുന്നവർക്ക് B 12 ദൗർലഭ്യം ഉണ്ടാകില്ല. പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ ജൈവമായി ഉണ്ടാക്കി  പച്ചക്ക് കഴിക്കുന്നവർക്കും B 12 അഭാവമില്ല.
------------
ഫ്ളാക്സ്  സീഡ് അഥവാ ചണവിത്ത്*
ഫ്ളാക്സ് സീഡ് അഥവാ ചണവിത്ത് ഓമേഗ 3 ധാരാളം അടങ്ങിയിരിക്കുന്നു.ഹൃദ്രോഗികൾക്ക് ചണവിത്ത്  ഉത്തമ ഔഷധമാണ്. അമേരിക്കയില്‍ നിന്നും പുറത്തിറങ്ങിയ ഹീലിങ്ങ് പവ൪ ഫ്ളാക്സ് എന്ന പുസ്തകത്തില്‍ ചണവിത്തിന്റെ (Flax Seed) രോഗപ്രതിരോധ ശക്തിയെ കുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. 41 രോഗങ്ങള്‍ക്ക് ഫലപ്രദമാണ് എന്ന് ഗ്രന്ഥകാര൯ ഹെ൪ബ് ജൊയ്ന൪ബെഎ൯ഡ്(Herb Joinerbeynd) പറയുന്നത്. രക്തക്കുഴലുകളിലെ തടസ്സം നീക്കാ൯ ഇതിലെ ഒമേഗാക്കു കഴിയും. ഒരു ലുബ്രിക്കെറ്റ് ഏജന്റായി രക്തക്കുഴലുകളിലെ തടസ്സം  നീക്കാന്‍ ഇതിലെ ഒമേഗാക്കു കഴിയും. ഒരു ലുബ്രിക്കെറ്റ് ഏജന്‍റായി രക്തക്കുഴലുകളില്‍ ഇതു പ്രവ൪ത്തിക്കും.ഹൃദ്രോഗികള്‍ക്ക് ഒരു വരദാനമാണ് ചണവിത്ത് എന്നു പറയുന്നതില്‍ തെറ്റില്ല. ആരോഗ്യ രംഗത്ത് ചണവിത്ത് വരദാനമാണ്  ഹൃദ്രോഗത്തിനും കാ൯സറിനും ഔഷധമായി ചണവിത്ത്  മാറിയിരിക്കുന്നു. ദിവസം 50 ഗ്രാം (5 ടേബിള്‍ സ്പൂണ്‍) ചണവിത്ത് കഴിച്ചാല്‍ രക്തത്തിലെ എല്‍.ഡി.എല്‍  (കൊളസ്ട്രോള്‍) കുറയുന്നത് കാണാം. ക്രമരഹിതമായ ഹാ൪ട്ട് ബീറ്റ് ഉള്ളവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ഞരമ്പുവഴി കടത്തിവിട്ടപ്പോള്‍ അതിഗുരുതരമായ ഹാ൪ട്ട് അറ്റാക്കിനെ തടഞ്ഞു നി൪ത്താനായി എന്ന് ജോയിനറുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊളമ്പസിലെ ഓഹിയോ യൂണിവേഴ്സിറ്റി മനശാസ്ത്രവിഭാഗം നടത്തിയ ഗവേഷണത്തിലും ഇക്കാര്യം ശരിയാണെന്ന് അടിവരയിട്ട് സമ൪ത്ഥിക്കുന്നു.
   രക്തധമനികളിലെ തടസ്സം നീക്കുന്നതില്‍ ഒമേഗ 3 നുള്ള കഴിവ് അതിശയകരമാണെന്നതിന് ഡാനിഷ് ശാസ്ത്രകാരനായ എച്ച്.ഒ.ബെങ്ങും ജോൺ ഡെ൪ബെ൪ഗ്ഗും ചേ൪ന്ന് നടത്തിയ ഗവേഷണഫലം സാക്ഷ്യം വഹിക്കുന്നു.
  ഒമേഗ-3 പോളി-അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡിന്റെ കാര്യമെടുത്താൽ,സോയാബീന്‍, കാബേജ്, സസ്യഎണ്ണകള്‍, ഇലക്കറികള്‍ തുടങ്ങിയവയിൽ ഇത് അവശ്യം വേണ്ടതടങ്ങിയിട്ടുണ്ട്.

സ്കൂൾ മുറ്റത്ത് സഹജീവി സ്നേഹത്തിന്റെ ' ആട് അറിവുകൾ'

തൃശൂർ: പ്രൈമറി ക്ളാസിൽ പണ്ട് പഠിച്ച മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ഈ പദ്യം ചിലർക്കെങ്കിലും ഓർമ്മയിലുണ്ടാവും. മേരിയോടൊപ്പം സ്കൂളിൽ ഓടിക്കയറിയ ഒരു കുഞ്ഞാടിന്റെ കഥയാണ് അതെങ്കിൽ ഒരു സ്കൂൾ മുഴുവൻ കുഞ്ഞാടുകൾ ഓടി നടക്കുന്ന കഥയാണ് തൃശൂർ തൃത്തല്ലൂർ യു. പി സ്കൂളിനു പറയാനുള്ളത്. ഇവിടെ സ്കൂളിൽനിന്നാണ് കുട്ടികളോടൊപ്പം കുഞ്ഞാടുകൾ വീട്ടിലേക്ക് പോകുന്നത്. രാജ്യം മുഴുവൻ ബീഫ് ഫെസ്റ്റിവൽ വിവാദം കൊഴുക്കുന്നതിനിടയിൽ വളർത്തുമൃഗങ്ങളെ ജീവനുതുല്യം സ്നേഹിക്കാൻ പഠിക്കുകയാണ് സ്‌കൂളിലെ ദീപൻമാസ്റ്ററും കുട്ടികളും. കമ്പ്യൂട്ടറിൽ അഭിരമിക്കുന്ന പുതുതലമുറയെ സ്നേഹിക്കാൻ പഠിപ്പിക്കണം എന്ന തിരിച്ചറിവിലാണ് ദീപൻമാഷ് സ്കൂളിൽ ഗോട്ട് ക്ളബ് രൂപീകരിച്ചത്. ജീവന്റെ ജീവൻ എന്ന് പദ്ധതിക്ക് പേരിട്ടു.''ആടിന്റെ പാൽ അവയുടെ കുട്ടികൾക്കാണ്. ഇറച്ചിയും ഞങ്ങൾ കഴിക്കില്ല'' ഇതാണ് ഇവരുടെ മുദ്രാവാക്യം. മുത്തശ്ശിയും അമ്മയും പേരക്കുട്ടികളുമായി ഏഴുതലമുറ പിന്നിട്ട കുടുംബത്തിൽ 35ലധികം ആടുകൾ ഇപ്പോൾ കുട്ടികളുടെ ഗോട്ട് ക്ളബിലുണ്ട്. കിങ്ങിണി, മിന്നു, ചിന്നു, തക്കുടു, സുന്ദരി ... ഓമനപ്പേരുള്ള ഇവരുടെ താമസം 27 കുട്ടികളുട‌െ വീടുകളിലാണ്. എട്ടുപേരുടെ വീട്ടിലേക്ക് കൂടി വൈകാതെ കുടുംബത്തിൽ നിന്ന് അംഗങ്ങളെത്തും. 'പാലിനും ഇറച്ചിക്കും വേണ്ടിയല്ലെങ്കിൽ പിന്നെന്താ ഇവറ്റകളെ വളർത്തിയാൽ നിങ്ങൾക്കുള്ള ഗുണം?' എന്നു ചോദിക്കുന്നവരോട് ഇവർ പറയും: ''ഞങ്ങൾ സ്‌നേഹിക്കാൻ പഠിച്ചൂല്ലോ...'' തുടക്കത്തിൽ ഒരു ആടിനെയെങ്കിലും വാങ്ങിക്കുകയെന്നത് ശ്രമകരമായിരുന്നു. പണം കണ്ടെത്താൻ സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി ചെയ്തു. ആദ്യ വിളവെടുപ്പിൽ നിന്ന് ആടിനെ വാങ്ങാനുള്ളതിനെക്കാൾ പണം. വൈകാതെ സ്കൂളിലേക്ക് ആടിനെ വാങ്ങി. അസംബ്ളിയിൽവച്ച് കുട്ടികൾ ആടിന് പേരിട്ടു- മണിക്കുട്ടി. അടുത്ത ദിവസം സ്കൂൾ മുറ്റത്ത് കുട്ടികളും അദ്ധ്യാപകരും ചേർന്ന് അവൾക്ക് കൂര പണിതു- മണിക്കുട്ടി പാലസ്. വൈകുന്നേരമായാൽ തൊട്ടടുത്ത വീട്ടിലേക്ക് കുട്ടികൾ മണിക്കുട്ടിയെ മാറ്റും. പിന്നെ മണിക്കുട്ടി ജന്മം നൽകിയ രണ്ട് ആട്ടിൻകുട്ടികളെ ഗോട്ട് ക്ളബിലെ രണ്ട് അംഗങ്ങൾക്ക് കൈമാറി. കന്നി പ്രസവത്തിലെ കുട്ടികൾ എത്രയെണ്ണമായാലും ഗോട്ട് ക്ളബിന് കൈമാറണമെന്നാണ് വ്യവസ്ഥ. അമ്മയാടിനെ പിന്നീട് കുട്ടികൾക്ക് സ്വന്തമാക്കാം. ചിലരുടെ വീടുകളിൽ മൂന്ന് ആടുകൾ വരെയുണ്ട്. ആടുകൾക്ക് ഓമനപ്പേരിടുന്നതും അവരെ പരിപാലിക്കുന്നതുമെല്ലാം കുട്ടികൾ തന്നെ. -
keralakaumudi