Friday, February 3, 2023

വെജിറ്റേറിയൻ ആയാൽ പ്രതിരോധശേഷി മെച്ചപ്പെടുമോ?

 

കഴിഞ്ഞ കുറേ വർഷങ്ങളായി, മെച്ചപ്പെട്ട ആരോഗ്യ വ്യവസ്ഥിതി നിലനിർത്താമെന്ന ലക്ഷ്യത്തോടെ ധാരാളം ആളുകൾ സസ്യാഹാരം മാത്രമുള്ള ഭക്ഷണക്രമത്തിലേക്ക് ചുവടുവച്ചിട്ടുണ്ട്. വെജിറ്റേറിയൻ അഥവാ സസ്യാഹാര രീതി എന്നതിനർത്ഥം മാംസം, മുട്ട, പാലുൽപന്നങ്ങൾ, തുടങ്ങി മൃഗങ്ങളിൽ നിന്ന് ലഭ്യമാകുന്ന ഏതൊരു ഭക്ഷ്യോത്പന്നങ്ങളും ഒഴിവാക്കുന്ന ആഹാരരീതിയെ പിന്തുടരുക എന്നാണർത്ഥം.

സ്വയം ആരോഗ്യമുള്ളവരായി തുടരാനായി സസ്യാഹാരം മാത്രം ഉൾക്കൊളിച്ച ഭക്ഷണശീലം ഒരാളെ സഹായിക്കുെമന്ന് നിരവധി ഭക്ഷ്യാരോഗ്യ വിദഗ്ദർ നിഗമനം ചെയ്യുന്നുണ്ട്. എന്നാൽ ശാസ്ത്രീയമായി കണക്കിലെടുക്കുമ്പോൾ ഈ നിങ്ങളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും മികച്ചതായിരിക്കുമോ എന്ന് പലരും സംശയിച്ചേക്കാം. ഇന്ന് നമുക്കത് ചർച്ച കണ്ടെത്താം. സസ്യാഹാരത്തെക്കുറിച്ച് ശാസ്ത്രത്തിന് പറയാനുള്ള കാര്യങ്ങൾ ഇതാ

വെജിറ്റേറിയൻ ആകുന്നത് വണ്ണം കൂട്ടില്ലെന്ന് പരക്കെ ഒരു ധാരണയുണ്ട്. ഇതിന്റെ പിന്നിലെ വാസ്തവം എന്താണ്? സസ്യാഹാരം മാത്രം ശീലിച്ചാലും ശരീരഭാരം കൂടും എന്നതാണ് സത്യം. സസ്യാഹാരത്തിൽ ഉൾപ്പെടുത്തുന്ന ചീസ്, കൊഴുപ്പുള്ള പാൽ, തൈര് എന്നിവയിലൊക്കെ ഉയർന്ന കാലറി അടങ്ങിയിരിക്കുന്നു. എന്നാൽ പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ എന്നിവ നിങ്ങളുടെ ആഹാരത്തിൽ ഉൾപ്പെടുത്താം.

തീർച്ചയായും മാംസാഹാരം അടങ്ങിയിട്ടില്ലാത്ത ഇത്തരത്തിലൊരു ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് വഴി നിരവധി നേട്ടങ്ങൾ നമ്മുടെ ആരോഗ്യത്തിന് ലഭ്യമാകുമെന്നത് യാഥാർത്ഥ്യമാണ്. അതിലൊന്നാണ് നമ്മുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനുള്ള കഴിവ്. ഭക്ഷണ ശീലത്തിൽ മാംസം ഉൾപ്പെടുത്താതെ പഴങ്ങളിലും പച്ചക്കറികളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈയൊരു ഭക്ഷണക്രമം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് ഏറ്റവും മികച്ചതായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാം.


ശരീരത്തെ ബാധിക്കാൻ സാധ്യതയുള്ള ചെറുതും വലുതുമായ എല്ലാവിധ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിച്ചു നിർത്തുവാനുള്ള ഒരു പരിചയായായി പ്രവർത്തിക്കുകയാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രധമ ധർമ്മം. നമ്മുടെ ശരീരത്തിലേക്ക് കടന്നുകയറുന്ന ബാക്ടീരിയകൾ അല്ലെങ്കിൽ വൈറസുകളെ പ്രതിരോധിക്കുകയും കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ രോഗപ്രതിരോധ വ്യവസ്ഥിതി ഇതിനെ ചെറുത്തു നിർത്തി ശരീരത്തെ പരിരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം രോഗകാരികളും വെല്ലുവിളികളുമെല്ലാം ശരീരത്തെ ആക്രമിക്കാൻ ഒരുങ്ങുമ്പോൾ ആവശ്യമായ പ്രതിരോധ സംവിധാനം ഒരുക്കി വയ്ക്കുന്നതിലൂടെ ഇത് ശരീരത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നു.


രോഗപ്രതിരോധവ്യവസ്ഥിതി പ്രധാനമായും രണ്ട് രീതിയിലാണ് പ്രവർത്തിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ശരീരം നേരിടേണ്ടിവരുന്ന പൊതുവായ ഭീഷണികളെ സ്വയം തിരിച്ചറിഞ്ഞ് എല്ലാത്തരം രോഗകാരികളോടും പോരാടുന്ന സ്വതസിദ്ധമായ രോഗപ്രതിരോധ സംവിധാനമാണ് ഒന്നാമത്തേത്. രണ്ടാമത്തേത് ഒരു അഡാപ്റ്റീവ് രോഗപ്രതിരോധ സംവിധാനമാണ്. അത് നമ്മുടെ നാഢീവ്യവസ്ഥിതിയിൽ മുൻകാല രോഗാക്രമണങ്ങളെ കുറിച്ചുള്ള ഓർമ്മകൾ സൂക്ഷിച്ചു വെക്കുകയും, ഭാവിയിൽ ഇതേ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഇവ ഇതേ ആന്റിബോഡികളെ പുറപ്പെടുവിക്കാൻ തയ്യാറാക്കി നിർത്തുകയും ചെയ്യുന്നു.

നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന്, സിങ്ക്, അയൺ, കോപ്പർ, സെലിനിയം, വിറ്റാമിൻ എ, ബി 6, സി, ഇ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് ശാസ്ത്രം ശുപാർശ ചെയ്യുന്നു. ഈ പോഷകങ്ങളെല്ലാം ഭൂരിഭാഗവും അടങ്ങിയിരിക്കുന്നത് സസ്യാഹാരത്തിൻ്റെ പട്ടികയിലുള്ള പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സുകൾ, വിത്തുകൾ എന്നിവയിൽ തന്നെയാണ്. അതുകൊണ്ട് തന്നെ ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് സസ്യാടിസ്ഥാനമായുള്ള ഭക്ഷണക്രമം പ്രധാനമർഹിക്കുന്നതായി മാറുന്നു.

ഗവേഷണ പ്രകാരം, നിങ്ങളുടെ രോഗപ്രതിരോധ ശേഷിയുടെ 70 മുതൽ 80% വരെ നിങ്ങളുടെ കുടലിനെ കേന്ദ്രീകരിച്ചിരിക്കുന്നതാണ്. നിങ്ങളുടെ കുടലിൽ കുടികൊള്ളുന്ന 39 ട്രില്യനോളം പോന്ന ചെറു മൈക്രോബയോമുകൾ ചേർന്നാണ് നിങ്ങയുടെ രോഗപ്രതിരോധ കോശങ്ങളെ വേർതിരിക്കുന്നത്. രോഗപ്രതിരോധ കോശങ്ങൾ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ഇത് ഫ്രീ റാഡിക്കലുകൾ എന്ന സംയുക്തങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും പലവിധ ഫൈറ്റോകെമിക്കലുകളും ധാരാളമായി കഴിക്കുന്നത് വഴി ഇത്തരം ഫ്രീ റാഡിക്കലുകളുടെ ആക്രമണത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും. മാത്രമല്ല സസ്യം മാത്രം അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതികളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

സസ്യാഹാരികളായവർ പൊതുവേ നോൺ വെജ് കഴിക്കുന്നവരേക്കാൾ ഉയർന്ന അളവിൽ ഭക്ഷണങ്ങൾ കഴിക്കുന്നവരാണ്. അതിനാൽ തന്നെ ഇതവരുടെ രോഗപ്രതിരോധ സംവിധാനത്തെ ഏറ്റവും മികച്ച രീതിയിൽ സഹായിക്കാനാകുന്നു. സസ്യ സ്റ്റിറോളുകളുടെ (ഫൈറ്റോസ്റ്റെറോളുകൾ ) ഉയർന്ന ഉപഭോഗം രോഗപ്രതിരോധ പ്രവർത്തനത്തെ മെച്ചപ്പെടുത്തുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുന്നു.

പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ സസ്യാഹാരത്തിലേക്ക് ചുവടുവെയ്ക്കുന്നത് ഒരു മികച്ച പോംവഴിയാണെന്ന് ന്യൂട്രിഷന് ആൻ്റ് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ശുപാർശ ചെയ്യുന്നുണ്ട്. ഒരാൾ വിറ്റാമിൻ ബി 12 സപ്ലിമെന്റുകൾ എടുക്കുകയും സസ്യാഹാരങ്ങളിൽ നിന്ന് ആവശ്യമായ പ്രോട്ടീനും കാൽസ്യവും ബോധപൂർവ്വം തിരഞ്ഞെടുക്കുകയും ചെയ്യുന്നുവെങ്കിൽ ഒരു വെജിറ്റേറിയൻ ഡയറ്റ് ഏറ്റവും നല്ലൊരു ഡയറ്റ് പ്ലാനായി മാറും. അവശ്യ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, സിങ്ക്, പ്രോട്ടീൻ തുടങ്ങിയ ധാതുക്കളുടെ സ്രോതസ്സായ നല്ല സസ്യാഹാരശീലം ആരോഗ്യത്തിനും പ്രതിരോധകശേഷിക്കും മികച്ചതായി മാറുന്നു.

സസ്യാഹാരം നിങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല നല്ല ആരോഗ്യസ്ഥിതി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ശരിയായ ഉറക്കം, കൃത്യമായ വ്യായാമം, സ്ട്രെസ് മാനേജ്മെന്റ്, നല്ല വ്യക്തിശുചിത്വം എന്നീ കാര്യങ്ങളിൽ ശ്രദ്ധ നൽകിക്കൊണ്ട് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം സംയോജിപ്പിച്ചാൽ ആരോഗ്യകരമായ ജീവിതശൈലി ഒരാൾക്ക് സ്വായത്തമാക്കിയെടുക്കാനാവും

www.malayalam.samayam.com

No comments:

Post a Comment