Friday, February 3, 2023

സസ്യാഹാരം ശീലമാക്കണമെന്ന് ആവശ്യം; സൂപ്പർ മാർക്കറ്റിൽ ചത്ത ആട്ടിൻകുട്ടിയുമായി എത്തി പ്രതിഷേധം

ഷോപ്പ് ഉടമകളെയും മാംസം വാങ്ങാൻ വരുന്നവരെയും ബോധവൽക്കരിക്കുക എന്നതാണ് ഇത്തരം പ്രതിഷേധം നടത്തുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.

സസ്യാഹാരം ശീലമാക്കി മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത തടയാൻ ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ പ്രതിഷേധം. ചത്ത ആട്ടിൻ കുട്ടിയുമായി സൂപ്പർമാർക്കറ്റിൽ എത്തിയാണ് സസ്യാഹാരവാദികൾ പ്രതിഷേധം ഉയർത്തിയത്.

മൃഗങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുന്ന ആക്ടിവിസ്റ്റ് താഷ് പെട്രസോണിന്റെ നേതൃത്തിൽ ആയിരുന്നു പ്രതിഷേധം. ഈസ്റ്റ് മെൽബണിലെ ക്യൂവിലുള്ള കോളസ് സൂപ്പർമാർക്കറ്റിൽ എത്തിയാണ് താഷ് പെട്രസോണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധിച്ചത്.

സൂപ്പർ മാർക്കറ്റിലെത്തിയെ ആക്ടിവിസ്റ്റുകൾ ചത്ത ആട്ടിൻകുട്ടിയെ അവിടുത്തെ ട്രോളിയിൽ കിടത്തുകയായിരുന്നു. ഷോപ്പ് മുഴുവൻ ഇവർ ഈ ട്രോളിയുമായി നടന്നു. മൈക്കിലൂടെ മൃഗങ്ങൾക്ക് എതിരെ നടക്കുന്ന ക്രൂരതയെക്കുറിച്ചും സസ്യാഹാരത്തിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിവരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മൃഗങ്ങളെ കശാപ്പു ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദവും ഇവർ മൈക്കിലൂടെ കേൾപ്പിച്ചു. മേൽവസ്ത്രത്തിൽ കൃത്രിമരക്തം ആക്കിയാണ് താഷ് പെട്രസോൺ പ്രതിഷേധത്തിൽ പങ്കെടുത്തത്.

www.malayalam.news18.com

No comments:

Post a Comment