Adolf Hitler (20 April 1889 – 30 April 1945)
Towards the end of his life, Adolf Hitler followed a vegetarian diet. It is not clear when he adopted it, since some accounts of his dietary habits prior to the Second World War indicate that he consumed meat as late as 1937. By 1938, Hitler's public image as a vegetarian was already being fostered and from 1942 he self-identified as a vegetarian. (Wikipedia)
#######
അതായത് മരിക്കുന്നതിന് തൊട്ടു മുൻപുള്ള 3 വർഷം . അതിന് കാരണം ശത്രുക്കൾ ഭക്ഷണത്തിൽ വിഷം കലർത്തുമോ എന്ന ഭയം ഉണ്ടായിരുന്നു . പ്രത്യേകിച്ച് മാംസഭക്ഷണത്തിൽ .
########
ബെര്‍ലിന്‍: ലോകത്തെ വിറപ്പിച്ച ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭക്ഷണം രുചിച്ചു നോക്കിയത് 15 അംഗ പെണ്‍പട ആയിരുന്നെന്ന് വെളിപ്പെടുത്തല്‍. സംഘത്തിലൂണ്ടായിരുന്ന മാര്‍ഗറ്റ് വോള്‍ക്കാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് അതില്‍ വിഷം കലര്‍ത്തിയിട്ടുണ്ടോ എന്നറിയുകയായിരുന്നു പെണ്‍പടയുടെ ജോലി. ശത്രുക്കള്‍ തന്നെ ഏതു വിധേനയും ഇല്ലാതാക്കുമെന്ന് ഹിറ്റ്‌ലര്‍ ഭയപ്പെട്ടിരുന്നതായും മാര്‍ഗറ്റ് പറയുന്നു. നല്ല പച്ചക്കറികളും ശതാവരിയും മറ്റ് വിഭവങ്ങളും ഉള്‍പ്പെടെ വിഭവസമൃദ്ധമായിരുന്നു ഹിറ്റ്‌ലറുടെ ഓരോ ദിവസത്തെയും ഭക്ഷണം. താന്‍ ഹിറ്റ്‌ലറെ സേവിച്ച നാളുകളില്‍ അയാള്‍ സസ്യബുക്കായിരുന്നെന്നും മാര്‍ഗറ്റ് ഓര്‍മ്മിച്ചു.
രണ്ടരക്കൊല്ലത്തോളം ഹിറ്റ്‌ലറുടെ സംഘത്തിലുണ്ടായിരുന്ന മാര്‍ഗറ്റിന് ഇപ്പോള്‍ 95 വയസ്സായി. മറ്റു പതിനാലു പേരും 1945 ജനുവരിയില്‍ ഹിറ്റ്‌ലറുടെ ആസ്ഥാനം ആക്രമിച്ച സോവിയറ്റ് സേനാ നടപടിയില്‍ കൊല്ലപ്പെട്ടെന്ന് മാര്‍ഗരറ്റ് അറിയിച്ചു. ഭയം മൂലമാണ് ഇക്കാലമത്രയും ഇത് മറച്ചുവെച്ചതെന്ന് അവര്‍ വ്യക്തമാക്കി.
www.janmabhumidaily.com
#########
ഹിറ്റ്‌ലര്‍ ശുദ്ധ വെജിറ്റേറിയനായിരുന്നു എന്നു പറയുന്നത് അദ്ദേഹത്തിന്റെ ഫുഡ് ടേസ്റ്റര്‍ മാര്‍ഗോട് വോള്‍ക്ക്. അവസാനകാലത്ത് പഴങ്ങളും പച്ചക്കറികളും മാത്രമേ അദ്ദേഹം കഴിച്ചിരുന്നുള്ളൂവെന്നും തൊണ്ണൂറ്റിയഞ്ചുകാരിയായ വോള്‍ക്ക് പറയുന്നു. 1941 നും 44 നും ഇടയ്ക്ക് രണ്ടര വര്‍ഷക്കാലം വോള്‍ക്കായിരുന്നു ഹിറ്റ്‌ലറുടെ ഭക്ഷണം രുചിച്ചു നോക്കിയിരുന്നത്. ഹിറ്റ്‌ലര്‍ ഭക്ഷണം കഴിക്കുന്നതിനു മുന്‍പേ ഇവരെ ക്കൊണ്ടു രുചിച്ചു നോക്കിക്കുന്നതു എരിവും പുളിയും കൃത്യമാണോ എന്നറിയാനായിരുന്നില്ല. ജീവനു ഭീഷണിയേറെയുള്ള ഹിറ്റ്‌ലറെ ഭക്ഷണത്തില്‍ വിഷം നല്‍കി വധിക്കുന്നതിനു ആരെങ്കിലും ശ്രമിച്ചാല്‍ തിരിച്ചറിയുന്നതിനാണു മാര്‍ഗോടിനെ ചുമതലപ്പെടുത്തിയിരുന്നത്.
www.ukmalayalampathram.com
###############
No comments:
Post a Comment