Friday, September 18, 2015

വെജ് കഴിച്ചാല്‍ കിടക്കയില്‍ മിടുക്കര്‍?

മാംസവും മത്സ്യവുമെല്ലാം ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ സസ്യാഹാരം കഴിയ്ക്കുന്നവര്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ മിടുക്കെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ലൈംഗികശേഷിയ്ക്കു പുറകില്‍ ഭക്ഷണം മാത്രമല്ലെന്നുണ്ടെങ്കിലും ഭക്ഷണത്തിന് ഇക്കാര്യത്തില്‍ പ്രധാന പങ്കു വഹിയ്ക്കാനുണ്ട്.

സസ്യാഹാരം കഴിയ്ക്കുന്ന പുരുഷന്മാര്‍ സെക്‌സില്‍ മിടുക്കരാണെന്നു പറയാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

വെജ് ഭക്ഷണം കഴിയ്ക്കുന്ന പുരുഷന്മാര്‍ക്ക് മാംസാഹാരം കഴിയ്ക്കുന്നവരേക്കാള്‍ പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ 10 ശതമാനം കൂടുതലുണ്ട്. 

സ്ത്രീകളില്‍ നടത്തിയ പഠനപ്രകാരം വെജ് ഭക്ഷണം കഴിയ്ക്കുന്ന പുരുഷന്മാരുടെ ഗന്ധമാണ് കിടപ്പറയില്‍ അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നു തെളിഞ്ഞിട്ടുണ്ട്.

ഇറച്ചി കഴിയ്ക്കുന്നവരേക്കാള്‍ ശരീരഭാരം വര്‍ദ്ധിയ്ക്കാതിരിയ്ക്കുന്നത് വെജ് കഴിയ്ക്കുന്ന പുരുഷന്മാരിലാണെന്നതാണ് പൊതുവായ ഒരു കാര്യം. ശരീരഭാരം നിയന്ത്രിയ്‌ക്കേണ്ടത് ലൈംഗികശേഷിയ്ക്കു പ്രധാനം.

വെജ് ഭക്ഷണം കഴിയ്ക്കുന്ന പുരുഷന്മാരുടെ ചര്‍മഭംഗി മറ്റുള്ളവരെ അപേക്ഷിച്ച് അധികമായിരിയ്ക്കും. ഇതും സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഒരു ഘടകമാണ്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ സസ്യാഹാരം കഴിയ്ക്കുന്ന പുരുഷന്മാരില്‍ മാംസാഹാരം കഴിയ്ക്കുന്നവരേക്കാള്‍ കുറവാണ്.

പച്ചക്കറികളും പഴവര്‍ഗങ്ങളും പൊതുവെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലൈംഗികശേഷിയ്ക്ക് ഇത് ഏറെ പ്രധാനമാണ്

വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നത് മനസിന്റെ ശാന്തതയ്ക്കും നല്ല മൂഡിനുമെല്ലാം നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതും ലൈംഗികശേഷിയില്‍ പ്രധാനമാണ്.

വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്ന പുരുഷന്മാര്‍ കൂടുതല്‍ ഊര്‍ജസ്വലരായിരിയ്ക്കും. ഇതും കിടപ്പറയില്‍ ഇവരെ കൂടുതല്‍ സഹായിക്കുന്നു.

നല്ല സെക്‌സിന് നല്ല ഉറക്കം പ്രധാനം. ഇതിന് ഏറ്റവും നല്ലത് സസ്യാഹാരമാണ്. കാരണം ദഹനം എളുപ്പമാകും. പ്രത്യേകിച്ചു രാത്രിയില്‍.
-
www.malayalam.boldsky.com

No comments:

Post a Comment