Sunday, July 5, 2015

ജീവിക്കാന്‍ സസ്യാഹാരം മാത്രം മതിയാകുമോ?

തെറ്റിദ്ധരിപ്പിക്കുന്ന ഒരു വിഡിയോ യുക്തിവാദി നേതാവ് ഇട്ടിരുന്നു.
ചോദ്യം ചെയ്യുന്ന മനസ്സില്ലാത്തവര്‍, അതപ്പാടെ വിഴുങ്ങി.
വിറ്റാമിന്‍ ബി 12 ഏതു പച്ചക്കറിയിലാണ് എന്ന മലയാളിയുടെ ചോദ്യം
ഉത്ഭവിക്കുന്നത് മിക്കപ്പോഴും ആ വിഡിയോയില്‍ നിന്നുമാണ്.
വിറ്റാമിന്‍ ബി 12 പച്ചക്കറി വഴി കിട്ടില്ല, ആയതിനാല്‍ അക്കാരണം
കൊണ്ട് ലോകത്തെ സകല സസ്യാഹാരികളും ഉടനെ മരിക്കാന്‍
പോകുന്നു എന്നൊന്നും ദയവായി ആരും കരുതരുത്.
ഒന്നറിയുക. പശുവിന്‍ പാല്‍ ഒരിക്കലും കുടിക്കാത്ത പശുവിന് ആ വസ്തു
ചുരത്താന്‍ കഴിയും. ടോര്‍ച്ചും, ഫോണും, പോലെ മനുഷ്യനെ കറണ്ടില്‍ കുത്തി
ചാര്‍ജ്ജ് ചെയ്തില്ലെങ്കിലും, മനുഷ്യശരീരത്തിലെ പേശികളില്‍ വൈദ്യുത
പ്രവാഹം ഉണ്ടാകും. ലഭ്യമായ വസ്തുക്കളില്‍ നിന്നും വേണ്ടത് ഉണ്ടാക്കിയെ
ടുക്കാന്‍ മിക്ക ശരീരങ്ങള്‍ക്കും കഴിയും. വേണ്ടാത്തതിനെ നിലനിര്‍ത്താതെ
ജീവിതം തുടരാനും ജീവിഷരീരങ്ങള്‍ക്കു കഴിയും. അത് ബി12 ആയാല്‍ പോലും.
പാലും, മുട്ടയും, അടക്കം സസ്യേതര ഭക്ഷണങ്ങള്‍ ഒന്നും കഴിക്കാതെ
ഞാനും, എന്റെ 75 വയസ്സ് അടുത്ത അമ്മയും, നല്ല ആരോഗ്യത്തോടെ
ജീവിക്കുന്നുണ്ട്. അതുപോലെ ഈ ലോകത്തില്‍ ലക്ഷക്കണക്കിന്‌ മറ്റു മനു
ഷ്യരും. അതൊന്നും കണക്കിലെടുക്കാതെ, വെറും ഒരാളെ ഉദാഹരണമാക്കി
വിഡിയോവില്‍ അവതരിപ്പിച്ച ബി 12 ആശയം അടിസ്ഥാന രഹിതമാണ്.
ഹോമോസേപ്പിയന് തലച്ചോര്‍ വികസിക്കാന്‍ സഹായമായ പശ്ചാത്തലങ്ങ
ളില്‍ വേവിച്ച ഭക്ഷണവും, മാംസവും ഉള്‍പ്പെട്ടിരിക്കാം. ആ വസ്തുതയില്‍
നിന്നും അന്ന് മാംസം ഉപേക്ഷിച്ചിരുന്നു എങ്കില്‍, വളര്‍ച്ച ഇതിലും കുറവ്
ആകുമായിരുന്നു എന്ന് സ്ഥാപിക്കാന്‍ പോന്ന തെളിവുകള്‍, യാതൊന്നും
ശാസ്ത്രത്തിന്റെ പക്കല്‍ നിലവില്‍ ലഭ്യമല്ല. അക്കാലത്ത് അതായിരുന്നു കഴിച്ചുപോന്നിരുന്നത് എന്ന സത്യം മാത്രം ചരിത്രത്തില്‍ നിന്നും
നമുക്ക് സ്വീകരിക്കാം. വ്യാഖ്യാനങ്ങള്‍ വെച്ചുകെട്ടുന്നത് ഒഴിവാക്കാം.
മനുഷ്യനോടൊപ്പം ജീവിച്ചിരുന്നവയും, മുഴുവന്‍ സമയം മാംസം
ഭക്ഷിച്ചിരുന്നവയുമായ ജന്തുക്കളില്‍ ഒന്നുപോലും, മിശ്രഭോജിയായ
മനുഷ്യനെപ്പോലെ ബുദ്ധിയുള്ളവയായി പരിഷ്കരിക്കപ്പെട്ടില്ല.
ഇപ്പോള്‍ നമുക്ക് ഉള്ളതുപോലെ, വേവിക്കാത്ത ഭക്ഷണം കഴിച്ചാല്‍
അവ വേണ്ടതുപോലെ ദഹിക്കായ്ക എന്ന പ്രശ്നം, ഇന്നും മൃഗങ്ങള്‍ക്കില്ല.
ആയതിനാല്‍ മാംസത്തിലെ ഘടകങ്ങള്‍ ഉപയോഗിച്ച് തലച്ചോര്‍
മനുഷ്യനെക്കാള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ അവക്ക് കഴിയേണ്ടിയിരുന്നു.
പക്ഷെ അവക്കത്‌ കഴിഞ്ഞിട്ടില്ല എന്നാണല്ലോ കാണുന്നത്?
മനുഷ്യന്‍ ഭക്ഷണം വേവിച്ചു തിന്നാന്‍ തുടങ്ങിയ കാലങ്ങളില്‍
അവനെ ചുറ്റിപ്പറ്റി ജീവിച്ചിരുന്നതും, അവനെ മോഷ്ടിച്ച് തിന്നിരുന്നതും,
ആയ എലി, നായ, പൂച്ച, എന്നീ മൃഗങ്ങളില്‍ ഒന്നുപോലും ബുദ്ധിരാക്ഷ
സന്മാര്‍ ആയിത്തീര്‍ന്നില്ല എന്നതും നാം പരിഗണിക്കണം. അതില്‍
നിന്നും ഒന്നു മനസ്സിലാക്കാം. വേവിച്ച മാംസാഹാരങ്ങള്‍ മാത്രമായിരുന്നില്ല,
മനുഷ്യനെ മറ്റു ജീവിവര്‍ഗ്ഗങ്ങളെക്കാള്‍ കൂടുതല്‍ ബുദ്ധിയുള്ളവനാക്കി
തീര്‍ത്തത്. മറ്റുപല ഘടകങ്ങളും അതിനോട് ഒത്തുചേര്‍ന്നിരിക്കാം.
സസ്യാഹാരം ലഭ്യമല്ലാതിരുന്ന ധ്രുവപ്രദേശങ്ങളില്‍ താമസിച്ചിരുന്ന
എക്സിമോകള്‍ അടക്കമുള്ള മനുഷ്യര്‍, മാംസം മാത്രമാണ് മിക്കവാറും
ഭക്ഷിച്ചിരുന്നത്. മറ്റു മനുഷ്യരെപ്പോലെ മിശ്രഭോജികള്‍ ആയിരുന്നു
അവരെന്ന് പറയുക പ്രയാസം. അങ്ങനെ മാംസം മാത്രം ഭക്ഷിച്ചിരുന്ന ആ
പ്രദേശത്തെ മനുഷ്യരുടെ തല മത്തങ്ങയോളം വളര്‍ന്നതും നമ്മള്‍ കണ്ടില്ല.
വേവിച്ച ഭക്ഷണം മനുഷ്യന് ഗുണം എന്നതുപോലെ ദോഷവും ഉണ്ടാക്കി
യിട്ടുണ്ട്. ഇന്ന് മനുഷ്യന്, പ്രകൃതിയില്‍ നിന്നും നേരിട്ട് ഭക്ഷണം കഴിക്കാന്‍
പറ്റുന്നില്ല. ഭക്ഷണം വിഘടിപ്പിക്കുന്ന അനേകം സൂക്ഷ്മജീവികളില്‍
വലിയൊരു വിഭാഗം മനുഷ്യന്റെ ആമാശയത്തിനു നഷ്ടമായിരിക്കുന്നു.
തീ ഇല്ലാത്ത ഒരിരിടത്തും ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്ത ഗതികേടില്‍
മനുഷ്യന്‍ ചെന്നെത്തിയിരിക്കുന്നു. വിഷങ്ങളോടുള്ള സ്വാഭാവിക പ്രതിരോധവും
മനുഷ്യശരീരത്തിന് നഷ്ടമായിരിക്കുന്നു. ആകെക്കൂടി വളര്‍ന്നത്‌ തലച്ചോര്‍
മാത്രമായിരിക്കുന്നു എന്നത് കൊണ്ട്, മനുഷ്യന്‍ മറ്റു ജീവികളെക്കാള്‍
കൂടുതല്‍ ജീവിത ധന്യതയനുഭവിക്കുന്നുണ്ട് എന്നും പറയാന്‍ കഴിയില്ല.
അഥവാ ഇനി, മനുഷ്യന്റെ മസ്തിക വളര്‍ച്ചയുടെ കാലഘട്ടത്തില്‍ മാംസാഹാ
രത്തിനു മാറ്റിവെക്കാനാവാത്ത സ്ഥാനം ഉണ്ടായിരുന്നെങ്കില്‍ തന്നെയും,
ആ ഘട്ടം തരണം ചെയ്തു കഴിഞ്ഞ സ്ഥിതിക്ക്, ഇനി മനുഷ്യന്
അതേ ആഹാരരീതി തുടര്‍ന്നുകൊണ്ടു പോകേണ്ടുന്നതിന്റെ അത്യാവശ്യവും
ഇല്ല. ഇന്നത്തെ ചുറ്റുപാടില്‍ സസ്യാഹാരമാണ് ആരോഗ്യത്തിനു നല്ലത്.
എങ്കില്‍, അതില്‍ത്തന്നെ നിലനില്‍ക്കുകയാണ് വേണ്ടത്.
മനുഷ്യന്റെ പൂര്‍വ്വികര്‍ നരഭോജികളും ആയിരുന്നു. അവരുടെയും പൂര്‍വ്വ
ജന്മങ്ങള്‍ ജലജീവികള്‍ ആയിരുന്നു. ആയതുകൊണ്ട്, ഇന്നത്തെ
പരിഷ്കൃത മനുഷ്യനും പഴയതുപോലെ നരമാംസവും, കടല്‍വെള്ളത്തിലെ
ലവണവും, ആ വെള്ളത്തില്‍ വളരുന്ന ജീവരൂപങ്ങളും,സസ്യങ്ങളും,
മാത്രം ആഹാരമാക്കി ജീവിക്കണം എന്ന് ആരെങ്കിലും പറയുമോ?
നായാടി മാത്രം ജീവിക്കുന്ന സമ്പൂര്‍ണ്ണ മാംസാഹാരികളായ മറ്റുജീവിക
ളേക്കാള്‍ കൂടുതല്‍, മിശ്രഭോജിജികളായിരുന്ന മനുഷ്യര്‍, ബുദ്ധിപരമായി പരിഷ്കരിക്കപ്പെട്ടിട്ടുണ്ട് എങ്കില്‍, ആ പരിഷ്കാരത്തിനു പിറകില്‍ സസ്യാ
ഹാരം കൂടി ഉള്‍പ്പെട്ടിരുന്ന മനുഷ്യന്റെ ജീവിതശൈലിയായിരിക്കാം.
സുഹൃത്തുക്കളേ, മനുഷ്യന്‍ മനുഷ്യനെയും, മൃഗങ്ങളെയും; കൊന്നും, തിന്നും,
ഭക്ഷിച്ചിരുന്ന ആ അചിതകാലം ഇനി മറക്കുക. ഇത് അന്നത്തെ ആ 
നായാടിയുഗമല്ല. പരസ്പരം സ്നേഹിച്ചും, സഹകരിച്ചും, കഴിയുന്നത്ര 
ഹിംസ ഒഴിവാക്കിയും, ജീവിക്കേണ്ട ചുറ്റുപാടുകള്‍ക്ക് നടുവില്‍ ശാന്തിയോടെ 
ജീവിക്കുന്ന ആധുനിക മനുഷ്യന്റെ കാലഘട്ടമാണ് ഇത്. ഈ കാലഘട്ടത്തില്‍ 
സസ്യാഹാരങ്ങളാണ് ആരോഗ്യത്തിനും, മനസ്സിന്റെ ശാന്തിക്കും, മനുഷ്യന് 
നല്ലത്. സസ്യഭക്ഷണം സ്നേഹഭക്ഷണം. കൊല്ലാതെയും, നമുക്കിവിടെ 
നന്നായി ജീവിക്കാം. ഇവയായിരിക്കട്ടെ ഇനിയത്തെ മുദ്രാവാക്യങ്ങള്‍.
Vincent Velookkaran Antony

2 comments:

  1. sasya aharavum himsa ano athinum jeevn illle?... ithe ente oru frnd chodichada plzz expln about this qustn

    ReplyDelete
  2. Dear Shyam Srk, pls check this link. http://sasyaharam.blogspot.in/2012/10/blog-post_221.html

    ReplyDelete