Sunday, October 20, 2013

മനുഷ്യൻ സസ്യഭുക്കോ? മിശ്രഭുക്കോ ?

കുറച്ചു കാലമായി ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു, നമ്മള്‍ മനുഷ്യര്‍ സസ്യഭുക്കുകളാണോ അതൊ മിശ്രഭുക്കുകളൊ ? 

ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനായി ഞാന്‍ ഇസ്ലാം മതത്തില്‍ പെട്ട സുഹൃത്തുക്കളോട് സംസാരിച്ചു നോക്കി. അവര്‍ പറയുന്നു ഈ ലോകത്തുള്ള ഹറാമായിട്ടുള്ള ജീവികള്‍ ഒഴികെ മറ്റെല്ലാത്തിനെയും അറുത്ത് ഭക്ഷിക്കാമെന്ന്‍ അവരുടെ മതം അനുശാസിക്കുന്നു. അതിനാലാണു അവര്‍ നോണ്‍ വെജ് ഫുഡ് കഴിക്കുന്നത് എന്ന്‍. ക്രിസ്ത്യന്‍ മതത്തിലുള്ള സുഹൃത്തുക്കൾ പറയുന്നു ഈ ലോകത്തുള്ള എല്ലാം മനുഷ്യര്‍ക്ക് കഴിക്കാന്‍ ഉള്ളതാണത്രെ ... ഹിന്ദു സുഹൃത്തുക്കൾ എന്റെ അറിവില്‍ മറ്റുള്ള മതക്കാരുടെ സമ്പര്‍ക്കം മൂലവും, ഇതില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ടെന്ന ആരോഗ്യ രംഗത്തെ ശക്തമായ പ്രചരണവും മൂലം അതിലേക്ക് തിരിഞ്ഞവരാണെന്ന്‍ കരുതുന്നു. 

ഇതിനെല്ലാം ശേഷം ഞാന്‍ ഈ മതങ്ങളെയെല്ലാം മാറ്റി നിര്‍ത്തി സ്വതന്ത്രമായി ചിന്തിച്ചു നോക്കാമെന്നു നിശ്ചയിച്ചു .

അടിസ്ഥാനപരമായി നോക്കിയാല്‍ ഒരു കമ്പ്യൂട്ടറിലും, ഒരു മൊബൈല്‍ ഫോണിലും ഉള്ള ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെ തന്നെ വളരെ ശക്തമായ ഒരു ഓപറേറ്റിങ്ങ് സിസ്റ്റം നമ്മില്‍ ഓരോരുത്തരിലും ഈ ലോകത്തിന്റെ ശ്രഷ്ട്ടാവായ ദൈവം ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. നമ്മള്‍ കടന്നു പോകുന്ന ഓരോ സന്ദര്‍ഭങ്ങലിലും അത് അതിനനുസരിച്ച് റിയാക്ട് ചെയ്യും. നോണ്‍ വെജിന്റെ കാര്യത്തില്‍ നമ്മള്‍ നോക്കുകയാണെങ്കില്‍


1) ഒരു മൃഗത്തെ കൊല്ലുന്ന ഒരു അറവു ശാലയില്‍ പോയി അതിനെ കൊല്ലുന്നത് ഒന്നു കാണാന്‍ ശ്രമിക്കുക. നമ്മളിലെ ഓപറേറ്റിങ്ങ് സിസ്റ്റം നമ്മളോട് ശരിക്കും എന്താണു പറയുക ? അതായത് നമ്മുടെ മനസ്സു പറയുന്നു ഇതു ശരിയാണോ ? ഒരു ജീവിയെ കൊല്ലുന്ന കാഴ്ച് ഒരു വാഴക്കുല വെട്ടുന്ന കാണുന്ന പോലെ എന്താണു നമുക്ക് കാണാന്‍ പറ്റാത്തത് ?


2) നമ്മള്‍ കുറെ പേര്‍ വിശന്നു നില്‍ക്കുന്നെന്നു കരുതുക. നമ്മളെ പോലെ തന്നെ വിശന്നു വലഞ്ഞ ഒരു സിംഹവും കടുവയും കൂടെ ഉണ്ടെന്നു കരുതുക. ചുമ്മാ കരുതെന്നേ... നമ്മുടെ മുന്നില്‍ നല്ല കുറച്ച് പോത്തിന്‍ കൂട്ടവും , നിറയെ പഴങ്ങള്‍ നിറഞ്ഞ ഒരു തോട്ടവും ഉണ്ടെങ്കില്‍ , നമ്മള്‍ എന്തായിരിക്കും കഴിക്കുക ? സിംഹവും കടുവയും എന്ത് കഴിക്കും ? എന്തു കൊണ്ടാണ് നമ്മള്‍ ആ പഴ തോട്ടതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നൊന്ന് ചിന്തിച്ചു നോക്കൂ....


3)നമ്മള്‍ കുറച്ചു പേര്‍ ജോലി കിട്ടി അമേരിക്കയില്‍ പോയെന്നിരിക്കട്ടെ. അവിടെ തുല്യ ശമ്പളം ഉള്ള രണ്ട് ജോലികള്‍ തിരഞ്ഞെടുക്കാം എന്നു കരുതുക. 1) മാംസം നുറുക്കുന്ന ജോലി , ഇതു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ആകെയൊരു വല്ലായ്മ വരും ശരിയല്ലേ ? 2) പച്ചക്കറികള്‍ നുറുക്കുന്ന ജോലി. നമ്മുടെ മനസ്സിന് ഇതില്‍ ഏതു ജോലി ചെയ്യുമ്പോളായിരിക്കും ഇഷ്ടപ്പെടുക ? എന്തു കൊണ്ട് അങ്ങനെ ? നമുക്കു പറ്റാത്ത എന്തോ നമ്മള്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന്‍ നമ്മുടെ മനസ്സ് നമ്മോട് പറയുന്നു ...


3) നമ്മുടെയെല്ലാം സ്വപ്നമാണ് ഒരു നല്ല വീട് വയ്ക്കുക എന്നത്. നല്ലൊരു വീട് നമ്മള്‍ പണിതതിനു ശേഷം അതിന്റെ ടെറസ്സിലോ അല്ലെങ്കില്‍, മുറ്റത്തോ ഒരു നല്ല പച്ചക്കറി തോട്ടം നമുക്ക് എത്ര സന്തോഷം തരും അല്ലേ !!! നേരെ മറിച്ച് അവിടെ ഒരു ഇറച്ചി വെട്ട് കട നമ്മള്‍ നടത്തുകയാണെങ്കില്‍ നമ്മടെ വീട്ടുകാര്‍ എന്തു പറയും ? രണ്ടും നമ്മള്‍ കഴിക്കുന്നതല്ലേ പക്ഷേ ഒന്നിനോട് മാത്രം വല്ലാത്ത വെറുപ്പ് ...


4) നമുക്ക് ഇനിയൊരു മീന്‍ കടയില്‍ പോയി നോക്കാം , ഞാനും പോയിട്ടുണ്ട് എന്തൊരു നാറ്റം. ആളുകള്‍ മീന്‍ അവരുടെ കൈ കൊണ്ട് പോലും തൊടാന്‍ അറക്കുന്നു, അവര്‍ അത് ഒരു പ്ലാസ്റ്റിക്ക് കൂടിലാക്കി വളരെ അകത്തി പിടിച്ചാണ് കൊണ്ട് പോകുന്നത്. നമ്മുടെ മൂക്ക് പറയുന്നു ഇതു ശരിയല്ല എന്ന്‍. നമ്മുടെ ത്വക്ക് പറയുന്നു അതു ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ശരിയല്ല എന്ന്‍. എനിക്കങ്ങനെയാണ് തോന്നിയത്. നേരെ മറിച്ച് ഒരു പച്ചക്കറി കടയില്‍ എനിക്കൊരിക്കലും എന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കേണ്ടി വന്നിട്ടില്ല. എന്തു കൊണ്ടിങ്ങനെ ?


5) ഇനി ഈ ഇറച്ചി നമ്മള്‍ എങ്ങനെയാണ് അകത്താക്കുന്നത് ?. അതിനെ അതിന്റെ സ്വാഭാവീക രൂപത്തില്‍ നിന്നും മാറ്റാതെ നമുക്ക് കഴിക്കാനാവില്ലാ. അതിനെ നമ്മള്‍ മസാലയിട്ട് നന്നായ് വേവിച്ച് മസാല കൊണ്ട് അതിനെ പോതിഞ്ഞ് നമ്മള്‍ കഴിക്കും. ശരിക്കും അപ്പോള്‍ അത് ഒരു ആട്ടിന്‍ തോലണിഞ്ഞ ചെന്നായ പോലെയായി. നമ്മുടെ നാവെന്ന ഇന്ദ്രിയത്തെ നമ്മള്‍ പറ്റിക്കും. ഒരു മസാല ദോശയുടെ ഉള്ളില്‍ കുറച്ചു വിഷം ആരെങ്കിലും വെച്ച് നമുക്കു തരുന്ന പോലെ. നാം നമ്മളെ തന്നെ പറ്റിക്കുന്നു. കുറെ മസാലക്കകത്ത് നമ്മുടെ ഇന്ദ്രിയങ്ങള്‍ അരുതെന്ന്‍ പറയുന്ന ഇറച്ചി നമ്മള്‍ മറച്ച് വെച്ച് കഴിക്കുന്നു.


ഒരു കാര്യം കൂടിയുണ്ട് , നമുക്ക് കഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഭക്ഷണത്തിന്‍റെ പഴക്കം മാത്രമേ നമുക്ക് അറിയാന്‍ പറ്റൂ. സസ്യാഹാരം, അതായതു ഏതെങ്കിലും പച്ചക്കറി കൊണ്ട് ഉണ്ടാക്കിയ കറി, അതുപയോഗിക്കേണ്ട സമയം കഴിഞ്ഞാല്‍ നമ്മുടെ നാവില്‍ വെയ്ക്കുമ്പോള്‍ നമുക്ക് ഒരു നിമിഷത്തില്‍ തിരിച്ചറിയാന്‍ പറ്റും. പഴകിയ അവിയല്‍ ഏതെങ്കിലും ഹോട്ടലില്‍ നമുക്ക് തന്നാല്‍ നമ്മള്‍ കഴിക്കുമോ ?. അതേ സമയം മാംസാഹാരം എത്ര പഴകിയതു എന്ന് അറിയാനുള്ള കഴിവ് മനുഷ്യര്‍ക്ക് ദൈവം തന്നിട്ടില്ല. പഴകിയ ഇറച്ചിയാണ് പല ഹോട്ടലിലും കൊടുക്കുന്നത്. പക്ഷെ ആ ഇറച്ചിക്കറി ഒരു പട്ടിക്കോ പൂച്ചക്കോ കൊടുത്തു നോക്കൂ. അവ അവയുടെ മൂക്ക് ഉപയോഗിച്ച് മണത്തു നോക്കി അവയുടെ പഴക്കം മനസ്സിലാക്കിയിട്ടേ കഴിക്കൂ.


വെറും ആയിരങ്ങള്‍ മാത്രമുള്ള മൊബൈല്‍ ഫോണില്‍ ഒരു എറര്‍ മെസ്സേജ് കാണുമ്പോള്‍, അതിന്റെ കുഞ്ഞ് ഓപറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഓരോ മൈനര്‍ ഏററുകളിലും നമ്മള്‍ എത്ര ശ്രദ്ധിക്കുന്നു. മോബൈലിന്റെ ലൈഫ് കുറയുന്ന ഒന്നും ആരും ചെയ്യില്ല. നാം നമ്മളെ കുറിച്ച് ഒരു നിമിഷം ചിന്തിച്ച് നോക്കൂ. എത്ര പവര്‍ ഫുള്ളാണ് നമ്മുടെ സിസ്റ്റം.  അതിന്റെ ഓരോ ചിന്തകളിലും സത്യമുണ്ട് . ഒരു തെറ്റ് നാം ചെയ്താല്‍ ആരും അറിഞ്ഞില്ലെങ്കിലും നമ്മുടെ മനസ്സില്‍ അതൊരു മുറിവ് ഉണ്ടാക്കുന്നുണ്ട് .


നമ്മുടെ മനസ്സ് അനുവദിക്കാത്ത ഭക്ഷണ രീതി പിന്തുടരുന്നതു മൂലം ഇപ്പോള്‍ എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത് ? 90 ഉം 100
 വയസ്സും ജീവിത ദൈര്‍ഘ്യം ഉണ്ടായിരുന്ന യാതൊരു അസുഖവും ഇല്ലാതിരുന്ന നമ്മുടെ പൂര്‍വ്വീകര്‍ ഓര്‍മ്മ മാത്രമായി. എല്ലാവര്‍ക്കും അസുഖം കൂട്ടുണ്ട്. കുറെ കാശുണ്ടക്കിയാല്‍ എല്ലാ രോഗവും മാറ്റാമെന്ന്‍ ചിലര്‍. വല്യ കാര്യത്തിന് ആശുപത്രിയില്‍ പോയി പറയും, ഡോക്ടറേ എത്ര കാശു വേണമെങ്കിലും മുടക്കാം ആളെ രക്ഷിക്കണം എന്ന്.    എത്ര പഠിച്ച ഡോക്ടര്‍ക്കും എല്ലാം ദൈവത്തിന്റെ കയ്യിലെന്ന്‍ പറയാനേ പറ്റൂ. എന്തുകൊണ്ട് ഇത്ര അസുഖങ്ങള്‍ ?. മറ്റുള്ള ജീവജാലങ്ങളും നമ്മെ പോലെ തന്നെ ഈ ലോകത്തിന്റെ അവകാശികളാണെന്ന്‍ നീ തിരിച്ചറിയൂ. നിഷ്കരുണം നീ അവയെ അറവു ശാലകളില്‍ ബന്ധിച്ച് കശാപ്പു ചെയ്യുമ്പോള്‍, ഹേ മനുഷ്യാ നീയും ഒരു ദിവസം ഏതെങ്കിലും ഒരു ആശുപത്രില്‍ ആ മിണ്ടാപ്രാണി അനുഭവിച്ച വേദന എന്തെന്ന്‍ അറിയാതെ, അതിന്റെ നിസ്സഹായാവസ്ത മനസ്സിലാക്കാതെ ഈ ലോകത്തു നിന്നും കടന്നു പോകില്ല...


( Newton's Third Law is Correct. "For every action, there is an equal and opposite reaction.")


നമ്മുടെ മനസ്സില്‍ ഒരു കുഞ്ഞു മുറിവുപോലും ഉണ്ടാക്കാതെ വയറു വിറയെ കഴിക്കാനുള്ളപ്പോള്‍ എന്തിനു നീ ആ പാവം മിണ്ടാപ്രാണികളെ ......



- സന്ദീപ്. കെ. ബി  

6 comments:

  1. thanks sandeep.. u hav given gud food for thought :)

    ReplyDelete
  2. dear sandeep then why god give us a digestive system that can digest both veg and non-veg

    ReplyDelete
  3. dear sandeep its your perspective of having food you just think why god gives us a digestive system that can digest both veg and non-veg

    ReplyDelete
    Replies
    1. Please think about 'Ahimsa'. Not digestive system etc..

      Delete
    2. shibu, non veg food digestion (esp red meat) takes days whereas veg food digestion is takes only hours.. moreover as per medical science there are many diseases , including cancer, caused because of non veg food consumption, whereas there is no proven disease because of veg food.

      Delete
  4. Sandeep, well said , all religious beliefs apart, we should ask our mind and soul! You might have also noticed that Elephant is biggest land animal and it has the power to kill any animal and eat, but it is vegetarian simply because animals follow the laws of nature, where man disobey with the laws of nature.
    2)

    ReplyDelete