Saturday, February 1, 2014

മാംസം അമിതമായി ഭക്ഷിക്കുന്നത് അല്‍ഷിമേഴ്‌സിന് ഇടയാക്കും

വാര്‍ധക്യസംബന്ധമായ അസുഖങ്ങളില്‍ പ്രധാനമാണ് അല്‍ഷിമേഴ്‌സ് അഥവാ മറവിരോഗം. ഇന്ത്യയില്‍ 3.7 കോടി പേര്‍ ഈ രോഗത്തിന്റെ പിടിയില്‍ ആണെന്നതാണ് കണക്ക്. 85 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില പാരമ്പര്യ ഘടകങ്ങളും അല്‍ഷിമേഴ്‌സിന് കാരണമാകാറുണ്ട്. എന്നാല്‍, മാംസഭക്ഷണവും അല്‍ഷിമേഴ്‌സും തമ്മില്‍ ബന്ധുണ്ടെന്നാണ് പുതിയ പഠനങ്ങള്‍. ഇറച്ചി അമിതമായി കഴിക്കുന്നത് അല്‍ഷിമേഴ്‌സ് വരുത്തുമെന്ന് കാലിഫോര്‍ണിയാ സര്‍വകാലാശാലയിലെ പ്രൊഫ. ജോര്‍ജ്ജ് ബാര്‍ട്‌സോക്കിയുടെ നേത്യത്വത്തില്‍ അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ജേണല്‍ ഓഫ് അല്‍ഷിമേഴ്‌സ് സ്റ്റഡീസ് എന്ന ഗവേഷണ ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇറച്ചിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്. തലച്ചോറിലെ ഹൈപ്പോ കാമ്പസ് എന്ന ഭാഗത്ത് ഈ ഇരുമ്പ് അടിഞ്ഞുകൂടി സിഗ്‌നലുകളെ തടയുന്നതാണ് അള്‍ഷിമേഴ്‌സിന് വഴിയൊരുക്കുന്നതെന്നാണ് പഠനം. ഇരുമ്പ് അടിഞ്ഞുകൂടുന്നതു കാരണം ആ ഭാഗത്തെ കോശങ്ങള്‍ നശിക്കുന്നു. ടോ, ബീറ്റോ അമിലോയിഡ് എന്നീ പ്രോട്ടീനുകളാണ് സാധാരണയായി അല്‍ഷിമേഴ്‌സിന് കാരണം . ഈ പ്രോട്ടീനുകള്‍ക്കു പുറമേ ഇറച്ചി കൂടുതല്‍ കഴിക്കുന്നതു വഴി ഇരുമ്പും കൂടുതലായി അടിഞ്ഞുകൂടുന്നതായാണ് പഠനത്തില്‍ പറയുന്നത്.
- 4malayalees.com

No comments:

Post a Comment