Friday, March 28, 2014

പാല്‍,മുട്ട, മാംസം ഇവ ആരോഗ്യത്തിന് ഹാനികരം

മാംസം, മുട്ട, പാല്‍ ഇവയൊക്കെ ഒരു സാധാരണ മനുഷ്യന് ജീവിതത്തില്‍ നിന്നും ഒഴിച്ചു കൂടാനാവാത്തതാണ്. എന്നാല്‍ ഇനി ഇവയൊക്കെ ഒന്ന് ഒഴിവാക്കാന്‍ ശ്രമിച്ചോളൂ എന്നാണ് വിദഗ്ധര്‍ പറയുന്നു. പുകവലിയെക്കാള്‍ അപകടകരമാണ് ഇവയൊക്കെ. അമേരിക്കയിലെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് എക്‌സാമിനേഷന്‍ സര്‍വ്വേയിലാണ് പുതിയ വെളിപ്പെടുത്തല്‍.മാംസക്കൊഴുപ്പ് മാരക രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഒന്നാണെന്ന് ഗവേഷകര്‍ പറയുന്നു. 50 വയസിനും അതിനു മുകളിലുമുള്ള 6,381 ആളുകളിലാണ് സര്‍വ്വേ നടത്തിയത്. ഇങ്ങനെ ധാരാളമായി മാംസാഹാരവും പാലും കഴിക്കുന്നവര്‍ പ്രമേഹരോഗവും ക്യാന്‍സറും ബാധിച്ച് മരിക്കാനുള്ള സാധ്യത മറ്റുള്ളവരുടേതിനേക്കാള്‍ നാലിരട്ടി കൂടുതലാണ്.65 വയസുവരെയുള്ള മധ്യവയസ്‌കരിലാണ് ഇത് കൂടുതലായും  ബാധിക്കുന്നത്. സസ്യാഹാരം ശീലമാക്കാനാണ് ഇത്തരക്കാരോട് ഗവേഷകരുടെ ഉപദേശം. ബ്രിട്ടനിലാണ് ഇത്തരക്കാര്‍ ഏറെയും. അവിടെ ആളുകള്‍ ഭൂരിഭാഗവും ഇത്തരത്തില്‍ കൊഴുപ്പടങ്ങിയ ആഹാരം കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരാണ്.ദിവസേന 45 മുതല്‍ 55 ഗ്രാം വരെ പ്രോട്ടീനാണ് അവര്‍ അകത്താക്കുന്നത്. എന്തായാലും എല്ലാവരും ഇനിയൊന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. കൊഴുപ്പ് കഴിച്ച് മരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ പച്ചക്കറി കഴിച്ച് ജീവിക്കുന്നത്. 
www.keralabhooshanam.com March 20. 2014 

No comments:

Post a Comment