Thursday, March 28, 2013

സംസ്‌ക്കരിച്ച മാംസ വിഭവങ്ങള്‍ അധികമായാല്‍ അകാല ചരമം


സംസ്‌ക്കരിച്ച മാംസ വിഭവങ്ങള്‍ കൂടുതല്‍ കഴിച്ചാല്‍ അകാല മരണം സംഭവിക്കാമെന്ന് ശാസ്ത്രജ്ഞര്‍. യൂറോപ്പില്‍ 10 രാജ്യങ്ങളിലായി അഞ്ച് ലക്ഷം പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയവയാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്.

ശരാശരി 20 വയസ്സിനു താഴെയുള്ളവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് ബി.എം.സി മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനം നടത്തിയ 17 പേരില്‍ ഒരാള്‍ വീതം മരിച്ചതായാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇവര്‍ ദിനംപ്രതി 160 ഗ്രാമിലധികം സംസ്‌ക്കരിച്ച മാംസ വിഭവങ്ങള്‍ കഴിച്ചവരാണ്.

സോസേജ്, ഉപ്പിട്ട് ഉണക്കിയ പന്നിയിറിച്ചി, മറ്റ് സംസ്‌ക്കരിച്ച മാംസ വിഭവങ്ങള്‍ എന്നിവയാണ് അപകടകാരികള്‍. പഠനം നടത്തിയവരില്‍ അര്‍ബുദം ബാധിച്ച് 10,000 പേരും ഹൃദ്രോഗംമൂലം 5,500 പേരുമാണ് മരിച്ചത്.
www.mathrubhumi.com


No comments:

Post a Comment