Saturday, December 22, 2012

മാംസാഹാരത്തെക്കുറിച്ച് ആല്‍ബര്‍ട്ട് ഷ്വെറ്റ്സര്‍

"ആദ്യമായി വെളിപ്പെടുത്തുമ്പോള്‍ പരിഹസിക്കപ്പെടുകയെന്നത് ഏത് സത്യത്തിന്റെയും വിധിയാണ്. കറുത്തവര്‍ഗക്കാര്‍ മനുഷ്യരാണെന്ന് കരുതുന്നത് ഒരു കാലത്ത് വിഡ്ഢിത്തമായി കണക്കാക്കിയിരുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു വിഡ്ഢിത്തമെന്നു കരുതിയത്‌ പിന്നീട് അന്ഗീകരിക്കപ്പെട്ട യാഥാര്‍ത്യമായി കഴിഞ്ഞിരിക്കുന്നു. എല്ലാ ജീവികളോടും ബഹുമാനം പ്രകടിപ്പിക്കണമെന്നത് ഇന്ന് അതിശയോക്തിയായി തോന്നാം. അനേകകാലം മനുഷ്യന്‍ ജീവലോകത്തോട്‌ ചെയ്ത ക്രൂരത യഥാര്‍ത്ഥ സന്മാര്ഗത്തിന് നിരക്കുന്നതല്ലായെന്നു മനുഷ്യര്‍ തിരിച്ചറിയുന്ന ഒരു കാലം വരുന്നു. യഥാര്‍ത്ഥ സന്മാര്‍ഗ്ഗം ജീവനുള്ള എല്ലാത്തിനോടുമുള്ള ഉത്തരവാദിത്വമാണ്."

"എത്ര ആഴത്തില്‍ വേരൂന്നിയ പാരമ്പര്യമാണെങ്കിലും, വിശുദ്ധിയുടെ പരിവേഷം നല്‍കിയിട്ടുള്ളതാണെങ്കിലും, ചിന്തിക്കുന്ന മനുഷ്യന്‍ ക്രൂരമായ എല്ലാ ആചാരങ്ങളെയും എതിര്‍കേണ്ടതാണ്. നമുക്ക് സാധ്യമായ അവസരങ്ങളിലെല്ലാം ഒരു ചെറുജീവിക്കുപോലും ദുരിതം സൃഷ്ടിക്കുന്നത് നാം ഒഴിവാക്കണം. ഒന്നിനും ന്യായീകരിക്കാനാവാത്ത കുറ്റബോധം ചുമലില്‍ ഏല്‍ക്കുകയും മനുഷ്യത്വം ത്യജിക്കുകയുമാണ്‌ ജീവികളെ ദ്രോഹിക്കുന്നതിലൂടെ നാം ചെയുന്നത്."

"ജീവിതത്തോടുള്ള ആദരവ് കൊലപാതകത്തോടുള്ള വെറുപ്പാണ്. മനുഷ്യനെ സേവിക്കുവാനായി ഒരു ജീവി നിര്‍ബന്ധിതമാവുമ്പോള്‍ അത് അനുഭവിക്കുന്ന ദുരിതം നമ്മെയെല്ലാം ബാധിക്കുന്നു."

"മാംസഭക്ഷണത്തെ പൂര്‍ണമായും ഒഴിവാക്കിയും അതിനെതിരായി സംസാരിച്ചും ഞങ്ങള്‍ മൃഗങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു എന്നാണു ഞാന്‍ ചിന്തിക്കുന്നത്. ഇതാണ് ഞാന്‍ സ്വയം ചെയുന്നത്. ഇത്തരത്തില്‍ പലരും ശ്രദ്ധിക്കാതെ കിടന്ന ഈ വിഷയത്തെക്കുറിച്ച് ബോധവാന്മാരും ആകുന്നു."

"മാംസം ഭക്ഷിക്കുന്ന ശീലം സദ്‌വികാരങ്ങളുമായി യോജിച്ചു പോകില്ലായെന്ന് ഞാന്‍ സമ്മതിക്കുന്നു." - ആല്‍ബര്‍ട്ട് ഷ്വെറ്റ്സര്‍   
 - നാച്ചുറല്‍ ഹൈജീന്‍  
            

No comments:

Post a Comment