Thursday, January 10, 2013

വേരിലും കായ്ക്കട്ടെ ....

രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ കിട്ടുന്ന അപൂര്‍വ്വം ഫലങ്ങളില്‍
ഒന്നാണ് ചക്ക. പല  മാരക രോഗങ്ങളും പ്രതിരോധിക്കാനുള്ള ഘടകങ്ങള്‍ ചക്കയിലുണ്ടെന്നാണ്  കണ്ടെത്തല്‍.
 " ചക്കയോ;  ആര്‍ക്കുവേണം " എന്ന് പറഞ്ഞു തള്ളിക്കളയരുതേ.

ഇത് ചക്കയുടെ കാലമാണല്ലോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴമായ ചക്കയെകുറിച്ച് കൂടുതലറിയണ്ടേ.

മൊറാസിയാ സസ്യകുടുംബത്തിലെ വൃക്ഷമായ പ്ലാവിന്റെ പഴമാണ് ചക്ക. ആര്ടോകോര്‍പസ് നെട്രോഫിസ് എന്നാണു ചക്കയുടെ ശാസ്ത്ര നാമം. ഇംഗ്ലീഷില്‍ ചക്കയെ ജാക്ക് ഫ്രൂട്ട് എന്നാണ് പറയുന്നത്.

എഷ്യാ വന്‍കരയിലെ  രാജ്യങ്ങളിലാണ് പൊതുവായി ചക്ക കാണപ്പെടുന്നത്. ഇന്ത്യക്ക് പുറമേ ബ്രസീലിലും ചക്ക ധാരാളം കൃഷി ചെയ്തു വരുന്നു. കേരളത്തില്‍ ചക്ക കൃഷി വ്യാപകമാണെന്ന് പ്രത്യേകിച്ചു  പറയേണ്ടതില്ലല്ലോ. ഒരു പ്ലവെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ അപൂര്‍വ്വമായിരിക്കും. കേരളത്തിനു പുറമേ അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും ചക്ക വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു.

ചക്ക പോഷകാഹാരപ്രദമായ പഴമാണ്. കാര്‍ബോ ഹൈട്രേടിന്റെ  മികച്ച കലവറയായ ചക്കയില്‍ അന്നജം, മാംസ്യം, വിവിധതരം ജീവകങ്ങള്‍, ധാതുലവണങ്ങള്‍, കാത്സ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ഊര്‍ജ്ജദായകമായ പഴമാണ് ചക്ക.

മലയാളികളുടെ ഭക്ഷനശീലത്തില്‍നിന്ന് ചക്കയെ ഒഴിച്ച് നിര്‍ത്താനാവില്ല.  ചക്കകൊണ്ട് കേരളീയര്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ അത്രയേറെയാണ്. പച്ച ചക്കകൊണ്ട് ചക്കകറി, എരിശ്ശേരി, തോരന്‍ തുടങ്ങിയവ മലയാളിയുടെ ഇഷ്ട വിഭവങ്ങളാണ്. ചക്ക ചുള വറുത്തത്  രുചികരമായൊരു ഇനമാണ്‌. പഴുത്ത ചക്ക കൊണ്ടുള്ള  ചക്ക വരട്ടിക്കു നല്ല രുചിയാണ്. ഒരു വര്ഷം വരെ (അടുത്ത ചക്ക കാലം വരെ) സൂക്ഷിച്ചു വയ്ക്കുന്ന ഒരു വിശിഷ്ട ആഹാരമാണ് ചക്കവരട്ടി. ചക്ക വരട്ടിയാണ് ചക്ക പ്രഥമന്‍, ചക്ക അട, ചക്ക അപ്പം എന്നിവയുടെപ്രധാന ചേരുവ. ചക്കയുടെ മടല്‍ (ഉള്‍ത്തോട് ), ചക്കക്കുരു എന്നിവയും ഭക്ഷ്യയോഗ്യമാണ്. പായസം, തോരന്‍ എന്നിവയ്ക്ക് ചക്കകുരു യോഗ്യമാണ്.

ചക്ക നല്ലൊരു ഔഷധ ഫലംകൂടിയാണ്. കഫം, പിത്തം, ക്ഷയം എന്നീ രോഗങ്ങള്‍ക്ക് ഫലപ്രദമാണ് ചക്ക. എയിഡ്സ്നുപോലും ചക്ക വളരെയധികം  ഫലപ്രദമാണത്രേ.

ഇങ്ങനെയോക്കെയാണെങ്കിലും കേരളീയര്‍ ഇന്ന് ചക്കയോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്.
എന്നാല്‍ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടുകാര്‍ക്ക് ചക്ക കൊതിയൂറുന്ന പഴമാണ്.ഇന്നും.

അന്യ സംസ്ഥാന ങ്ങളില്‍ നിന്നെത്തുന്ന ചക്ക വന്‍തുക കൊടുത്താണ് തമിഴ്നാട്ട്കാര്‍ വാങ്ങിക്കുന്നത്. എന്നാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക്  തുച്ചമായ വിലയെ ലഭിക്കുന്നുള്ളൂ.        .

- ചെമ്മാണിയോട് ഹരിദാസന്‍  ( മലയാള മനോരമ ദിനപത്രം ) .

1 comment:

 1. Thank you Prasad for your great work for natural living.
  രുചികരമായ ഇറച്ചി
  ഇറച്ചി തിന്നുന്നതിനിടയില്‍ സമയമുണ്ടെങ്കില്‍ ഇതൊന്നു വായിച്ചുനോക്കൂ.
  ഇല്ലെങ്കില്‍ വിട്ടേര്, " ഓ, ഇതൊക്കെ ബെറുതെ പറയണാന്നേ."
  Story at a glance:

  Sneaky “tricks of the trade” employed by the meat industry include “pink slime” made of otherwise unusable scraps, meat glue, and reconstituted meat—all of which fool you into thinking you’re buying something of higher quality than you are
  McDonald’s seasonally-available McRib sandwich contains more than 70 ingredients, including a chemical used in gym shoes and other items requiring a rubbery substance. And the pork is actually a restructured meat product made from the less expensive innards and scraps from the pig
  Russia has recently banned U.S. meat supplies after discovering it contains ractopamine—a beta agonist drug that increases protein synthesis, thereby making the animal more muscular. This reduces the fat content of the meat. Ractopamine is known to affect the human cardiovascular system, may cause food poisoning, and is thought to be responsible for hyperactivity, muscle breakdown, and increased death and disability in livestock
  As much as 20 percent of ractopamine remains in the meat you buy from the supermarket. Despite potential health risks, the drug is used in 45 percent of U.S. pigs, 30 percent of ration-fed cattle, and an unknown percentage of turkeys

  ReplyDelete