Saturday, November 17, 2012

സസ്യാഹാരം കഴിച്ചാല്‍ ആയുസ്സ് കൂടും


മാംസഭക്ഷണം കഴിക്കുന്ന വരെക്കാള്‍ സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ആയുസ്സു കൂടുമെന്നു പഠനം. കലിഫോര്‍ണിയയിലെ ലോമാ ലിന്‍ഡാ സര്‍വകലാശാല നടത്തിയ പഠനത്തില്‍ സസ്യാഹാരം കഴിക്കുന്ന പുരുഷന്മാര്‍ക്ക് 83.3 വര്‍ഷവും സ്ത്രീകള്‍ക്ക് 85.7 വര്‍ഷവുമാണു ശരാശരി ആയുസ്സെന്നു കണ്ടെത്തി. ഇതു യഥാക്രമം മാംസാഹാരികളായ പുരുഷന്മാരെക്കാള്‍ 9.5, സ്ത്രീകളെക്കാള്‍ 6.1 വര്‍ഷം കൂടുതലാണ്.

സസ്യാഹാരികളായ സെവന്ത്ഡേ അഡ്വന്റിസ്റ്റ് സഭാംഗങ്ങളെയാണ് ഇതു സംബന്ധിച്ച പഠനത്തിനു വിധേയരാക്കിയത്. എഴുപതുകളിലും എണ്‍പതുകളിലും ലോമാ ലിന്‍ഡാ സര്‍വകലാശാല ഇവര്‍ക്കിടയില്‍ പഠനപരമ്പരകള്‍ തന്നെ നടത്തിയിരുന്നു. ഇപ്പോഴത്തെ പഠനവും നേരത്തേയുള്ള കണ്ടെത്തല്‍ ശരിവയ്ക്കുന്നതായതിനാല്‍ വിശദാംശങ്ങള്‍ സര്‍വകലാശാലാ ന്യുട്രീഷ്യന്‍ അക്കാദമിക്കു സമര്‍പ്പിച്ചു.

സസ്യാഹാരം കഴിക്കുന്നവരുടെ തൂക്കം മാംസാഹാരികളുടേതിനെക്കാള്‍ 13 കിലോഗ്രാമോളം കുറവായിരിക്കും. ഇവരുടെ ബോഡി മാസ് ഇന്‍ഡക്സും അഞ്ചു യൂണിറ്റ് കുറവാണ്. ഇവരുടെ ശരീരത്തില്‍ ഇന്‍സുലിനോടുള്ള പ്രതിരോധവും കുറവായിരിക്കും. ഇതെല്ലാം ആയുസ്സു കൂടാന്‍ സഹായിക്കും.
www.manoramaonline.com (16-Oct-2012)

No comments:

Post a Comment