Saturday, November 10, 2012

മാംസാഹാരം അധികമായാല്‍



  • സസ്യഭുക്കുകളെ അപേക്ഷിച്ച് മാംസഭുക്കുകളില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്. കൂടുതല്‍ അളവില്‍ എല്ലാ ദിവസവും മാംസാഹാരം കഴിക്കുന്നവരിലാണ് മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതല്‍ . പ്രത്യേകിച്ചും പോത്തിറച്ചി, ആട്ടിറച്ചി എന്നിവ പതിവായി കഴിക്കുന്ന ആളുകളില്‍ . 150 ഗ്രാം ഇറച്ചി ദിവസേന കഴിക്കുന്ന ആളുകളില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 20 ശതമാനം കൂടുതലാണ്. മാംസാഹാരം ശീലമാക്കുന്നത് പലപ്പോഴും പൊണ്ണത്തടിക്കും കാരണമാവുന്നു. പൊണ്ണത്തടി മിക്കവാറും പ്രമേഹസാധ്യത വര്‍ധിപ്പിക്കും. നമ്മുടെ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചുനിര്‍ത്തുന്നത് ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ്. പ്രമേഹരോഗികളില്‍ പലപ്പോഴും വേണ്ടുന്ന അളവില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല അല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ശരീരകോശങ്ങള്‍ ശരിയായി ഉപയോഗിക്കില്ല. ഇതിന്റെ ഫലമായി പ്രമേഹരോഗികളില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ന്നുനില്‍ക്കും. മാംസാഹാരം ധാരാളം കഴിക്കുന്ന ആളുകളില്‍ പലതരം ക്യാന്‍സര്‍ , ഹൃദ്രോഗം ഇവയ്ക്കുള്ള സാധ്യതയും വളരെ അധികമാണ്. മാംസാഹാരത്തില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണ്. ആധുനിക പഠനങ്ങള്‍ അനുസരിച്ച് ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കൂടുന്നതും പ്രമേഹത്തിനു കാരണമാവുന്നു. 
    - ബുള്‍ബിന്‍ ജോസ് (കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ സീനിയര്‍ ഡയറ്റീഷ്യനാണ് ലേഖിക)  www.deshabhimaniweekly.com

No comments:

Post a Comment