Wednesday, October 24, 2012

കൊന്നുതിന്നില്ലായിരുന്നെങ്കില്‍ നാട് നിറയുമായിരുന്നില്ലേ?

ഈ പശുക്കളെയും, പോത്തുകളേയുമെല്ലാം കൊന്നുതിന്നില്ലായിരുന്നുവെങ്കില്‍ അവയെക്കൊണ്ടു  നാട് നിറയുമായിരുന്നില്ലേ?
മൃഗങ്ങളെ കൊന്നു തിന്നരുതെന്നു പറയുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണിതു.
ഉത്തരം -
1- നാം കൊന്നുതിന്നാത്ത അനവധി മൃഗങ്ങളും പക്ഷികളുമുണ്ട്. ആനയും, കുതിരയും, പൂച്ചയും, കാക്കയും, കഴുതയും.....ഇവയൊന്നും ഈ ഭൂമുഖത്ത് നിറയുന്നില്ലല്ലോ.

2- വധിക്കരുതെന്ന് നിയമമുണ്ടായിട്ടുപോലും നിയമം മൂലം സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുലി, സിംഹം എന്നിവയുടെ സംഖ്യ പോലും കുറഞ്ഞുവരുന്നുമുണ്ട്.

3- മനുഷ്യന്‍ കൊല്ലാനും തിന്നാനുമില്ലാതിരുന്ന കാലത്തുണ്ടായിരുന്ന ദിനോസറുകളെ ഉന്മൂലനം ചെയ്തത് പ്രകൃതി തന്നെയാണ്.
ഒരു കാര്യം ഇവിടെ വ്യക്തമാകുന്നു. ഏതൊരു സസ്യത്തിന്റെയും, മൃഗത്തിന്റെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാതെ ഭൂമിയില്‍ ഒരു സന്തുലിതാവസ്ഥ (അവയെ കൊന്നു തിന്നു) സൃഷ്ടിക്കുവാനുള്ള ഉത്തരവാദിത്വം മനുഷ്യന്‍ സ്വയം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍, അവനാദ്യം ചെയേണ്ടത് സ്വയം വംശത്തിന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത് തടയുവാന്‍ ഇതേമാര്‍ഗം അവലംബിക്കുകയല്ലേ.

4- മാംസഭക്ഷണം പ്രകൃതി നമുക്ക് അനുവദിച്ചിട്ടില്ല എങ്കില്‍ അത് കഴിക്കുന്ന മനുഷ്യന്‍ ഉടന്‍ മരിക്കേണ്ടതല്ലേ എന്നൊരു സംശയം ചിലര്‍ക്കുണ്ട്. പൊട്ടാസ്യം സയനൈഡ്, ടെട്രഡോടോക്സില്‍ എന്നീ രണ്ടു വിഷങ്ങള്‍ മനുഷ്യന്‍ കഴിച്ചാല്‍ നിമിഷങ്ങള്‍ക്കകം മരിക്കും. എന്നാല്‍ മറ്റു വിഷങ്ങള്‍, അല്ലെങ്ങില്‍ വിഷങ്ങളടങ്ങിയ ദ്രവ്യങ്ങള്‍ കഴിച്ചാല്‍ ഒരു ദിവസം മുതല്‍ പത്തു വര്ഷം വരെ ജീവിച്ചിരിക്കാം, ഇഞ്ചിഞ്ചായി മരിക്കുകയുമാവാം. പുകവലിയും, മദ്യപാനവും, മറ്റു ലഹരി പദാര്‍ത്ഥങ്ങളും കഴിച്ചാലുള്ള മരണം സാവധാനത്തിലായിരിക്കും. അതുപോലെയാണ് മാംസാഹാരം കഴിച്ചാല്‍ താല്‍ക്കാലിക ശക്തിയും ആരോഗ്യവും ലഭിക്കുമെന്ന് പറയുമ്പോഴും, ശാശ്വതമായ അനാരോഗ്യവും അനേകതരം രോഗങ്ങളും ഉണ്ടാകുന്നു.

5- അതുപോലെ മറ്റൊരു ചിന്താധാരയുള്ളത് Non productive ആയിട്ടുള്ള മൃഗങ്ങള്‍ ചത്ത്‌ ചീഞ്ഞു പോകുന്നതിനേക്കാള്‍ ഭേതം മനുഷ്യനവയെ ഭക്ഷിക്കുന്നതല്ലേ?. ഇതൊരു ന്യായവാദമെന്നന്ഗീകരിച്ചാല്‍ അതേന്യായവാദം പ്രായമായി Non productive ആയിട്ടുള്ള മനുഷ്യനും ബാധാകമാക്കേണ്ടതല്ലേ? (ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു: മനുഷ്യമാംസത്തില്‍ മനുഷ്യന് വിഷമായിട്ടുള്ളതൊന്നുമില്ല) Non productive ആണെന്ന കാരണത്താല്‍ മൃഗങ്ങള്‍ക്ക് സാധകമാക്കുന്ന പ്രക്രിയ മനുഷ്യനും ബാധകമാക്കിയാല്‍........?

ഡോ: എന്‍. ഗോപാലകൃഷ്ണന്‍
M.Sc. (Pharm);  M.Sc (Chem); MA. (Soc.); Ph. D (Bio); D.Lit
Scientist (Retd), CSIR)
Director IISH                                

2 comments: