Wednesday, November 28, 2012

ലോകത്തില്‍ കൂടുതല്‍കാലം ദാമ്പത്യത്തിനുടമകള്‍ സസ്യാഹാരികള്‍

ദാമ്പത്യജീവിതത്തിന്‌ ഏറ്റവും കൂടുതല്‍ മൂല്യം കല്‌പിക്കുന്ന ഇന്ത്യയ്‌ക്ക്‌ അഭിമാനയിത്തന്നെ രണ്ടുപേര്‍. അത്‌ പഞ്ചാബില്‍ നിന്ന്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍കാലം ജീവിച്ചിരിക്കുന്ന ദമ്പതികളുടെ റെക്കോര്‍ഡ്‌ പഞ്ചാബ്‌ സ്വദേശികളായ കരംചന്ദിനും ഭാര്യ കഠാരിക്കും. എട്ട്‌ മക്കളും 28 ചെറുമക്കളുമുള്ള ഇവര്‍ വിവാഹിതരായി 87 വര്‍ഷം പൂര്‍ത്തിയാക്കി ലോകത്തില്‍ കൂടുതല്‍ കാലം ദമ്പത്യജീവിതം നയിച്ചവരുടെ റെക്കോര്‍ഡിനുടമയായിരിക്കുന്നു. പഞ്ചാബികളായ ഇവര്‍ ഇപ്പോള്‍ മക്കളും കൊച്ചുമക്കളുടെയും ഒപ്പം വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡിലാണ്‌ താമസിക്കുന്നത്‌. ജീവിതത്തില്‍ എപ്പോഴും സന്തോഷവാന്മായിരിക്കാന്‍ ആഗ്രഹിക്കുന്ന ഇവര്‍ തങ്ങളുടെ ജീവിതം വളരെ ലാഘവത്തോടെ, അതായത്‌ പിരിമുറുക്കങ്ങളെല്ലാം മറന്നുകൊണ്ടാണ്‌ ജീവിക്കുന്നത്‌. മതിമറന്ന്‌ ചിരിക്കുന്നത്‌ കൂടുതല്‍കാലം ജീവിക്കാന്‍ കാരണമാകുമെന്നാണ്‌ ഇവര്‍ പറയുന്നത്‌. തങ്ങള്‍ രണ്ടുപേരും വളരെ സ്‌നേഹാര്‍ദ്രമായി പരസ്‌പരം സഹറായിച്ചുകൊണ്ട്‌ ജീവിക്കുന്നതുതന്നെയാണ്‌ തങ്ങളുടെ ജീവിതവിജയത്തിന്‌ കാരണമെന്നും ഇവര്‍ പറയുന്നു. തന്റെ ഭാര്യ കൂടുതല്‍ സ്‌നേഹമുള്ളവരാളാണെന്നും ഇനിയും ഒരു എണ്‍പതുവര്‍ഷക്കാലം കൂടി ഒരുമിച്ച്‌ കഴിയാന്‍ ആഗ്രഹമെന്നും കരംചന്ദ്‌ പറയുന്നു. കഠാരിയെ എല്ലായിപ്പോഴും സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ തന്റെ ഇഷ്‌ടം. ഇതിനായി തമാശകള്‍ പറയുമ്പോള്‍ അവര്‍ ചിരിക്കും. കൂടുതല്‍ റൊമാന്റിക്കായി ജീവിക്കുന്നതിന്‌ നല്ലമാര്‍ഗം തമാശനിറഞ്ഞൊരു ജീവിതം നയിക്കുകയെന്നതാണെന്ന്‌ 107 കാരനായ കരംചന്ദ്‌ പറയുന്നു. `ചെറുപ്പമായിരുന്ന സമയത്ത്‌ പതിവായി എല്ലാദിവസം രാത്രി വളരെ രുചിയുള്ളതും പുതിയതുമായ ഭക്ഷണം ഞാന്‍ അദ്ദേഹത്തിന്‌ ഉണ്ടാക്കിക്കൊടുക്കുകമായിരുന്നു. ഞങ്ങള്‍ സസ്യാഹാരം മാത്രമേ ഭക്ഷിക്കുകയുള്ളൂ. അതില്‍ ആരോഗ്യപരമായ ഭക്ഷണത്തിനായി ഫ്രഷ്‌ ആയിട്ടുള്ള പച്ചക്കറികള്‍വാങ്ങി ഭക്ഷണമുണ്ടാക്കിയാണ്‌ കഴിക്കുന്നത്‌'- വെറും 100 വയസുകാരി കഠാരി ചന്ദ്‌ പറയുന്നു. ഇപ്പോള്‍ ഗിന്നസ്‌ ബുക്ക്‌ റെക്കോര്‍ഡിലുള്ള ദമ്പതികളേക്കാള്‍ അഞ്ചുവര്‍ഷം ഇവര്‍ കൂടുതല്‍ ജീവിച്ചിരിക്കുകയാണ്‌. അതിനാല്‍ പുതിയ റെക്കോര്‍ഡ്‌ തങ്ങളുടെ പേരിലാക്കുന്നതിനുള്ള പരിപാടുകളുമായി ഇവര്‍ മുന്നോട്ടുപോവുകയാണ്‌.
-www.
scoopindia.com

No comments:

Post a Comment