Saturday, October 20, 2012

സസ്യങ്ങള്‍ക്കും ജീവനില്ലേ?

സസ്യങ്ങള്‍ക്കും ജീവനില്ലേ? വേദനയില്ലേ? അവയെ തിന്നുന്നതും ഹിംസയല്ലേ?
മൃഗങ്ങളെ കൊന്നു തിന്നരുതെന്നു പറയുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണിതെല്ലാം. വസ്തുതാപരമായ ഒരു തുറന്ന മനസോടെയുള്ള സമീപനത്തിലൂടെ മാത്രമേ വിശദമായ ഒരുത്തരം ഈ ചോദ്യത്തിന് ലഭിക്കൂ.

1- സസ്യങ്ങള്‍ വളരുന്നു. വംശം വര്‍ധിപ്പിക്കുന്നു....അതിനാല്‍ അവയ്ക്ക് ജീവനുണ്ട്.

2- സസ്യങ്ങള്‍ക്ക് ജന്തുക്കളെപോലെ നെര്‍വ് കളോ, നെര്‍വിലൂടെ പ്രസരിക്കുന്ന വേദനയോ ഇല്ല എന്നത് വ്യക്തമാണ്.

3- സമസ്ത ജീവജാലങ്ങള്‍ക്കും അവയുടെ നിലനില്‍പ്പിനാവശ്യമായ ഭക്ഷണവിഭവങ്ങള്‍ പ്രകൃതി നല്‍കുന്നു. ഏതെല്ലാം ഉപയോഗിക്കണമെന്ന് സാമാന്യ ജ്ഞാനവും അതനുസരിച്ചുള്ള ഘടനയും അവയ്ക്ക് നല്‍കിയിട്ടുണ്ട്.

4- സസ്യങ്ങളിലെ ഫലങ്ങളും, മൂലകങ്ങളും, ഇലകളും എടുത്തുപയോഗിക്കുന്നതുകൊണ്ട് സസ്യം പൂര്‍ണമായി നശിക്കുന്നില്ല. പലപ്പോഴും അവയുടെ വളര്‍ച്ചക്ക് ഈ പ്രക്രിയ ആവശ്യമാണ്‌.

5- ശിഖരങ്ങള്‍ എടുത്തുപയോഗിക്കുന്നതുകൊണ്ടും കുരുന്നശാഖകള്‍ ഉപയോഗിക്കുന്നതുകൊണ്ടും സസ്യങ്ങള്‍ പുതിയ ഇലകളേയും, ശാഖകളെയും സൃഷ്ടിക്കുകവഴി പുതിയ ചൈതന്യം വരുത്തുന്നു.

6- ഓരോ ഫലത്തിലും ചെടിക്ക് മുളക്കുവാനും, വളരുവാനും ആവശ്യമില്ലാത്തതായ ഒരു ഖടകമെങ്ങിലും ഉണ്ടാകും. ഇത് മനുഷ്യനേയും, പക്ഷിമൃഗാതികളെയും സ്വതസിദ്ധമായി ആകര്ഷിക്കുന്നതുമാണ്. മാമ്പഴം, വാഴപ്പഴം, ചക്കപഴം, ആപ്പിള്‍, പൈനാപ്പിള്‍, ഇവയിലെ സ്വാദുള്ള മാംസളഭാഗങ്ങള്‍ ചെടിയുടെ വളര്‍ച്ചക്ക് ഒരു പങ്കും വഹിക്കുന്നില്ല. മറ്റു ജന്തുക്കള്‍ക്ക് പ്രകൃതിയുടെ ഒരു വരദാനമാണിത്.

7- നൂറുകണക്കിനോ ആയിരക്കണക്കിനോ വിത്തുകള്‍ ഒരു വൃക്ഷം തന്നെ ഉല്പാദിപ്പിക്കുന്നുണ്ടാകും. ഒരു പക്ഷെ കുറേയൊക്കെ സ്വാഭാവിക നാശം പോലും പ്രകൃതി പ്രതീക്ഷിക്കുന്നുണ്ടാകും എന്ന് വ്യക്തം. ഇത്രയും വിത്തുകള്‍ ചെടിയുടെ ചുവട്ടില്‍ വീണു വളരുകയാണെങ്കില്‍ എന്തു സംഭവിക്കും? എന്നാല്‍ ജന്തുക്കളിലെ കാര്യം വ്യത്യസ്തമാണ്. അവയെ നശിപ്പികാതെ മനുഷ്യന് ഉപയോഗിക്കുവാന്‍ സാധിക്കുന്നത് അവയുടെ പാലും, രോമവും മാത്രമാണ്. ജന്തുക്കളെ ഒരു കഷ്ണമായി എടുക്കുവാന്‍ സാധ്യമല്ലല്ലോ.

8- ജന്തുക്കള്‍ക്ക് ആവശ്യമില്ലാത്തത് എന്നൊരു അവയവവുമില്ല. ഒരു ഭാഗം മുറിച്ചുമാറ്റിയാല്‍ അത് വീണ്ടും വളര്‍ന്നു അവയവ നഷ്ടം നികത്തുകയുമില്ല.

9- സസ്യങ്ങളെപോലെ പ്രജനനം അനന്തമല്ല. പശു, എരുമ, ആട്, ഇവ അവയുടെ ജീവിതകാലത്ത് 5 മുതല്‍ 25 വരെ കുഞ്ഞുങ്ങളെ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ.

10- ജന്തുക്കളില്‍ വ്യക്തമായി ഭയം, വേദന, പിടച്ചില്‍, ഇവയുണ്ട്. ചെടികളിലതില്ല. ജന്തുക്കളെ വധിക്കുമ്പോള്‍ മനുഷ്യരക്തം പോലെ രക്തം വാര്‍ന്നൊലിക്കുന്നു.

11- സസ്യങ്ങളില്‍ ഫലമൂലാദികളെപോലെ ജന്തുക്കളില്‍ കാലാകാലങ്ങളില്‍ കൊഴിഞ്ഞുവീഴുന്നതായി ഒന്നുമില്ല. പ്രകൃതി സര്‍വജീവജാലങ്ങള്‍ക്കും നല്‍കിയിട്ടുള്ള ഒരു വരദാനമുണ്ട് .അവക്കത്യാവശ്യമായവയെ ഭക്ഷണത്തിനുപയോഗിക്കുവാനും അവയെ കണ്ടുപിടിക്കാനുമുള്ള കഴിവും, ബുദ്ധിയും, വിവേചനവും.

12- സസ്യലതാതികള്‍ക്കും, വൃക്ഷങ്ങള്‍ക്കും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡും, ഭൂമിയിലെ ജല-ലവണങ്ങളും ആണ് ആഹാരം. സൂക്ഷ്മജീവികള്‍ക്ക് ചീഞ്ഞളിഞ്ഞതും, മണ്ണിരക്ക് മണ്ണുമാണ്. പാമ്പിനു എലിയും, തവളയും, പുലിക്കും സിംഹത്തിനും മറ്റു മൃഗങ്ങളുമാണ്. അവക്കെന്തുകഴിക്കുവാന്‍ പ്രകൃതി നിശ്ചയിക്കുന്നുവോ അത് കഴിക്കുമ്പോള്‍ അതില്‍ വിഷമുണ്ടെങ്ങില്‍  പോലും, ഭക്ഷിക്കുന്ന ജീവിക്ക് അത് എല്ക്കുകയില്ല. എന്നാല്‍ മനുഷ്യന്‍ മാംസാഹാരം വര്‍ജ്ജിക്കേണ്ടതാണെന്ന് പറയുവാന്‍ കാരണം, ശാസ്ത്രരീത്യാ തെളിയിക്കപ്പെട്ട അനേകം ശാശ്വതവും, താല്ക്കാലികവുമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുമിത് കാരണമാകുന്നതുകൊണ്ടാണ്. കഴിച്ച ഉടനെ മരിക്കാത്ത ഒരു വിഷമാണ് ചാരായം എന്ന് പറയുവാന്‍ കാരണം കാലക്രമത്തിലുണ്ടാകുന്ന രോഗങ്ങളാണ്. അതുപോലെതന്നെയാണ്  കാലക്രമത്തിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് നിദാനമായ മാംസാഹാരവും. അതുകൊണ്ടുതന്നെ അത് മനുഷ്യന് വിഷമാണെന്ന് തെളിയിക്കപ്പെടുന്നത്.  -

ഡോ: എന്‍. ഗോപാലകൃഷ്ണന്‍
M.Sc. (Pharm);  M.Sc (Chem); MA. (Soc.); Ph. D (Bio); D.Lit
Scientist (Retd), CSIR)
Director IISH                                                         

No comments:

Post a Comment