Saturday, October 20, 2012

ചിക്കന്‍ വില്ലനാകുന്നു, സ്ത്രീകളില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ കൂടുന്നു

യുകെയില്‍ പത്തു ലക്ഷത്തിലേറ സ്ത്രീകള്‍ കടുത്ത യൂറിനറി ഇന്‍ഫെക്ഷന്‍ മൂലം വിഷമിക്കുന്നുവെന്ന് കണ്ടെത്തല്‍. എല്ലാ വര്‍ഷവും ഈ കണക്ക് വര്‍ധിക്കുന്നുവത്രേ. ഏറെ ഗവേഷണത്തിന് ശേഷം ശാസ്ത്രജ്ഞന്മാര്‍ ഇതിനൊരു കാരണം കണ്ടുപിടിച്ചു. എന്താണന്നല്ലേ. ചിക്കനാണ് പ്രശ്‌നം. ഓരോ വ്യക്തികളിലുമുണ്ടാകുന്ന ഇ കോളിയ ബാക്ടീരിയയാണ് പ്രശ്‌നക്കാരനെന്നാണ് ഗവേഷകര്‍ ഇത്രയും നാളും സംശയിച്ചിരുന്നത്.
എന്നാല്‍ ക്യാനഡയിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പൗള്‍ട്രിയില്‍ നിന്നാണ് പ്രശ്‌നമുണ്ടാകുന്നതെന്ന് കണ്ടെത്തിയത്. യൂറിനറി ഇന്‍ഫെക്ഷനുണ്ടാക്കുന്ന പ്രശ്‌നക്കാരനായ ഇ കോളി ബാക്ടീരിയയുടെ ജെനറ്റിക് ഫിംഗര്‍ പ്രിന്റിന്റെ സാംപിളുകള്‍ ചിക്കന്‍, പോര്‍ക്ക്, ബീഫ് എന്നിവയില്‍ നിന്ന് സ്വീകരിച്ച സാംപിളുകളുമായി ഒത്തു നോക്കിയാണ് പരീക്ഷണം നടത്തിയത്. ചിക്കനില്‍ നിന്നെടുത്ത സാംപിളുകളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തി. പക്ഷികളില്‍ നിന്നാണ് ഇത്തരത്തിലുള്ള ഇന്‍ഫെക്ഷനുണ്ടാകുന്നതെന്ന് വ്യക്തമായെന്ന് ഗവേഷണത്തില്‍ ഉള്‍പ്പെട്ട ആമീ മാഗ്നസ് പറഞ്ഞു 

No comments:

Post a Comment