Tuesday, October 16, 2012

മാംസാഹാരത്തെക്കുറിച്ച് - ലിയനാര്‍ഡോ ഡാ വിഞ്ചി

"മനുഷ്യന്‍ തീര്‍ച്ചയായും എല്ലാ ജന്തുക്കളുടെയും രാജാവാണ്. കാരണം അവന്റെ ക്രൂരത എല്ലാത്തിന്റെയും മേലെയാണ്. നാം ജീവിക്കുന്നത് മറ്റുള്ളവരുടെ ശവങ്ങളിലാണ്. നാം ചലിക്കുന്ന ശവക്കല്ലറകളാണ്."

"നിങ്ങള്‍ മനുഷ്യനെ ജന്തുക്കളുടെ രാജാവായി വിവരിക്കുന്നു. പക്ഷെ ഞാന്‍ പറയും ഇരപിടിയന്മാരുടെ രാജാവെന്നു. അക്കൂട്ടത്തില്‍ നിങ്ങളാണ് ഏറ്റവും ഉന്നതര്‍. നിങ്ങളുടെ നാവിനെ തൃപ്തിപ്പെടുത്താനായി ജന്തുക്കളെ കൊല്ലുകയും, എല്ലാ ജന്തുക്കളുടെയും ശവക്കല്ലറയായി സ്വയം മാറുകയും അല്ലേ?. പ്രകൃതി നിങ്ങള്ക്ക് വിശപ്പ്‌ ശമിപ്പിക്കുന്നതിനാവശ്യമായ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നില്ലയോ?"

"നരഹത്യയെ ആളുകള്‍ ഇപ്പോള്‍ കാണുന്നതുപോലെ മനുഷ്യര്‍ മൃഗഹത്യയെ കാണുന്ന ഒരു കാലം വരും. ഇന്ന് മനുഷ്യമാംസം കഴിക്കുന്നതിനെ കുറ്റപ്പെടുത്തുന്നത് പോലെ ജന്തുമാംസം ഭക്ഷിക്കുന്നതും അസ്വാഭാവികമെന്നു കരുതുന്ന ഒരു കാലം"

"എന്റെ ചെറുപ്രായത്തില്‍ തന്നെ മാംസഭക്ഷണം ഒഴിവാക്കിക്കൊണ്ട് ഞാന്‍ ശപഥം എടുത്തിരുന്നു. ആളുകള്‍ ഇപ്പോള്‍ നരഹത്യയെ കാണുന്ന കണ്ണുകളോടെ മൃഗഹത്യയെ കാണുന്ന ഒരു സമയം വരും." - ലിയനാര്‍ഡോ ഡാ വിഞ്ചി
- നാച്ചുറല്‍ ഹൈജീന്‍          

No comments:

Post a Comment