Thursday, September 27, 2012

മാംസാഹാരത്തെക്കുറിച്ച് ലിയോ ടോൾസ്റ്റോയ്

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലാതെ തന്നെ മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയും. അതിനാല്‍ ഒരുവന്‍ മാംസം കഴിക്കുന്നുവെങ്കില്‍ തന്റെ ആര്‍ത്തി ശമിപ്പിക്കുന്നതിനുവേണ്ടി മാത്രം ഒരു മൃഗത്തിന്റെ ജീവനെടുക്കുന്നതില്‍ പങ്കുചേരുകയാണ്.

മൃഗങ്ങളെ കൊല്ലുന്നതും മനുഷ്യരെ കൊല്ലുന്നതും തമ്മില്‍ ഒരേ ഒരു ചുവടിന്റെ വ്യത്യാസം മാത്രമേയുള്ളൂ. ഇതുപോലെ തന്നെയാണ് മൃഗങ്ങളെ പീഡിപ്പിക്കുന്നതും.

ഒരു മനുഷ്യനെയും കൊല്ലാന്‍ കഴിയാതിരിക്കുന്നത് നല്ലത്, ഒരു പശുവിനെയോ പക്ഷിയെപോലുമോ കൊല്ലാന്‍ കഴിയാതിരിക്കുന്നത് വളരെ നല്ലത്. സാധ്യമായ അത്രയും ചെയ്യാന്‍ പരിശ്രമിക്കുക. എന്തൊക്കെ സാധ്യമാണ് എന്തൊക്കെ സാധ്യമല്ല എന്നതിനെകുറിച്ച് കൂടുതലായി ചിന്തിക്കേണ്ട. നിങ്ങളുടെ പ്രയത്നങ്ങള്‍ കൊണ്ട് നേടാന്‍ കഴിയുന്നത്‌ ചെയൂ. എല്ലാം അതിനെയാണ് ആശ്രയിച്ചിരിക്കുന്നത്.

വലിയൊരു ക്രൂരതയുടെ അവശിഷ്ടമാണ് മാംസം ഭക്ഷിക്കുന്നത്. സസ്യാഹാരത്തിലേക്കുള്ള മാറ്റം ന്ജാനോദയത്തിന്റെ പ്രഥമവും പ്രധാനവുമായ തെളിവാണ്.

അറവുശാലകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം യുദ്ധക്കളങ്ങളും ഉണ്ടാകും.

ഒരു മനുഷ്യന് ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലാതെ തന്നെ ജീവിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും കഴിയും. അതിനാല്‍ ഒരുവന്‍ മാംസം ഭക്ഷിക്കുന്നുവെങ്കില്‍ തന്റെ അത്യാര്ത്തിക്കായി മാത്രം ജീവികളെ കൊല്ലുന്നതില്‍ പങ്കാളിയാവുകയാണ്‌.

ഇപ്പറഞ്ഞതില്‍ പ്രവര്‍ത്തിക്കുന്നത് കൊടിയ അധര്‍മ്മമാണ്. ഇപ്പറഞ്ഞതിനോട് യോജിപ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ കഴിയാത്തവണ്ണം ഈ കാര്യങ്ങള്‍ വളരെ ലളിതവും തര്‍ക്കമറ്റതുമാണ് . പക്ഷെ ബഹു ഭൂരിപക്ഷം മാംസം ഭക്ഷിക്കുന്നതിനാല്‍ തങ്ങളുടെ പ്രവര്‍ത്തി ന്യായീകരിക്കപ്പെടുന്നതായി  ആളുകള്‍ക്ക്  തോന്നണം. അവര്‍ ചിരിയോടെ ഇങ്ങനെ പറയും. ഒരു ഇറച്ചിക്കഷണം വളരെ നല്ല സാധനമാണ്. എന്റെ സന്തോഷത്തിനായി  ഇന്ന് ഉച്ചഭക്ഷണത്തില്‍ ഞാനതു കഴിക്കും.  

ഒരുവന്‍ നല്ല ജീവിതം നയിക്കുന്നതിന് യഥാര്‍ത്ഥമായും, ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നുവെങ്കില്‍ അവനൊഴിവാക്കേണ്ട ആദ്യസംഗതി മാംസഭക്ഷണമാണ്. ധാര്‍മികചിന്തക്ക് വിരുദ്ധമായ ഒരു പ്രവര്‍ത്തി കൊലപാതകം - ഇതില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇതിന്റെ ഉപയോഗം തികച്ചും പാപകരമാണ്.

സന്മാര്‍ഗത്തിലെക്കുള്ള മനുഷ്യന്റെ പ്രയാണം ഗൌരവത്തോടെ തന്നെയാണെന്ന് തിരിച്ചറിയാനുള്ള ഒരു അളവുകോലാണ് സസ്യാഹാരശീലം.

ഒരു ജീവന്‍ പിച്ചി ചീന്തുന്നതും അത് അറുത്തുമുറിച്ചു വെട്ടിവിഴുങ്ങുന്നതും ഏറ്റവും ഗൌരവമായ അശുദ്ധിയാണ്. -  ലിയോ ടോൾസ്റ്റോയ്
- നാച്ചുറല്‍ ഹൈജീന്‍            

No comments:

Post a Comment