Wednesday, March 21, 2012

തീര്‍ച്ചയായും മൃഗ ഭക്ഷണം ഒഴിവാക്കണം.....


ഒരു ജീവിയെ കൊല്ലുമ്പോള്‍ അതിന്റെ വേദനകള്‍ സൂക്ഷ്മ രൂപത്തില്‍ ,തരംഗ രൂപത്തില്‍ ,മനുഷ്യന്റെ "ഓറ" യെയും മറികടന്നു അന്നമയ ശരീരത്തിലെ ശൂന്യ ഗര്‍ത്തങ്ങളില്‍ നെഗറ്റീവ് എനെര്‍ജിയുടെ രൂപത്തില്‍ സ്ഥാനം പിടിക്കുമെന്ന് അല്‍പ്പം ചിലര്‍ക്കെ അറിയൂ.നമ്മുടെ വേദനകളും ചിന്തകളും മറ്റു വികാരങ്ങളും റേഡിയോ തരംഗങ്ങള്‍ എന്ന പോലെ അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്നുണ്ട്.അത് നമ്മെ ഏറെ അലട്ടുമെന്നത് കുറച്ചു പേര്‍ക്കെ അറിയൂ.നമ്മുടെ  പ്രതികരണക്ഷമമായ  ചാലക നാഡികളുടെ സമന്വയങ്ങളും,,സന്തുലിതമായ ശാരീരിക താളലയവും ഒരു ജീവിയെ കൊല്ലുമ്പോള്‍ അപ്രത്യക്ഷമാകും .കൂടാതെ ആഡ്രിനളിന്‍ ( adrenaline...flight response of the adrenal gland  ) എന്നാ വിഷവസ്തു ഒരു കൊല്ലപ്പെട്ട ജീവിയുടെ മാംസത്തില്‍ അടങ്ങയിരിക്കുന്നു.ഏതെല്ലാം വിധത്തില്‍ പാകം ചെയ്താലും അദ്രെനലിനെ മാംസത്തില്‍ നിന്നും അപ്രത്യക്ഷമാകില്ല.അത് നമ്മുടെ ശരീരത്തില്‍ ഓരോ മടക്കുകളിലും അടിഞ്ഞു കൂടും.മുട്ടുകളില്‍,കൈ മടക്കുകളില്‍.....കാലാന്തരത്തില്‍ ഇത് പല രോഗങ്ങളുമായി തിരിയും.അറുപതു വയസു കഴിയുമ്പോഴാണ് ഇത് രോഗമായി പ്രത്യക്ഷപ്പെടുക.ആശുപത്രിയില്‍ ചെന്നാല്‍ ഇത്തരം രോഗികളുടെ ഒരു നിര തന്നെ കാണാം.ഒരു പ്രാണിയെ കൊല്ലുബോള്‍ നമ്മുടെ പ്രാണനും ശോഷണം സംഭവിക്കും.ചെവില്‍ മുഴക്കമായി ,ഞരബുകളിലെ തുടിപ്പായി,വര്‍ധിച്ച രക്ത ചന്ക്രമണം ആയി ഇത് നമുക്ക് അനുഭവപ്പെടും....എന്നാല്‍ സ്വന്തം ശരീരത്തെ സൂക്ഷ്മ നിര്രീക്ഷണം നടത്താന്‍ കഴിവുള്ളവര്‍ക്ക് മാത്രമേ ഇത് അനുഭവപ്പെട്.നമ്മുടെ ശരീരം പ്രക്ജ്ജ യുടെ ഒരു ഉല്‍പ്പന്നമാണ്‌ എന്നത് അറിയാത്തവരാണ് മാംസഭോജികള്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ പലരും എതിര്‍ക്കും.പ്രാണന്റെ പരിപാലനവുമായി ബന്ധപ്പെട്ടു ആരോഗ്യകരമായ ഒരു ജീവിതത്തിനു തീര്‍ച്ചയായും മൃഗ ഭക്ഷണം ഒഴിവാക്കണം..... 

-സുധാകര്‍ കുറ്റിപ്പുഴ 

4 comments:

  1. വളരെ നല്ലൊരു തുടക്കം എല്ലാ ഭാവുകങ്ങളും....ഇത് പോലെയുള്ള...,മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ വസ്തുതകളെ കുറിച്ചു വീണ്ടും...എഴുതുക

    ReplyDelete
  2. എന്റെ വയര്‍ ശവ ശരീരങ്ങള്‍ ദഹിപ്പിക്കാനുള്ള ശ്മശാനമല്ല....നല്ല വാചകം ..പക്ഷെ പ്രക്രതി നമുക്ക് നല്‍കുന്ന വിഭവങ്ങളെ ശവങ്ങളായി കണ്ടാല്‍ സസ്യങ്ങള്‍ക്കും ജീവനുണ്ട് എന്ന പഠനം നോക്കിയാല്‍ സസ്യങ്ങളെയും കൊന്നു തിന്നുകയാനല്ലോ എന്നാ ചിന്ത നെയിം അലട്ടും ...എന്റെ നിരീക്ഷണത്തില്‍ തനിയെ മരിക്കുന്ന മാംസ ബുക്കുകളെ നാം ഭക്ഷിക്കരുത് ..എന്നാല്‍ ദൈവം ഈ ഭൂലോകം ശ്രിഷ്ട്ടിചിട്ടുള്ളത് തന്നെ മനുഷ്യന് അനുഗ്രഹമായിട്ടാണല്ലോ ..ഇവിടെയുള്ള ഓരോ ജീവിയും മനുഷ്യന് അധീനപ്പെടുത്തി തന്നിട്ടുമുണ്ട് ..പ്രക്ര്തിയില്‍ ഒരു ജീവിയും മനുഷ്യനെ അടിമപ്പെടുത്തി ജോലി ചെയ്യിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല എന്നാല്‍ മറ്റെല്ലാ ജീവികളെയും മനുശ്യര്‍ തങ്ങള്‍ക്കധീനപ്പെടുതുന്നുമുണ്ട് ...അപ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാം ...മനുഷ്യന് ജീവിക്കാനായി ഈ ലോകത്ത് മറ്റു ജീവികളെ ശ്രിഷ്ട്ടിച്ചു എന്ന് ....സയമായാലും മൃഗങ്ങലായാലും ആഹാരം വിശപ്പടക്കാന്‍ വേണ്ടിയും നിലനില്പ്പിനായും വേണ്ടി മാത്രമാകണം ..നല്ല തുടക്കം..അബ്ദുല്‍ കാതര്‍ അറക്കല്‍

    ReplyDelete
    Replies
    1. സസ്യങ്ങള്‍ക്ക് ജീവനുന്ടെന്നത് ശരിയാണ്. ലോകത്ത് പന, തെങ്ങ് തുടങ്ങിയ വിരലില്‍ എണ്ണാവുന്ന തരം സസ്യങ്ങള്‍ ഒഴികെ മറ്റേതു സസ്യത്തിന്റെയും തലയോ, ശിഖരങ്ങളോ വെട്ടിമാറ്റിയാല്‍ മൂന്നോ നാലോ പുതു നാമ്പുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിമുളക്കും. നമ്മള്‍ ഒന്നെടുക്കുമ്പോള്‍ പ്രകൃതി നാലെണ്ണം കൂടുതല്‍ തരികയാണ്. മനുഷ്യന് മാത്രമല്ല, ലോകത്തിലെ ഒരു ജീവിക്കും ഒരു ജീവിയേയും കൊല്ലാതെ ജീവിക്കാന്‍ കഴിയില്ലാ. മനപ്പൂര്‍വം ഒരു ജീവിയെ കൊല്ലാതിരിക്കാന്‍ നമ്മള്‍ മനുഷ്യര്‍ക്കാവും. ദൈവം ഈ ലോകം സൃഷ്ട്ടിച്ചത് മനുഷ്യന് വേണ്ടി മാത്രമല്ല. ഏറ്റവും പുതിയ കണക്കു പ്രകാരം ലോകത്ത് ആകെ 87 ലക്ഷം തരം ജീവികളെയാണ് കണ്ടെത്തിയിട്ടുള്ളത് (ScienceDaily (Aug. 23, 2011) അതായത് 8699999 ജീവികളെ എടുത്താല്‍ അതില്‍ മനുഷ്യന്‍ ഇല്ല എന്ന് പറയാം. 87 ലക്ഷത്തില്‍ ഒന്ന് മാത്രമാണ് മനുഷ്യന്‍. മനുഷ്യന്‍ എത്ര നിസ്സാരനാണ്‌. കേവലം ഒരു കൊതുക് മതി നമ്മുടെ ഒരു രാത്രിയിലെ ഉറക്കം കെടുത്താന്‍. കൊച്ചിയിലെ റെയില്‍വേ സ്റ്റേഷന്‍ ലോ, ബസ്‌ സ്റ്റാന്റ് ലോ രാത്രി കുറച്ചു നേരം ഒന്ന് ഇരുന്നു നോക്കു. അപ്പോഴറിയാം മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന്. മനുഷ്യന്‍ ഇല്ലെങ്ങില്‍ മറ്റെല്ലാ ജീവികളും ഇവിടെ ജീവിക്കും. എന്നാല്‍ മറ്റു ജീവികള്‍ ഇല്ലെങ്ങില്‍ മനുഷ്യന് ഇവിടെ ജീവിക്കാന്‍ കഴിയില്ല.

      Delete
    2. ഒരുപാട് പേര്‍ ചോദിക്കാരുല്ലതാണ് സസ്യങ്ങല്ല്ക്ക് ജീവന്‍ ഇല്ലേ ?, അപ്പോള്‍ അവ ഭക്ഷിക്കുനതും തെറ്റല്ലേ എന്ന് ?
      ഈ ചോദ്യത്തിന് പൂര്‍ണ്ണ മായ ഒരു ഉത്തരം നല്കാന്‍ പ്രസാദിന് കഴിഞ്ഞു .
      പ്രസാദിന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു
      അഭിനന്ദനങ്ങള്‍.

      Delete