Monday, March 12, 2012

ഹോട്ടസ്റ്റ് വെജിറ്റേറിയന്‍സ്

 സസ്യാഹാരം മാത്രം കഴിച്ച് താരങ്ങള്‍ക്കു തിളങ്ങാന്‍ സാധിക്കുമോ? സംശയിക്കേണ്ട! സാധിക്കും എന്നു തെളിയിച്ചിരിക്കുകയാണു കൊലവെറി നായകന്‍ ധനുഷ്. ഒപ്പം ബോളിവുഡിലെ ഒരു ചൂടന്‍ സുന്ദരിയുമുണ്ട് മല്ലികാ ഷെരാവത്ത്. ആകാരവടിവും മെയ്വഴക്കവും കൊണ്ടു വിസ്മയം തീര്‍ക്കുന്ന ഇവര്‍ ശുദ്ധ സസ്യാഹാരികളാണ്. അതുകൊണ്ടാണല്ലോ പെറ്റയുടെ ‘ഹോട്ടസ്റ്റ് വെജിറ്റേറിയന്‍” പദവി ഇവരെ തേടിയെത്തിയത്.

‘പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഫോര്‍ അനിമല്‍സ്” ആണു പെറ്റ. ശുദ്ധ സസ്യാഹാരികളായ താരങ്ങളില്‍ നിന്നാണ് ഈ ഹോട്ടസ്റ്റ് വെജിറ്റേറിയന്‍സിനെ അവര്‍ കണ്ടെത്തിയത്. ഇത്ര സുന്ദരമായ ശരീരം തനിക്കു സമ്മാനിച്ചതു സസ്യാഹാരമാണെന്നാണു ധനുഷ് പ്രതികരിച്ചത്. കൂടാതെ ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും താന്‍ പ്രകൃതിയെ സഹായിക്കുകയാണെന്നു കൂടി പറഞ്ഞിട്ടുണ്ട്.

തന്റെ ലുക്ക് നിലനിര്‍ത്താന്‍ സസ്യാഹാരമാണു നല്ലതെന്നു മല്ലികയും പറയുന്നു. അനവധി താരങ്ങളുമായി മല്‍സരിച്ചാണ് ഇവര്‍ ഈ പദവി സ്വന്തമാക്കിയത്. മറ്റു മല്‍സരാര്‍ഥികള്‍ ആരൊക്കെയായിരുന്നു എന്നറിയണ്ടെ. അമിതാഭ് ബച്ചന്‍, ഹേമമാലിനി, കരീനാ കപൂര്‍, ഷാഹിദ് കപൂര്‍ . . .  സസ്യാഹാരികളുടെ എണ്ണം ഇനിയും നീളും.
www.manoramaonline.com

No comments:

Post a Comment