Friday, January 6, 2012

ജര്‍മ്മനിയുടെ ഉരുക്ക് മനുഷ്യന് മാംസം വേണ്ട...


ജര്‍മ്മനിയുടെ  ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന പാട്രിക് ബാബൌമിയന്‍ ഒരു സസ്യാഹാരിയാണ്.
മുന്‍കാല ബോഡി ബില്‍ഡര്‍ഉം ജര്‍മ്മന്‍ സ്ട്രോങ്ങ്‌മാന്‍  മത്സരാര്‍ത്ഥിയുമായ പാട്രിക് 1979 ജൂലൈ ഒന്നിന് ഇറാനിലെ അബദാനില്‍ ജനിച്ചു. അദ്ധേഹത്തിന്റെ ഏഴാം വയസ്സില്‍ അമ്മയോടും, അമ്മൂമ്മയോടും കൂടി ജര്‍മ്മനിയിലെ ഹാറ്റെന്‍ഹോഫിലേക്ക് കുടിയേറി. ഒന്‍പതാം വയസ്സില്‍ അദ്ദേഹം ബാരോധ്വാഹന പരിശീലനത്തില്‍ പങ്കെടുക്കുകയും, പിന്നീട് ഒരു മികച്ച ബോഡി ബില്‍ഡര്‍ ആവുകയും ചെയ്തു. ലോകത്തിലെ സസ്യാഹാരിയായ ഉരുക്കുമനുഷ്യന്‍ എന്ന പേരിലും അറിയപ്പെടുന്ന അദ്ദേഹം മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ PETA എന്ന സംഘടനയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  2005 മുതലാണ്‌ അദ്ദേഹം മാംസം കഴിക്കുന്നത്‌ നിര്‍ത്തിയത്.

പാട്രിക് പറയുന്നു. "ശക്തരായ മൃഗങ്ങളായ ഗോറില്ല, കാട്ടുപോത്ത്, ആന എന്നീ  മൃഗങ്ങളെല്ലാം സസ്യാഹാരികളാണ്. പിന്നെ 'ഞാനും'. സസ്യാഹാരം കഴിക്കുന്നതിലൂടെ മാത്രമാണ് എന്റെ ശരീരത്തിന് ആവശ്യമായ മാംസ്യവും മറ്റു വിറ്റാമിനുകളും ഇപ്പോള്‍ ലഭിക്കുന്നത്. എന്റെ ശരീര പേശികളുടെ ബലത്തിനും, രോഗപ്രതിരോധശേഷിക്കും എനിക്ക് മാംസം കഴിക്കേണ്ട ആവശ്യമേ ഇല്ല. ഒരു മികച്ച കായികാഭ്യാസിക്ക് സസ്യാഹാരമാണ് ഉത്തമമായിട്ടുള്ളത്‌."    


നേട്ടങ്ങള്‍ -
------------------
1999 int. German Champion Jun. Bodybuilding-IFBB
2007 German Champion -105 kg Strongman-GFSA
2009 German Champion -105 kg Strongman-GFSA
2009 German Team-Champion Strongman-GFSA
2009 German Champion log lift -GFSA
2009 world record log lift -105 kg (165 kg)
2010 German Champion log lift -GFSA
2010 German rekord in log lift +105 kg (180 kg)
2011 4th place at loglifting worldcup (185 kg)
2011 Germany's Strongest Man



2 comments: