Wednesday, November 9, 2011

മുട്ടതീറ്റിയും പ്രോസ്റ്റേറ്റും

ആഴ്ചയില്‍ മൂന്ന് മുട്ടയിലധികം കഴിക്കുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലം മരിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ആഴ്ചയില്‍ രണ്ടരമുട്ടയിലധികം എന്നതോതില്‍ കഴിക്കുന്നവര്‍ക്ക് പ്രോസ്റ്റേറ്റ് അര്‍ബുദത്തിനുള്ള സാധ്യത 81 ശതമാനം അധികമാണെന്ന് ഡെയ്ലി മെയ്ല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മുട്ടയില്‍ ധാരാളം അടങ്ങിയ കൊളസ്ട്രോള്‍ ആണത്രേ ഇതിനു പിന്നില്‍.

ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ളിക് ഹെല്‍ത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. 14 വര്‍ഷക്കാലം നീണ്ട പഠനത്തില്‍ 27000 പുരുഷന്മാരുടെ ഭക്ഷണശീലങ്ങള്‍ പരിശോധിച്ചു.
www.manoramaonline.com

No comments:

Post a Comment