Wednesday, October 26, 2011

മാംസഭക്ഷണശീലം ക്യാന്‍സറിനു മുഖ്യകാരണം

കേരളത്തില്‍ ഇന്ന് ഒരു പ്രത്യേകത കണ്ടുവരുന്നത് മാംസാഹാരത്തെ ഇന്നത്തെ നമ്മുടെ പരിഷ്കാരവുമായി ബന്ധപ്പെടുത്തി മുന്നോട്ടു കൊണ്ട് പോവുന്നു എന്നുള്ളതാണ്. നമ്മുടെ മനസ്സിലുള്ള ചിന്ത, അതായത് മാംസാഹാരം നമ്മുടെ ശരീര പോഷണത്തിന് വളരെ അത്യാവശ്യമാണെന്നുള്ളതാണ്. അതുപോലെ തന്നെ രുചിയുള്ള ഭക്ഷണം കഴിക്കണമെന്നുള്ള ആഗ്രഹം. രുചികരമായ ഭക്ഷണം എപ്പോഴും മാംസാഹാരം രുചികരമാണ്ന്നുള്ളത് , ലോകം മുഴുവന്‍ അന്ഗീകരിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. പ്രത്യകിച്ചു അതിനോടുകൂടി ധാരാളം മസാലകളും എണ്ണയും മറ്റു വ്യഞ്ജനങ്ങളും ഉപയോഗിക്കുമ്പോള്‍ അതിന്റെ രുചി വര്‍ധിക്കും. ഇന്ന് നമ്മുടെ ചുറ്റുമുള്ള മൂന്നു സംസ്ഥാനങ്ങള്‍ ഒരുഅളവു വരെ അവരുടെ സാമ്പത്തിക അഭിവൃദ്ധി അവര്‍ ഉപയോഗിച്ച് കളയാറായ ആടുമാടുകളെ കേരളത്തിലേക്ക് കയറ്റി അയച്ചാണ് നില നിര്‍ത്തുന്നത്. ഇതിനുള്ള ഒരു പ്രധാന കാരണം കേരളീയര്‍ അവരുടെ പഴയ ആഹാര രീതി വിട്ടു എന്നുള്ളതാണ്. സത്യത്തില്‍ നാം ഇന്ന് ജീവിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ ഏറ്റവും കുറവുള്ള ഒരു ഭൂപ്രദേശത്താണ്. ഇപ്പോള്‍ ലക്ഷം പേര്‍ ഒരു സ്ഥലത്ത് ജീവിക്കുന്നുന്ടെങ്ങില്‍ അതില്‍ 350 മുതല്‍  400  പേര്‍ക്ക് പോലും എല്ലാ കൊല്ലവും ക്യാന്‍സര്‍ രോഗം ബാധിക്കുന്നില്ല. ഇതിനുള്ള കാരണം എന്താണെന്ന് ചോദിക്കുകയാണെങ്ങില്‍ വളരെ തറപ്പിച്ചു എനിക്ക് പറയാന്‍ സാധിക്കും നമ്മുടെ ആഹാരരീതിയാണിതിനു കാരണമെന്ന്.പക്ഷെ ആ ആഹാരരീതിക്ക് വലിയ മാറ്റം പത്ത് പതിനഞ്ചു കൊല്ലത്തിനിടക്ക് കേരളത്ത്തിലുണ്ടായിട്ടുണ്ട്. ഈയിടെ ഒരു സാഹിത്യകാരന്‍ എഴുതുകയുണ്ടായി, പണ്ട് ചെമ്പരത്തിപൂവ് മതിലിനു മുകളില്‍ കൂടി വഴിവക്കില്‍ കാണാറുണ്ടായിരുന്നു. ഇപ്പോള്‍ കാണുന്നത് തുറന്നു വെച്ചിരിക്കുന്ന - തൊലിയെടുത്ത്  തുറന്നു വെച്ചിരിക്കുന്ന - കന്നുകാലികളെയാണ്. ചെമ്പരത്തിപ്പൂവുകള്‍ക്ക് പകരം ആ ചുവപ്പ് നിറം വഴിയോരങ്ങളില്‍ കാണുന്നത് കന്നുകാലികള്‍ വഴിയാണ്. ഇത്രയും ആടുമാടുകളെ മറ്റു രാജ്യങ്ങളിലും  വില്‍ക്കുന്നുണ്ടായിരിക്കും. ഇത്രയും വികൃതമായി വഴിയോരങ്ങളില്‍ കെട്ടിത്തൂക്കി മുഴുവന്‍ നിറച്ചിരിക്കുന്ന ഒരു സംസ്ഥാനമോ രാജ്യമോ ലോകത്ത്തെവിടെയെങ്ങിലും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ആഹാര രീതി എത്രത്തോളം നമ്മുടെ ജനങ്ങളുടെ ഇടയില്‍ വെരൂന്ന്നിക്കഴിഞ്ഞു എന്നുള്ളതാണ് നമ്മെ ഏറ്റവും ഭയപ്പെടുത്തുന്ന ഒരു കാര്യം. ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവ ഉണ്ടാകുന്നത് ഒരു ആഹാര രീതി അല്ലെങ്ങില്‍ ഒരു പ്രത്യേക ജീവിത ശൈലി തുടങ്ങിയ ഉടനെ തന്നെ ഉണ്ടാകണമെന്നില്ല. 

1930 ലാണ് അമേരിക്കയിലും ഇംഗ്ലണ്ട് ലും വനിതാവിമോചന പ്രസ്ഥാനം തുടങ്ങിയത്. 1930 മുതല്‍ സ്ത്രീകള്‍ പുക വലിക്കാന്‍ തുടങ്ങി. ഇപ്പോള്‍ മാംസാഹാര രീതി തുടരുകയാണെങ്ങില്‍ നാളെ രാവിലെ കാന്‍സര്‍ രോഗം കേരളത്തില്‍ കൂടുതലായി ഉണ്ടാകണമെന്നില്ല. പത്തോ പതിനഞ്ചോ കൊല്ലം കഴിയുമ്പോള്‍ കാന്‍സര്‍ രോഗം ഒരു പ്രധാന രോഗമായി മാറാനുള്ള സാധ്യത കേരളത്തില്‍ ഉണ്ടാകും. അത് മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇല്ല. കാരണം മിക്കവാറും സംസ്ഥാനങ്ങളില്‍ 10% ല്‍ കൂടുതല്‍ മാംസം പതിവായി ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ്. ചില സംസ്ഥാനങ്ങള്‍ പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ഗ്രാമീണ പ്രദേശങ്ങളില്‍ മാംസാഹാരം ഇപ്പോഴും വര്ജ്യമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.  

ഒരു പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ബാര്‍സി എന്ന സ്ഥലത്തു കേരളത്തില്‍ ഒരു ലക്ഷം പേരുന്ടെങ്കില്‍ അതില്‍ 100 ഓ 170  പേര്‍ക്കോ കാന്‍സര്‍ രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബാര്സിയില്‍ ഇത് വെറും 42 ആണ്. കേരളത്തില്‍ കുറച്ചൊക്കെ മാംസം ഉപയോഗിക്കുകയും പുകവലിക്കുകയും ചെയുന്നതിന്റെ ഫലമായിട്ടാണ് 100 ആയി മാറിയത്. പക്ഷെ ഇക്കണക്കിനു മുന്നോട്ടു പോകുകയാണെങ്ങില്‍ ഇത് അമേരിക്കയോടോ ഇംഗ്ലണ്ട് നോടോ ഒപ്പം എത്താന്‍ നാം 20 കൊല്ലം മാത്രമേ കാത്തിരിക്കേണ്ട ആവശ്യം വരികയുള്ളു. അങ്ങനെ വന്നു കഴിഞ്ഞാല്‍ എന്താണ് നമ്മുടെ സമൂഹത്തിന്റെ പൊതുജനാരോഗ്യതിനു സംഭവിക്കുക. നമുക്ക് ഇങ്ങനെയുള്ള രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാനോ അത് നേരത്തെ കണ്ടുപിടിക്കാനോ ഉള്ള സൌകര്യങ്ങളൊക്കെ വളരെ കുറവാണ്. അതിനുള്ള സാമ്പത്തിക ശേഷിയും നമുക്കില്ല.

മാംസാഹാരവുമായി ബന്ധപ്പെട്ടു ചില പ്രത്യേക തരം രോഗങ്ങളുണ്ട്. അതില്‍ ഹൃദയാഘാതം മൂലമാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത്. മാംസാഹാരവുമായി ബന്ധപ്പെട്ട ഒരു ആഹാര രീതി കൊണ്ടാണ് ഹൃടയാഘാതമുണ്ടാവുന്നത്. മാംസാഹാരം കഴിക്കുന്നവര്‍ മാംസത്തോടോപ്പമുള്ള കൊഴുപ്പും കൂടുതലായി കഴിക്കുന്നു. അതുമൂലമാണ് രക്തത്തിലുള്ള കൊളസ്ട്രോള്‍ കൂടുന്നത്. അത് മൂലം ഹൃദയാഘാതം ഉണ്ടാകുന്നു. വളരെ ഗഹനമായി നടത്തിയിട്ടുള്ള പല പഠനങ്ങളില്‍ നിന്ന് കണ്ടിട്ടുള്ളത്, മാംസാഹാരം കഴിച്ചു ധമനികളില്‍ രോഗം വന്നവര്‍ സസ്യഭുക്കുകളായി മാറിക്കഴിഞ്ഞാല്‍ ഹൃദയത്തിലെ ധമനികളിലുള്ള തടസ്സങ്ങള്‍ കഴിയുന്നിടത്തോളം വേഗം മാറിക്കിട്ടുവാന്‍ സാധ്യതയുണ്ട് എന്നാണു. അമേരിക്കയിലും, ഇംഗ്ലണ്ട് ലും പല പഠനങ്ങള്‍ കൊണ്ട് ഇത് വിജയകരമായി അവര്‍ പരീക്ഷിച്ചു നോക്കിയിട്ടുള്ളതാണ്. കൊഴുപ്പുള്ള ആഹാരം മാംസത്തോട് കൂടി അകത്തു പോകുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള വിഷമങ്ങള്‍ ഉണ്ടാകുന്നത്. 

 ഇനി മാംസാഹാരത്തില്‍ നിന്നും ഉണ്ടാകുന്ന മറ്റൊരു മാരക രോഗം സ്തനാര്‍ബുദമാണ്. സ്തനാര്‍ബുദം ഉണ്ടാകാന്‍ മാംസാഹാരം കഴിക്കുന്ന സമൂഹത്തില്‍ - കേരളത്തില്‍ തന്നെ മാംസാഹാരികളായ ക്രിസ്ത്യാനികളുടെ ഇടയിലും മുസ്ലിങ്ങളുടെ ഇടയിലും വളരെ ചെറുപ്പത്തില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കേരളത്തില്‍ ഉണ്ടാകുന്നത് പോലെ വളരെ ചെറുപ്പത്തില്‍ രക്താര്‍ബുദം ഉണ്ടാകുന്ന സമൂഹങ്ങള്‍ ലോകത്തില്‍ തന്നെ വളരെ കുറവാണ്. ഇതിന്റെ പ്രധാന കാരണമായി അവര്‍ പറയുന്നത് മാംസാഹാരവും കൊഴുപ്പുമാണെന്നാണ്. ഗര്‍ഭാശയ ഗളത്തിലുണ്ടാകുന്ന കാന്‍സര്‍ ആയിരുന്നു കേരളത്തില്‍ കൂടുതലായി കണ്ടു വരുന്നത് എന്ന് ഒരു പഠനത്തില്‍ വ്യക്തമായി. എന്നാലിന്ന് സ്തനാര്‍ബുദം ഒന്നാമത്തെ സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. ഇതിനുള്ള ഒരു പ്രധാന കാരണം മാംസാഹാരവും സസ്യാഹാരം കുറവായി കഴിക്കുന്ന ഒരു പ്രത്യേക ജീവിതശൈലിയുമാണ്‌. ഇത് കൂടാതെ പാശ്ചാത്യ രാജ്യങ്ങളിലുള്ളതും കേരളത്തിലൊട്ടുമില്ലാത്തതുമായ പലതരം രോഗങ്ങള്‍ ഇനി വരാന്‍ സാധ്യതയുമുണ്ട്. മുഖ്യമായും കൂടുതല്‍ പിടിപെടുന്ന കാന്‍സര്‍, പ്രോസ്റെട്റ്റ് ഗ്രന്ധിയില്‍ ഉണ്ടാകുന്ന കാന്‍സര്‍ ഇവയെല്ലാം മാംസാഹാരവുമായി ബന്ധപ്പെട്ടതാണ്. ഇങ്ങനെയുള്ള കാന്‍സര്‍ ചികിത്സിക്കാന്‍ വളരെ ചെലവുള്ളതാണ്.

ഈ കാര്യങ്ങള്‍ നമ്മുടെ പൊതു ജനാരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും എത്രത്തോളം മനസ്സിലാക്കിയിട്ടുന്ടെന്നു അറിയില്ല. സസ്യാഹാരം ഇങ്ങെനെയുള്ള രോഗങ്ങള വരാതെ നമ്മെ രക്ഷിക്കുന്നു. സസ്യാഹാരം കഴിച്ചാല്‍ ഇത്തരം രോഗങ്ങള്‍ എങ്ങനെ വരാതിരിക്കും എന്ന് പലരും ചോദിക്കുന്നു. സസ്യാഹാരത്തിലുള്ള പ്രത്യേക സവിശേഷതകള്‍ കൊണ്ടാണോ നമുക്ക് ഈ രോഗം കുറവായി വരുന്നത് എന്നാണു പലരും ചോദിക്കുന്നത്. സസ്യാഹാരത്തിന് പൊതുവായി അതിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് രണ്ടു വിധത്തില്‍ നമുക്ക് നമ്മുടെ ശരീരത്തെ രക്ഷിക്കാന്‍ സാധിക്കും. കാന്‍സര്‍, ഹൃദ്രോഗം എന്നിവയൊക്കെ തടയാനുള്ള ഫോളിക് ആസിഡ് വളരെ ഉയര്‍ന്ന അളവില്‍ സസ്യാഹാരത്തിലുണ്ട്. സസ്യാഹാരത്തില്‍ നിന്ന് പ്രകൃതി ദത്തമായ വിറ്റാമിന്‍ - ഇത് ഒരു അളവ് വരെ ഈ രോഗങ്ങളെ തടയാന്‍ പര്യാപ്തമാണ്. സസ്യാഹാരത്തില്‍ പൊതുവേയുള്ള ആരോഗ്യത്തിനു ഏറ്റവും പ്രധാനമായിട്ടുള്ള നാരു വളരെ കൂടുതലായി ഉണ്ട്. ഇപ്രകാരം സസ്യാഹാരം മാത്രമായി കഴിക്കുകയാണെങ്ങില്‍ നമ്മുടെ ആരോഗ്യം നില നിര്‍ത്താന്‍ സാധിക്കും. ടി.വി യിലും പത്രങ്ങളിലുമൊക്കെ വരുന്ന പരസ്യങ്ങള്‍ ആകാര ഭംഗി നിലനിര്‍ത്താന്‍ നമുക്ക് ഏറ്റവുമുതകുന്ന ആഹാര രീതിയെപ്പറ്റി ഒരു പഠനം നടത്തിയിട്ടുണ്ട്. അവര്‍ പറയുന്നത് കേരളത്തിലെ പഴയ ആഹാര രീതി തന്നെയാണ് ഉത്തമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിലാവശ്യത്തിനു മാംസ്യം, കൊഴുപ്പ് എന്നിവ സമീകൃതമായി അടങ്ങിയിട്ടുണ്ട് എന്നുള്ളതാണതിന്റെ പ്രധാന കാരണം.

സസ്യാഹാരം മാത്രം ആയതുകൊണ്ട് കാര്യമില്ല. പക്ഷെ സമീകൃതമായിരിക്കണം. ആഹാരത്തിന്റെ വിവിധ അംശങ്ങള്‍ തക്കതായ രീതിയില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇത് അങ്ങേയറ്റം ശരിയായിട്ടു ഉണ്ടാക്കിയിട്ടുള്ള ഒരു ആഹാര രീതിയാണ്. കേരളത്തില്‍ ഇതിനോട് കിടപിടിക്കാന്‍ ചില ആഫ്രിക്കന്‍ സംസ്ഥാനങ്ങളിലുള്ള ആഹാരരീതി മാത്രമേ ഇത്രത്തോളം സമീകൃതം ആയിട്ടുള്ള  ആഹാരരീതിയായിട്ടുള്ളൂ . ഈ ആഹാര രീതിയില്‍ നിന്ന് നാം മാറുമ്പോള്‍ ഈ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കാന്‍സര്‍ മുതലായ വലിയ രോഗങ്ങള്‍ നമ്മുടെ ഇടയില്‍ വന്നു കയറാന്‍ ഇടയുണ്ടാവുകയും ചെയും. എന്റെ അഭിപ്രായത്തില്‍ ഒരു തിരിച്ചു പോക്ക് നമുക്ക് നടത്തേണ്ടിയിരിക്കുന്നു. പഴയ ആഹാര രീതികള്‍ കൂടുതലായി ഉപയോഗിക്കുകയും , ഈ ഫാസ്റ്റ് ഫുഡ്‌ സംസ്കാരം കഴിയുന്നിടത്തോളം വേഗം നമ്മുടെ സമൂഹത്തില്‍ നിന്ന് പുറം തള്ളുകയും വേണം. ഒരു വലിയ ഗര്‍ത്തത്തിലേക്ക് നാം വളെര വേഗം പോയ്‌കൊണ്ടിരിക്കുകയാണ്. കുഴിയില്‍ ചാടി ക്കഴിഞ്ഞാല്‍ അവിടെ നിന്ന് നമുക്ക് രക്ഷപ്പെടാന്‍ പറ്റുമോ എന്നുള്ള കാര്യത്തില്‍ സംശയമുണ്ട്‌. 
--ഡോ: എം. കൃഷ്ണന്‍ നായര്‍ (മുന്‍ ഡയരക്ടര്‍, റീജിണല്‍ കാന്‍സര്‍ സെന്‍റെര്‍ തിരുവനന്തപുരം)      

    

3 comments:

 1. pukavaliyum maamsaahaaravum maathramalla madyavum koode koodumpol keraleeyante aayussu valare valare kuranju kitum. 50 nappuram pokunnavar 15-20 kollam kazhiyumpol undaavumo ennaanu samsayam!

  ReplyDelete
  Replies
  1. videshiyata food eduthle parishkrutha samuhathinu nilanilpu ullu enna thonal anu malabariyude manum mattthinu karanum

   Delete
 2. Health is wealth,nowadays diseases are brought by people spending money for unnecessary food and medicines.Many diseases are drug induced.In my own 67 years of life I know from my experience that many diseases will be automatically cured by the body itself,we must be patient and co operative .Even animals go for vegetarian when ill (for example the cat takes Karuka grass when it suffers from some illness.

  ReplyDelete