Monday, October 24, 2011

പക്ഷിപ്പനി: സസ്യാഹാരിയാകുക. രോഗഭീതിയില്ലാതെ ജീവിക്കുക.

പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭ്രാന്തിപശുരോഗത്തെകുറിച്ചുള്ള  വിവരങ്ങള്‍ പുറത്തു വിട്ടത്. ഫാമുകളില്‍ വളര്‍ത്തുന്ന കാലികളില്‍ കണ്ടുവരുന്ന bovine spongiform encephalopathy (BSC)  രോഗം, മനുഷ്യരിലേക്ക് വ്യാപിച്ച cruetzfeldt jacob disease (CJD) ഇവ തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തി. സ്വതവേ സസ്യാഹാരികളാണ് കന്നുകാലികള്‍. ഇവക്കു മാംസ ഉല്‍പ്പന്നങ്ങള്‍ സംസ്കരിച്ചു നല്‍കിയതാണ് ദുരന്തമായത് . കാലികളുടെ ശരീരത്തിലെ മാംസം സുഷിരങ്ങള്‍ വീണു സ്പോഞ്ച് പരുവമായി. ഈ മാംസം ശീലമാക്കിയവരിലാണ് ഭ്രാന്തിപ്പശുരോഗം കണ്ടത് . അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ദശലക്ഷക്കണക്കിനു ആടുകളില്‍ foot and mouth രോഗം പടര്‍ന്നു പിടിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സാര്‍സ് (Severe Acute Respiratory Syndrome) ലോകത്തെ ഭീതിയിലാക്കി. ഇപ്പോഴിതാ പക്ഷിപ്പനിയും. ചിക്കന്‍ ഫാമുകള്‍ ലോകമെമ്പാടും ഭീതിയുടെ നിഴലിലാണ്. രോഗവും ആഗോളവല്‍ക്കരിക്കപ്പെടുകയാണ്. സൌക്യവും, ആരോഗ്യവും ആഗോളവല്‍ക്കരിക്കപ്പെടുവാന്‍ കഴിയുന്നില്ലെന്നുള്ളത് ഒരു ദുഃഖസത്യമായി അവശേഷിക്കുന്നു. മേല്‍പറഞ്ഞ രോഗങ്ങള്‍ തുടങ്ങി എയിഡ്സ് വരെ നമുക്ക് മുന്‍പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒന്നാണ്. ഇവിടെയെല്ലാം ഏകപ്രതി മനുഷ്യന്‍ തന്നെയാണ്.  മൃഗങ്ങളുടെ സ്വാഭാവിക പരിതസ്ഥിതിയില്‍ കടന്നുകയറിയ മനുഷ്യന്‍ ആടുമാടുകള്‍, കോഴികള്‍, പന്നികള്‍, കുരങ്ങുകള്‍ ഇവയെ അവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ വളരുവാന്‍ നാം അനുവദിച്ചില്ല. ദശലക്ഷക്കണക്കിനു മൃഗഫാമുകള്‍ ലോകമെമ്പാടും കൂണ്പോലെ മുളച്ചു. ലാഭക്കൊതി മൂത്ത ഫാമുടമകള്‍ ജീവികള്‍ക്ക് ക്രിത്രിമാഹാരങ്ങള്‍ നല്‍കി. അതിന്റെ ഫലമായി ഉളവായ ആരോഗ്യപ്രശ്നങ്ങളെ വിഷരാസവസ്തുക്കള്‍ കൊണ്ട് നേരിട്ട്. ഓരോ പുതിയ പ്രശ്നങ്ങളെയും നേരിടുവാന്‍ പുതിയ തരം രാസികകള്‍ ചന്തയില്‍ പ്രത്യക്ഷപ്പെട്ടു. ചന്ത ആഗോളവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ലോകത്ത് ഏതു ഫാമിലുണ്ടാവുന്ന രോഗവും പെട്ടെന്ന് ആഗോളവല്‍ക്കരിക്കപ്പെട്ടു. പരീക്ഷണശാലകളില്‍ ജീവികള്‍ അതിക്രൂരമായി വിഷ വസ്തുക്കളുടെ പരീക്ഷണത്തിന്‌ വിധേയമായി.    
കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങള്‍ കൊണ്ട് ഫാമുകളിലെ പക്ഷികളുടെ എണ്ണം നാല് മടങ്ങും, പന്നികളുടെ എണ്ണം മൂന്നു മടങ്ങും വര്‍ധിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മാംസ ഉപഭോഗം ഏതാണ്ട് ഇരട്ടിയായിട്ടുണ്ട്. യു. എസ്‌ വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷഗന്‍ ദാനിയേല്‍ നീറാന്‍ബെര്‍ഗ് ന്റെ അഭിപ്രായത്തില്‍ മൃഗങ്ങളെ അതിന്റെ സ്വാഭാവിക അന്തരീക്ഷത്തില്‍ നിന്നും ഫാമുകളിലേക്ക് പറിച്ചു നട്ടപ്പോള്‍ പരിസ്ഥിതിയ്ടെ തുലനാവസ്ഥ നഷ്ടപെട്ടു. മനുഷ്യജീവന് അത് ദുരന്തമായി. പൊതു ആരോഗ്യരംഗം ഭീതിയിലായി.   

UN Food and Agriculture Organization ലെ ഒരു ഉദ്യോഗസ്ഥന്‍ ഹാര്‍ച് ഹെര്‍ഗാര്‍ഡ് ന്റെ അഭിപ്രായത്തില്‍ ഫാമുകളില്‍ വളരുന്ന ജീവികള്‍ രോഗങ്ങളുടെ വ്യവസായശാലകളായി മാറുകയാണ്. രോഗത്തിന് കാരണമെന്ന് പറയപ്പെടുന്ന രോഗാണുക്കള്‍ ഈ ഫാമുകളില്‍ ഉപയോഗിക്കുന്ന രാസികങ്ങളുടെ സൃഷ്ടിയാണ്. രാസപ്രയോഗങ്ങള്‍ ജീവാണുക്കളെ രോഗാണുക്കളാക്കി മാറ്റി. ഒരു രാസികവും ഏല്‍ക്കാത്ത രാക്ഷസ അണുക്കള്‍ ഉണ്ടായി. പുതിയ രോഗങ്ങളെ  വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളായി ഓരോ ഫാമും മാറിക്കഴിഞ്ഞു. പക്ഷിപ്പനിയുമായി ബന്ധപ്പെട്ടു മരിച്ചു എന്ന് പറയുന്ന നൂറില്‍ താഴെ ആളുകള്‍ എല്ലാം തന്നെ പക്ഷികളെ വളര്‍ത്തുന്ന ഇടങ്ങളില്‍ പണിയെടുത്തവരാണ്. ഏറ്റവും വൃത്തികെട്ട സാഹചര്യങ്ങളിലാണ് ഇവയെ വളര്‍ത്തുന്നത്. അത്രയ്ക്ക് വൃത്തിഹീനമാണ് അവ വളരുന്നതും കശാപ്പു ചെയ്യപ്പെടുന്നതുമായ സാഹചര്യങ്ങള്‍. അവിടെ ജോലി ചെയുന്നവര്‍ക്ക് മാരകരോഗങ്ങള്‍ പിടിച്ചില്ലെങ്ങിലെ അതിശയിക്കാന്ള്ളൂ  


ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതി നമ്മെ എവിടെ എത്തിച്ച്ചെന്നു ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ ദുരന്തങ്ങളെ നേരിടുവാന്‍ തയാറെടുക്കുക. പുതിയ മാരകരോഗങ്ങള്‍ ഉണ്ടാവുന്നു. പഴയ രോഗങ്ങള്‍ വര്‍ദ്ധിതവീര്യത്തോടെ വീണ്ടും പ്രത്യക്ഷപ്പെടുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുക, സസ്യാഹാരിയാവുക, ജീവനെ ആദരിക്കുക, പ്രകൃതിനിയമങ്ങളെ അനുസരിക്കാന്‍ പഠിക്കുക. ഇതല്ലാതെ വേറെ എന്താണ് ഒരു ശാശ്വത മാര്‍ഗം. ഇന്ന് പക്ഷിപ്പനി, നാളെ ?

Bird Flue:Intensive farming link (Mr:John Veedal-The Hindu Daily, feb:23- 2006)
ജീവന്‍ദയാവേദി     
   

No comments:

Post a Comment