Friday, November 25, 2011

ചെഗുവേരയുടെ പൌത്രി വെജിറ്റേറിയന്‍ പരസ്യത്തില്‍

സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പോരാടിയ മാര്‍ക്സിസ്റ്റ്‌ വിപ്ലവ നേതാവും, ക്യൂബാ വിപ്ലവത്തിന്റെ പ്രധാന നേതാവുമായ ചെഗുവേരയുടെ മകളുടെ മകള്‍ ലൈഡിയ മറ്റൊരു വിപ്ലവത്തിലാണ്. 'സസ്യാഹാര വിപ്ലവം'.
 മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ പെറ്റ യുടെ സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള പരസ്യത്തിലാണ് ലൈഡിയ അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടത്. തലയില്‍ ചുവപ്പ് തൊപ്പിയും, മാറില്‍ കാരറ്റ് കൊണ്ടുള്ള പ്രതീകാത്മക വെടിക്കോപ്പുകളും അണിഞ്ഞാണ്  ഇരുപത്തിനാലുകാരിയായ ലൈഡിയ പരസ്യത്തില്‍ മോഡലായത്. 'സസ്യാഹാര വിപ്ലവത്തില്‍ അണിചേരുക' എന്നാണു പരസ്യവാചകം. 
"ലൈഡിയ ഒരു സസ്യാഹാരിയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ പെറ്റ യിലേക്ക് ക്ഷണിക്കുകയും, അവര്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ തയ്യാറാവുകയും ചെയ്തു. മറ്റൊരു തരത്തില്‍ ലൈഡിയയുടെ മുത്തച്ചനോടുള്ള ഞങ്ങളുടെ ആദരാഞ്ജലി കൂടിയാണിത്. തെക്കേ അമേരിക്കയിലെ പെറ്റ യുടെ സസ്യാഹാര പ്രചരണം ശക്തമാക്കുന്നതിന് ഈ പരസ്യം ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. പാവപ്പെട്ട മൃഗങ്ങളെ കൊന്നുതിന്നുന്നതിനെതിരെയുള്ള പ്രവര്‍ത്തനത്തിന് ഈ പരസ്യം ഏറെ ഗുണകരമാകും". പെറ്റ പ്രതിനിധി മാക്ഗ്രോ പറഞ്ഞു. 
june2009    

No comments:

Post a Comment