Wednesday, September 14, 2011

അഞ്ചു തലമുറകളുടെ പുണ്യം

ചങ്ങനാശേരി മാടപ്പള്ളി കുര്യാനിപ്പാടം റോസമ്മച്ചേടത്തിക്ക്‌ പ്രായം 117
മൂത്ത മകന്‍ തൃക്കൊടിത്താനം സ്വദേശി ജോസഫിന്‌ 98 വയസ്‌
 ഈ ആരോഗ്യ രഹസ്യം ശുദ്ധ വെജിറ്റേറിയന്‍ ഭക്ഷണമെന്ന്‌ ചേടത്തിയുടെ സാക്ഷ്യം

``ഞാനിപ്പോള്‍ പതിനേഴിലാ'' ചങ്ങനാശേരി മാടപ്പള്ളി കുര്യാനിപ്പാടം റോസമ്മച്ചേടത്തി ഇത്‌ പറയുമ്പോള്‍ കേള്‍വിക്കാര്‍ക്ക്‌ തമാശ. ആശ്ചര്യത്തോടെ നോക്കിനില്‍ക്കുമ്പോള്‍ ചേ ടത്തി ഓര്‍മ്മിപ്പിക്കും. 17 വയസുണ്ടായിരുന്നത്‌ നൂറുവര്‍ഷം മുമ്പാണെന്നു മാത്രം. കുസൃതി നിറഞ്ഞ മുഖത്തോ ടെ പല്ലില്ലാത്ത മോണ കാട്ടി അമ്മച്ചി നിഷ്‌കളങ്കമായി ചിരിക്കുന്നു.

അഞ്ചുതലമുറയുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ടനുഭവിച്ച റോസമ്മയെന്ന ഈ വലിയ മുത്തശി കേരളം പിറക്കുന്നതിനുമുമ്പേ ഷഷ്‌ടിപൂര്‍ത്തി ആഘോഷിച്ചയാളാണ്‌. കേരളം പിറ ന്ന 1956 ല്‍ റോസമ്മയ്‌ക്ക്‌ വയസ്‌ 62.
ഈ ചുറുചുറുക്കിന്റെ രഹസ്യമെന്തെന്നു ചോദിച്ചാല്‍ ചിട്ടയായ ജീവിതക്രമമെന്നാണ്‌ ഉത്തരം. ആകാവുന്ന കാലംവരെ നന്നായി ജോലി ചെയ്യുമായിരുന്നു. പാരമ്പര്യ കാര്‍ഷിക കുടുംബമായിരുന്നു ഇവരുടേത്‌. ഏക്കറുകണക്കിന്‌ നെല്‍പ്പാടവും കൃഷിയിടങ്ങളും സ്വന്തമായി ഉണ്ടായിരുന്നു. ഏഴ്‌ ഉഴവുകാളകള്‍, പത്ത്‌ പശുക്കള്‍ ... ഈ നിര നീളുന്നു.

വീട്ടില്‍ രുചികരമായി ഇറച്ചിയും മീ നുമെല്ലാം ഉണ്ടാക്കുമെങ്കിലും ജീവിതത്തിലിന്നുവരെ മത്സ്യമാംസാദികളു ടെ രുചി നോക്കിയിട്ടില്ലെന്ന്‌ ചേടത്തി പറയുമ്പോള്‍ കേട്ട്‌ നില്‍ക്കുന്നവര്‍ അ മ്പരക്കും. ശുദ്ധ വെജിറ്റേറിയനാണ്‌ ചേടത്തി. `ആരോഗ്യത്തിന്റെ രഹസ്യ വും ഇതൊക്കെ തന്നെ.''

ചങ്ങനാശേരി ഫാത്തിമാപുരം മാളിയേക്കല്‍ തറവാട്ടില്‍ 1894 ലായിരുന്നു ജനനം. പതിനേഴാം വയസില്‍ (നൂറുവര്‍ഷം മുമ്പ്‌) ചെത്തിപ്പുഴ കുര്യാനിപ്പാടം ജേക്കബിനെ ജീവിതത്തില്‍ ഒപ്പംകൂട്ടി. 1986-ല്‍ ജേക്കബ്‌ മരിക്കുമ്പോള്‍ റോസമ്മയ്‌ക്ക്‌ പ്രായം 92.

റോസമ്മ-ജേക്കബ്‌ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞത്‌ ഏഴ്‌ പുഷ്‌പങ്ങള്‍. മൂത്ത മകന്‍ തൃക്കൊടിത്താനം സ്വദേ ശി ജോസഫിന്‌ ഇപ്പോള്‍ 98 വയസ്‌. റോസമ്മ (മാടപ്പള്ളി), സിസ്റ്റര്‍ മക്‌ളീന (തിരുവനന്തപുരം), സിസ്റ്റര്‍ ജെസീന്ത (പരിയാരം), ചാക്കോച്ചന്‍, സ്‌കറിയ (തൃക്കൊടിത്താനം) പരേതനായ ജോ ണ്‍കുട്ടി എന്നിവരാണ്‌ മറ്റുമക്കള്‍. അ ഞ്ചുമക്കള്‍ക്കുകൂടി മക്കള്‍ 30 പേര്‍.

സിസ്റ്റര്‍ പ്രതിഭ തിരുവനന്തപുരം, സിസ്റ്റര്‍ ഫിലോ മധ്യപ്രദേശ്‌, സിസ്റ്റര്‍ മേഴ്‌സി ആഫ്രിക്ക, സിസ്റ്റര്‍ ഫെലിക്‌ സീന പഞ്ചാബ്‌, സിസ്റ്റര്‍ ഷീജ പാലാ എന്നിവര്‍ കൊച്ചുമക്കളിലെ സന്യസ്‌തരാണ്‌. കൊച്ചുമകന്റെ മകന്‍ റൂ ബന്‍ ഈ മാസം ഡീക്കന്‍ പദവിയിലെത്തും.

കണ്ണിനും കാതിനും നേരിയ തകരാറൊഴിച്ചാല്‍ റോസമ്മയ്‌ക്ക്‌ വേറെ അ സുഖങ്ങളൊന്നുമില്ല. രാവിലെ പത്രം കിട്ടിയാല്‍ ഉടനെ നോക്കും. വലിയ അക്ഷരങ്ങളെ വായിക്കാനാകൂ എ ന്നൊരു പരിഭവമുണ്ട്‌. ശാലോം ടി.വി മാത്രമേ കാണാറുള്ളൂവെന്ന്‌ റോസമ്മച്ചേടത്തി പറയുന്നു. രാവിലെ വിശുദ്ധ കുര്‍ബാന ടി.വിയില്‍ കാണും. വീട്ടിലെത്തുന്നവരോട്‌ കുറച്ച്‌ കുശലവും പറയും. രാവിലെയും വൈകിട്ടുമുള്ള കുടുംബപ്രാര്‍ത്ഥന മുടക്കാറില്ല. പി ന്നീടുള്ള സമയം മുഴുവന്‍ ജപമാല ചൊല്ലിക്കൊണ്ടിരിക്കും. ദിവസം 25 ജപമാലയെങ്കിലും ചൊല്ലുമെന്ന്‌ റോ സമ്മയ്‌ക്കൊപ്പം താമസിക്കുന്ന മകന്‍ ചാക്കോ കുര്യാനിപ്പുറവും ഭാര്യ അമ്മിണിയും പറയുന്നു.
കപ്പയും കഞ്ഞിയുമാണ്‌ ഇഷ്‌ടം. മാടപ്പള്ളി ലിറ്റില്‍ ഫ്‌ളവര്‍ വികാരി ഫാ. ഗ്രിഗറി ഓണംകുളം മാസത്തിലൊരിക്കല്‍ വീട്ടിലെത്തി വിശുദ്ധ കുര്‍ ബാന നല്‍കും. ചങ്ങനാശേരി അതിരൂപതയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ്‌ റോസമ്മ.ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ്‌ പെരുന്തോട്ടവും ചേടത്തി യെ സന്ദര്‍ശിക്കാറുണ്ട്‌.
 www.shalomonline.net

No comments:

Post a Comment