19-01-2011
ബോളിവുഡിലെ മലയാളി നായികയായ വിദ്യാബാലനും കേരളത്തിന്റെ എം പി ശശി തരൂരും തമ്മില്‍ എന്താണ് ബന്ധം?ഹിന്ദിയിലെ ഗ്ലാമര്‍ താരങ്ങളെപ്പോലും മറികടന്ന് ഇരുവരും മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വക നല്കുന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നു. മുന്‍ മന്ത്രിയും ഗ്ലാമര്‍ നേതാവുമായ തരൂരിനെയും ബോളിവുഡിലെ 'ചൂടന്‍' നായികയായി ഉയര്‍ന്നു കഴിഞ്ഞ വിദ്യയെയും ഹോട്ടസ്റ്റ് വെജിറ്റേറിയന്‍ സെലിബ്രിറ്റികളായി തെരഞ്ഞെടുത്തിരിക്കുകയാണ്. ഓണ്‍ ലൈന്‍ പോള്‍ വഴിയാണ് രണ്ടുപേരും ഈ ബഹുമതിയ്ക്ക് അര്‍ഹരായത്.
ആനിമല്‍ റൈറ്റ്സ് സംഘടനയായ 'പെറ്റ'യാണ് ഹോട്ടസ്റ്റ് വെജിറ്റേറിയന്‍ സെലിബ്രിറ്റികളെ കണ്ടെത്താന്‍ ഓണ്‍ ലൈന്‍ പോള്‍ നടത്തിയത്. അവസാന റൗണ്ട് മത്സരത്തില്‍ നടന് മാധവനെയും ലാറാ ദത്തയെയുമാണ് തരൂരും വിദ്യയും പിന്തള്ളിയത്. ദേശീയ- അന്തര്‍ദേശീയ താരങ്ങള്‍ വരെ അണിനിരന്ന ലിസ്റ്റില്‍ നിന്നാണ് മലയാളി താരങ്ങള്‍ മുന്നിലെത്തിയത്.
പിന്തള്ളപ്പെട്ടവരില്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്, ഷാഹിദ് കപൂര്‍, മല്ലികാ ഷെരാവത്ത്, കരീനാ കപൂര്‍, നതാലി പോര്ട്ട്മാന്, ബ്രയാന്‍ ആഡംസ് എന്നിവരൊക്കെയാണ് ഉള്ളത്. ഒരു രാഷ്ട്രീയ നേതാവായ തരൂര്‍ ബോളിവുഡിലെ വമ്പന്മാരെ മറികടന്നത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. തരൂരിനും വിദ്യയ്ക്കും നിരവധി ഗുണങ്ങള്‍ ഉണ്ടെന്നും ഇവരുടെ വെജിറ്റേറിയന്‍ ഭക്ഷണ രീതി മാതൃകാപരമാണെന്നും സംഘടനയുടെ ചീഫ് പൂര്‍വ ജോഷിപൂര പറഞ്ഞു.
ട്വിറ്ററില്‍ പോലും സിനിമാതാരങ്ങളെ വെല്ലുന്ന ആരാധകരാണ് തരൂരിനുള്ളത്. അതുപോലെ ഹിന്ദിയിലെ പരമ്പരാഗത ഗ്ലാമര്‍ കാഴ്ചപ്പാടുകള്‍ തിരുത്തി മുന്നേറുന്ന വിദ്യയ്ക്കും പുതിയ ബഹുമതി അര്‍ഹമായത് തന്നെ. രണ്ടു മലയാളികള്‍ ഈ നേട്ടം കൈവരിച്ചതില്‍ കേരളീയര്‍ക്കും അഭിമാനിക്കാം.
www.mollywoodfox.com
അതെ നമുക്കും അഭിമാനിക്കാം.
ReplyDelete