Wednesday, September 7, 2011

കരീനയുടെ ചര്‍മ രഹസ്യം


ഫാഷന്‍  സുന്ദരി കരീനാ കപൂരി‌ന്‍റെ സൈസ് സീറോ ബോഡിയേക്കാള്‍ നമ്മുടെ കൊച്ചുസുന്ദരിമാരെ സ്വാധീനിച്ചത് കരീനയുടെ തിളങ്ങുന്ന ചര്‍മ്മമാണ്. നേരിയ പാടോ ചുളിവോ ഇല്ലാത്ത തന്‍റെ മിന്നുന്ന ചര്‍മ്മത്തിന്‍റെ രഹസ്യം കരീന വെളിപ്പെടുത്തിയിരിക്കുന്നു.

“യോഗ ചെയ്യുന്നതിനു പുറമേ ഞാന്‍ ചെയ്യുന്ന മറ്റൊരു കാര്യം പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ആയിരിക്കുക എന്നതാണ്. അത് ആരോഗ്യത്തോടെയും സൌന്ദര്യത്തോടെയും ഇരിക്കാന്‍ എന്നെ സഹായിക്കുന്നു.” കരീന പറയുന്നു.

“പൂര്‍ണ്ണ സസ്യഭോജി ആയിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇറച്ചി കഴിക്കുന്നതിനോട് ഞാന്‍ എതിരാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കൂ. അതാണ് ആരോഗ്യത്തിനു നന്ന്.” കരീന പറയുന്നു.

2006ലാണ് കരീന സസ്യേതര ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചതത്രേ. പൂര്‍ണ്ണ വെജിറ്റേറിയന്‍ ആയ മുന്‍ കാമുകന്‍ ഷാഹിദ് കപൂറിനൊപ്പം ചുറ്റിയടിക്കാന്‍ തുടങ്ങിയപ്പൊഴാണ് അത്. ഷാഹിദുമായി തെറ്റിപ്പിരിഞ്ഞിട്ടും ബെബോ സസ്യഭുക്കായി തുടരുന്നു. 2007ല്‍ ഏറ്റവും ആകര്‍ഷകത്വമുള്ള വെജിറ്റേറിയനെ കണ്ടെത്താന്‍ പെറ്റ നടത്തിയ വോട്ടെടുപ്പില്‍ ബെബോ ഒന്നാമതെത്തിയത് വെറുതെയാണോ?
www.malayalam.webdunia.com

ചമയങ്ങളില്ലാതെ കരീന


താരങ്ങളുടെ സൗന്ദര്യം തന്നെ മേക്കപ്പിലാണെന്ന് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ പറയും. അങ്ങനെ നോക്കുമ്പോള്‍ യഥാര്‍ഥ 'താരങ്ങള്‍' മേക്കപ്പ്മാന്മാരാണെന്നും. എന്നാല്‍, 'നാച്വറല്‍ ബ്യൂട്ടി' കൈമുതലായവര്‍ക്ക് ചമയം ആവശ്യമല്ലെന്ന് വ്യക്തമാക്കുകയാണ് കരീന കപൂര്‍.

പീപ്പിള്‍ മാഗസിന്റെ പുതിയ ലക്കത്തില്‍ ചമയങ്ങളില്ലാതെ പ്രത്യക്ഷപ്പെടുകയാണ് കരീന കപൂര്‍. ഐ.ഐ.എഫ്.എ. പുരസ്‌കാരത്തിളക്കത്തില്‍ നില്‍ക്കുന്ന ഈ 30കാരി, താരങ്ങളുടെ സൗന്ദര്യസങ്കല്പങ്ങളെത്തന്നെ ചോദ്യം ചെയ്യുകയാണ്.
''സൗന്ദര്യം കുടികൊള്ളുന്നത് പ്രകൃതിദത്തമായ ഭാവത്തിലാണ്. ലിപ്സ്റ്റിക്കും ഐലാഷും ഉപയോഗിക്കാതെ കാണുന്നതാണ് യഥാര്‍ഥ സൗന്ദര്യം'' കരീന പറയുന്നു.

സന്തോഷവതിയായിരിക്കുകയാണ് സുന്ദരിയാവാനുള്ള മാര്‍ഗമെന്നും അവര്‍ ഉപദേശിക്കുന്നു. മനഃശാന്തിയില്ലായ്മ, മുടി, ത്വക്ക്, കണ്ണുകള്‍ ഇവയുടെ സൗന്ദര്യം നശിപ്പിക്കും. മിനുസമുള്ള തന്റെ ത്വക്കിന് പിന്നിലെ രഹസ്യം സസ്യാഹാരമാണെന്നും കരീന വെളിപ്പെടുത്തി.

''നിങ്ങള്‍ കഴിക്കുന്നതെന്താണോ അതാണ് നിങ്ങള്‍. അഞ്ചുവര്‍ഷം മുമ്പാണ് ഞാന്‍ മാംസഭക്ഷണം ഒഴിവാക്കിയത്. അതിന്റെ വ്യത്യാസവും തിരിച്ചറിഞ്ഞു. ദിവസം 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നതും ചര്‍മസംരക്ഷണത്തിന് സഹായിക്കും'' -കരീന തുടരുന്നു.
ട്വിങ്കിള്‍ ഖന്ന, അര്‍ജുന്‍ രാംപാല്‍, അസിന്‍, ജെനീലിയ തുടങ്ങിയവരാണ് മാഗസിനില്‍ പ്രത്യക്ഷപ്പെടുന്ന മറ്റു താരങ്ങള്‍.
www.mathrubhumi.com

1 comment:

  1. ഹാ. അതു കൊള്ളാം. അതറിയില്ലായിരുന്നൂട്ടോ. അങ്ങനെ കുറെ പേരുണ്ട് സസ്യാഹാരികള്‍. പ്രശസ്തര്‍.

    ReplyDelete