Thursday, July 28, 2011

ആഹാരം കഴിക്കാത്ത ആരോഗ്യവാന്‍


വെള്ളമൊഴികെ ഒരിറ്റാഹാരം കഴിക്കാതെ ഒരു പോള കണ്ണടയ്ക്കാതെ 73ാം വയസ്സിലും ആരോഗ്യവാനായി ജീവിക്കുന്ന ഹീരാ രത്തന്‍ മനേക് എന്ന വ്യക്തി വൈദ്യശാസ്ത്രത്തിനും ശാസ്ത്രലോകത്തിനും വിസ്മയമാകുന്നു. സൂര്യോപാസനയിലൂടെയാണ് മനേക് സ്വന്തം ശരീരത്തിനാവശ്യമായ ഊര്‍ജം സംഭരിക്കുന്നത്.
സൂര്യകിരണങ്ങള്‍ ഭൂമിയെ തൊടുന്ന പുലര്‍വേളകളില്‍ ഹീരാ രത്തന്‍ മനേക് മിഴികളെ മേലേയ്ക്ക് തുറന്നുവച്ച് സൂര്യനെ ഉപാസിക്കുകയാകും. അതീന്ദ്രിയ ധ്യാനനിമിഷങ്ങളിലെന്നോണം അഭൗമിക തലങ്ങളിലെവിടെയോ ആകും. ആ സമയം അദ്ദേഹത്തിന്റെ ചിന്തകള്‍.
വെള്ളം മാത്രം കുടിച്ചാണ് ഹീരാ രത്തന്റെ ദിവസങ്ങളിലേറെയും കടന്നുപോകുക. വര്‍ഷം മുഴുവനും യാത്രയിലായിരിക്കുന്ന ഇദ്ദേഹം യാത്രയ്ക്കിടയില്‍ ഉറങ്ങാറേയില്ല. എത്ര യാത്ര ചെയ്താലും ക്ഷീണമേയില്ല.
പതിനാറ് വര്‍ഷമായി ഹീരാ രത്തന്‍ മനേക് അനുഷ്ഠാനമെന്നോണം സൂര്യോപാസന ശീലമാക്കിയിട്ട്. വര്‍ഷങ്ങളായി ഭക്ഷണം കഴിക്കാതിരുന്നിട്ടും ആരോഗ്യപൂര്‍ണ്ണമാണ് മനസ്സും ശരീരവും. ഏതു മെഡിക്കല്‍ ടീമിനു മുന്നിലും എന്തു പരീക്ഷണത്തിനും അദ്ദേഹം ഒരുക്കമാണ്. ഇപ്പോള്‍ സ്‌പേസ് ടെക്‌നോളിക്കുപോലും പഠനവിഷയമാണ് ഈ സൂപ്പര്‍മാന്‍. ഭക്ഷണമില്ലാതെയും പൂര്‍ണ്ണ ആരോഗ്യവാനായി ജീവിക്കാമെന്നും സൂര്യനില്‍ നിന്ന് മനുഷ്യന് നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കാമെന്നും ഈ അതിമാനുഷന്‍ തെളിയിച്ചിരിക്കുകയാണ്.
1937 സെപ്റ്റംബര്‍ 12നാണ് ഹീര രത്തന്റെ ജനനം. ഗുജറാത്തിലാണ് കുടുംബ വേരുകളെങ്കിലും കച്ചവടത്തിനായി ഹീരാജിയുടെ കുടുംബം ഒരു നൂറ്റാണ്ടായി കോഴിക്കോട്ടാണ് സ്ഥിരതാമസം ആക്കിയിട്ട്.
കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് ഹൈസ്ക്കൂളിലും സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ പഠനത്തിനുശേഷം മഹാരാജാസ് കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്തു. പിന്നീട് കുടുംബ ബിസിനസായ കപ്പല്‍ വ്യവസായത്തിലേക്കായി ശ്രദ്ധ. ഇതാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നാണ്.
വ്യാപാരകാര്യങ്ങള്‍ക്ക് അരബിന്ദോ ആശ്രമം സന്ദര്‍ശിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവായത്. ആശ്രമാധിപതിയായിരുന്ന മദര്‍ മീരയില്‍ നിന്ന് സൂര്യോപാസനയെക്കുറിച്ചുള്ള കാര്യങ്ങള്‍ കേട്ടതാണ് ഹീപരാരത്തനെ ആകര്‍ഷിച്ചത്. അന്നു മുതല്‍ സൂര്യോപാസനയെക്കുറിച്ചുള്ള പഠന ഗവേഷണങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ചുതുടങ്ങി.
ഇരുപത്തിയഞ്ചാം വയസ്സു മുതല്‍ നീണ്ട പഠനങ്ങള്‍ക്കൊടുവില്‍ 1992ലാണ് സൂര്യോപാസനയെ നിഷ്ഠയോടെ ജീവിതത്തിലേക്ക് സ്വീകരിച്ചത്. 1995ല്‍ ഡോ. സി.കെ. രാമചന്ദ്രന്റെ നിരീക്ഷണത്തില്‍ 211 ദിവസം ഹീരാജി ഭക്ഷണം ഉപേക്ഷിച്ചു. 89 കിലോഗ്രാം ഉണ്ടായിരുന്ന ശരീരഭാരം 48 കിലോയിലെത്തി. 2001ല്‍ 411 ദിവസം നീണ്ട ഉപവാസം. 75 കിലോഗ്രാമായിരുന്ന ശരീരഭാരം 18 കിലോ കുറഞ്ഞു. പിന്നീട് അമേരിക്കയില്‍ 130 ദിവസം ഭക്ഷണമില്ലാതെ കഴിഞ്ഞു. 75 കിലോഗ്രാം ശരീരഭാരം അക്കാലത്ത് മാറ്റമില്ലാതെ നിലനിന്നു.
ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് 60ല്‍ കുറഞ്ഞാല്‍ സാധാരണ മനുഷ്യന് ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയുണ്ടാക്കും. ഉപവാസവേളകളില്‍ ഹീരാജിയുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് 43 ആയി കുറയാറുണ്ടെങ്കിലും അദ്ദേഹത്തിന് ആരോഗ്യപരമായ കുഴപ്പമില്ലെന്നത് ശാസ്ത്രലോകത്തെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
ബഹിരാകാശ ഗവേഷണത്തിന് ഹീരാ രത്തന്റെ അതിമാനുഷികത എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയുടെ പരീക്ഷണം. ഭൂമിയുടെ അന്തരീക്ഷത്തിനും മേലെ 60 മൈലിലേറെ പോകുന്നത് മനുഷ്യന്റെ ദഹനപ്രക്രിയ അവതാളത്തിലാക്കും. ഭക്ഷണം കഴിക്കുക പിന്നെ എളുപ്പമല്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലമില്ലാത്തതിനാല്‍ വിസര്‍ജ്യവസ്തുക്കള്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളാനാകില്ല.
സൂര്യനില്‍ നിന്ന് നേരിട്ട് ഊര്‍ജം സ്വീകരിക്കുകയാണ് ഹീരാ രത്തന്റെ രീതി. സൂര്യോദയം മുതലുള്ള ഒരു മണിക്കൂറോ അസ്തമയത്തിനു മുമ്പുള്ള ഒരു മണിക്കൂറോ ഉപാസനയ്ക്കായി തെരഞ്ഞെടുക്കാം. ഈ സമയം കണ്ണിന് ദോഷമായ രശ്മികള്‍ ഭൂമിയില്‍ എത്തത്തില്ലെന്നും ചെരിപ്പ് ധരിക്കാതെ മണ്ണില്‍ ചവിട്ടി നിന്ന് സൂര്യനെ നോക്കാവൂ എന്നാണ് ഹീരാജിയുടെ ഉപദേശം. 45 മിനിട്ടില്‍ കൂടുതല്‍ സൂര്യദര്‍ശനം പാടില്ലെന്നും ഉപാസന സമയം അരമണിക്കൂര്‍ എത്തുന്നതോടെ രോഗങ്ങള്‍ മാറുമെന്നും മനസ്സ് ശാന്തമാകുമെന്നും ഹീരാജി പറയുന്നു. 45 മിനിട്ട് എത്തിയാല്‍ പിന്നെ ഭക്ഷണത്തോടുള്ള ആസക്തി കുറഞ്ഞ് വേണ്ടാതായി തുടങ്ങും. 45 മിനിട്ട് നേരം എത്തിക്കഴിഞ്ഞാല്‍ പിന്നെ ദിവസവും ഓരോ മിനിട്ട് വീതം സൂര്യനെ നോക്കുന്നത് കുറച്ചുകൊണ്ടുവരണം. അങ്ങനെ ദര്‍ശന സമയം മൂന്നിലൊന്നായി ചുരുക്കാം. ഇങ്ങനെ ശരീരത്തില്‍ ഊര്‍ജ്ജം നിലനില്‍ക്കും. ഇന്ന് ലോകത്ത് ധാരാളം ആളുകള്‍ ഹീരാജിയുടെ മാര്‍ഗ്ഗത്തില്‍ സൂര്യോപാസന നടത്തുന്നു.
മാനസിക രോഗങ്ങളും ക്യാന്‍സര്‍, വെള്ളപ്പാണ്ട്, ഹൃദ്രോഗം, പ്രമേഹം, ആസ്ത്മ, ഉറക്കക്കുറവ്, മദ്യപാനാസക്തി തുടങ്ങിയ അസുഖങ്ങള്‍ സൂര്യോപാസനയില്‍ മാറ്റിയെടുക്കാമെന്ന് ഹരാജി അവകാശപ്പെടുന്നു.
ഹീരാ രത്തന്റെ നേട്ടങ്ങളെ ആദ്യം തിരിച്ചറിഞ്ഞത് ഹൃനാസയ്ത്തയാണ്. അവര്‍ അദ്ദേഹത്തെ അമേരിക്കയില്‍ എത്തിച്ചു. 2002 ജൂലൈ മുതല്‍ നവംബര്‍ വരെ 130 ദിവസം പരീക്ഷണത്തിനു വിധേയനാക്കി. അദ്ദേഹത്തിന്റെ ഓരോ ചലനവും നാസ സസൂക്ഷ്മം നിരീക്ഷിച്ചു. ഭാര്യയെപ്പോലും കാണാന്‍ അനുവദിച്ചിരുന്നില്ല. അമേരിക്കയിലെ മിഡ്‌വെസ്റ്റ് ഐ ഹോസ്പിറ്റലില്‍ ഹീരാജിയുടെ കണ്ണുകളെക്കുറിച്ച് പ്രത്യേക പഠനം നടത്തി. ഭക്ഷണമില്ലാതെ, സൗരോര്‍ജ്ജം സ്വീകരിച്ച് ആരോഗ്യവാനായി ജീവിക്കാമെന്ന് പരീക്ഷണങ്ങള്‍ക്കൊടുവില്‍ നാസ വിധിയെഴുതി. ഇന്ന് ലോകത്തുള്ള ശാസ്ത്രസംഘങ്ങളും സര്‍വ്വകലാശാലകളും ഹീരാജിയെ പഠനഗവേഷണങ്ങള്‍ക്കായി ക്ഷണിക്കാന്‍ മത്സരിക്കുകയാണ്.
നാസ അംഗീകരിച്ചതോടെ ഇന്ത്യയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യന്‍ ബഹിരാകാശകേന്ദ്രമായ ഐ.എസ്.ആര്‍.ഒയും അദ്ദേഹത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തി. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ന്യൂഡല്‍ഹിയിലെ തിമാര്‍പൂര്‍ ഡിഫന്‍സ് റിസര്‍ച്ച് സെന്ററിലും അപ്പോളോ ആശുപത്രിയിലും ആര്‍മി ഹോസ്പിറ്റലിലും അദ്ദേഹത്തെ പരീക്ഷണത്തിനു വിധേയനാക്കിയിരുന്നു.
സൂര്യനില്‍ നിന്നു വരുന്ന ഫോട്ടോണുകളെ കണ്ണുകളിലൂടെ സ്വീകരിക്കുമ്പോള്‍ തലച്ചോറിലെ ന്യൂറോണുകളില്‍ ഊര്‍ജം കൈവരും. ഇതു സിരകളെ ശക്തിപ്പെടുത്തും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം ഇതിലൂടെ ലഭ്യമാകുന്നു. ഇതു ശാസ്ത്രമാണെന്നും ഇതില്‍ അത്ഭുതങ്ങളും ആഭിചാരങ്ങളും ഒന്നുമില്ലപെന്ന് ഹീരാജി പറയുന്നു.
പണ്ടുകാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന സൂര്യോപാസന പുനര്‍ജീവിപ്പിക്കാനും പ്രചരിപ്പിക്കാനും ഉള്ള ശ്രമങ്ങളിലാണ് ഹീരാജി ഇപ്പോള്‍.
യുവത്വത്തിന്റെ ചുറുചുറുക്കോടെ ജീവിത സായന്തനത്തിലും സൂര്യോപാസനയില്‍ നിന്നും ജീവിതത്തിന് ഊര്‍ജം കണ്ടെത്തുകയാണ് ഹീരാജി.
സുബിന്‍ നീറുംപ്ലാക്കല്‍
www.keralabhooshanam.com

6 comments:

 1. എൻറെ അടുത്തു കൊണ്ടു വരൂ ഇദ്ദേഹത്തെ. ഒരു മാസം ആഹാരം കൊടുക്കാതെ ഒന്നു പരീക്ഷിച്ചു നോക്കാം പരീക്ഷണം ജയിച്ചാൽ പത്ത് ലക്ഷം സമ്മാനം. കൊണ്ടു വരുന്നവർക്കും ഇതു നേടാം. വേഗമാകട്ടെ.

  ReplyDelete
 2. എൻറെ അടുത്തു കൊണ്ടു വരൂ ഇദ്ദേഹത്തെ. ഒരു മാസം ആഹാരം കൊടുക്കാതെ ഒന്നു പരീക്ഷിച്ചു നോക്കാം പരീക്ഷണം ജയിച്ചാൽ പത്ത് ലക്ഷം സമ്മാനം. കൊണ്ടു വരുന്നവർക്കും ഇതു നേടാം. വേഗമാകട്ടെ.

  ReplyDelete
  Replies
  1. http://www.youtube.com/watch?v=CpgnZ6DgCSI

   Delete
 3. തീര്‍ച്ചയായും ഇത്തരം പരീക്ഷ ണങ്ങള്‍ അഭിനന്ദന മര്‍ഹിക്കുന്നു..അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരുന്നു...

  ReplyDelete
  Replies
  1. https://www.youtube.com/watch?v=X8WRQ1dUXWw

   Delete
 4. See this video also
  http://www.youtube.com/watch?v=CpgnZ6DgCSI

  ReplyDelete