Thursday, June 23, 2011

'ധോന്ടെവാടി' എന്ന വെജിറ്റേറിയന്‍ ഗ്രാമം



മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ കാരാട് മണ്ഡലത്തിലെ ഒരു ചെറിയ ഗ്രാമമാണ് ധോന്ടെവാടി. ആയിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഈ ഗ്രാമത്തിന്റെ പ്രത്യേകത, ഇവിടുത്തെ ജനങ്ങളെല്ലാം പൂര്‍ണ സസ്യാഹാരികള്‍ ആണ്. ഗ്രാമീണരെല്ലാം പാരമ്പര്യമായി കൃഷിക്കാരാണ്. ഏകദേശം 600 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറികളും, ധാന്യങ്ങളും ഉല്‍പ്പാദിപ്പിക്കുന്നു. ഗ്രാമത്തിലെ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സസ്യാഹാരം മാത്രം കഴിക്കുന്നു. മുട്ടയടക്കം ഒരു തരത്തിലുമുള്ള മാംസവും ഇവര്‍ കഴിക്കാറില്ല. മാംസത്തിന്റെ രുചി എന്താണെന്ന് പോലും ഇവര്‍ക്ക് അറിയില്ല. ധോന്ടെവാടി ഗ്രാമീണര്‍ മറ്റു ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മറ്റു പട്ടണങ്ങളില്‍ പോകുമ്പോഴും സസ്യാഹാര ശീലം തുടരുന്നു. ധോന്ടെവാടി ഗ്രാമത്തിലേക്ക് നമ്മള്‍ പോയാല്‍ നമുക്ക് സസ്യാഹാരം മാത്രമേ ലഭിക്കു. മാംസാഹാരം ഈ ഗ്രാമത്തിലേക്ക് കൊണ്ടുവരാന്‍ ആര്‍ക്കും അനുവാദമില്ല. ഇവിടുത്തെ പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞു മറ്റു ഗ്രാമത്തിലേക്ക് പോകുമ്പോഴും അവര്‍ സസ്യാഹാര ശീലം തുടര്‍ന്ന് കൊണ്ടിരിക്കും. ഈ ഗ്രാമത്തില്‍ ഇതുവരെ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഇത്തരം രോഗങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ഇവര്‍ നമ്മുടെ മുഖത്തേക്ക് നോക്കി ചിരിക്കും. എന്നാല്‍ ഇവരുടെ അയല്‍ ഗ്രാമങ്ങളില്‍ ഈ രോഗങ്ങള്‍ ബാധിച്ചവരെ ധാരാളമായി കാണപ്പെടുന്നു.

തന്റെ തൊണ്ണൂറ്റിഅഞ്ചാം വയസ്സിലും വിഷ്ണു ഷിണ്ടേ എന്ന ഗ്രാമീണന്‍ കൃഷിയിടത്തില്‍ പണിയെടുക്കുന്നത് നമുക്ക് അവിടെ ചെന്നാല്‍ കാണാം. സാമൂഹിക പ്രവര്‍ത്തകനായ മണിക്ക് ഷേട്ഗെ പറയുന്നത് " ഞാന്‍ വര്‍ഷങ്ങളായി ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ ഒരു തരത്തിലുമുള്ള മാരകമായ രോഗങ്ങളും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനു കാരണം ഇവരുടെ സസ്യാഹാര ശീലമാണ്.
ജില്ല ഹെല്‍ത്ത് ഓഫീസര്‍ ആയ ഡോക്ടര്‍ ധഗന്‍ പവാര്‍ പറയുന്നത് " ഈ ഗ്രാമീണരില്‍ പറയത്തക്ക രോഗങ്ങളൊന്നും ഇത് വരെ കണ്ടിട്ടില്ല അതിനു കാരണം മറ്റു ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമായ ഇവരുടെ സസ്യാഹാര ശീലമാണ്."
90 വയസു കഴിഞ്ഞിട്ടും വളരെ ആരോഗ്യവാന്മാരായി ജീവിക്കുന്ന ആളുകളുള്ള
ഇവിടുത്തെ ഗ്രാമീണരെ കുറിച്ച് പഠിക്കാന്‍ ഈയിടെ അമേരിക്കയില്‍ നിന്നും ഓസ്ട്രെലിയയില്‍ നിന്നും ഒരു കൂട്ടം വിദ്യാര്‍ഥികള്‍ എത്തിയിരുന്നു.

1 comment: