Sunday, June 19, 2011

"സിനിമയിലും മുട്ട വേണ്ട". -കരീന കപൂര്‍



പ്രശസ്ത ഹിന്ദി സിനിമാ താരം കരീന കപൂര്‍ ഒരു വെജിറ്റേറിയന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തയാണ്. തന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 'ഷോര്‍ട്ട് ടേം ശാദി' എന്ന സിനിമയില്‍ ഓംലെറ്റ്‌ കഴിക്കുന്ന സീനില്‍ കരീന അഭിനയിക്കാന്‍ വിസമ്മതിച്ചു. പൂര്‍ണ സസ്യാഹാരിയായ കരീന സിനിമയുടെ സംവിധായകനായ ശകുന്‍ ബത്ര യോട് താന്‍ മുട്ട കഴിക്കില്ലെന്നും പകരം മറ്റെന്തെങ്കിലും ഭക്ഷണം കഴിക്കുന്നതാക്കി മാറ്റണമെന്നും അറിയിച്ചു. ആ സീനില്‍ ഓംലെറ്റ്‌ കഴികേണ്ടാതുന്ടെങ്ങിലും കരീനയുടെ ആവശ്യം സംവിധായകന്‍ സന്തോഷത്തോടെ പരിഗണിക്കുകയും, ഓംലെറ്റ്‌നു പകരം മുട്ട ചേര്‍ക്കാത്ത പാന്‍ കേക്ക് കഴിക്കുന്ന സീനാക്കി മാറ്റുകയും ചെയ്തു.
"ശരിക്കും ആ സീനില്‍ ഓംലെറ്റ്‌ ആവശ്യമായിരുന്നു. ഞാന്‍ മുട്ട ചേര്‍ത്ത ഭക്ഷണം കഴികാറില്ല. അക്കാര്യം ഓരോ സിനിമയിലും അഭിനയിക്കുമ്പോഴും ഞാന്‍ ബന്ധപ്പെട്ടവരോട് അറിയിക്കാറുണ്ട്." കരീന പറഞ്ഞു.

No comments:

Post a Comment