Friday, June 17, 2011

'നിങ്ങളും സസ്യാഹാരിയാവുക'- ക്രിക്കെറ്റ് താരം മുരളി കാര്‍ത്തിക്


പ്രമുഖ ക്രിക്കെറ്റ് താരവും, പൂനെ വാരിയേഴ്‌സ്‌ ടീമിന്റെ ബൌളെറുമായ മുരളി കാര്‍ത്തിക് ഒരു സസ്യാഹാരി കൂടിയാണ്. അദ്ദേഹം പറയുന്നു. "വളരെ അഭിമാനത്തോടു കൂടി പറയട്ടെ, ഒരു കായിക താരമെന്ന നിലയില്‍ എന്റെ ശരീരത്തിനു വേണ്ട ശക്തിയും, സ്റ്റാമിനയും എന്റെ സസ്യാഹാര ശീലത്തിലൂടെ എനിക്ക് ലഭിക്കുന്നുണ്ട്. ജന്മം കൊണ്ട് സസ്യാഹാരിയായ ഞാന്‍ സസ്യാഹാരശീലം തുടരുന്നതിലൂടെ അത് മൃഗങ്ങള്‍ക്കും, പ്രകൃതിക്കും ഗുണം ചെയ്യുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു. നിങ്ങളും സസ്യാഹാരിയാവുക". മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ 'പേറ്റ' യുടെ സസ്യാഹാര പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ മുരളി കാര്‍ത്തിക് സമ്മതം പ്രകടിപ്പിച്ചു കൊണ്ട് അറിയിച്ചതാണ് ഇത്.

No comments:

Post a Comment