Monday, June 6, 2011

സസ്യാഹാര സന്ദേശവുമായി ബ്രൂസും മൈക്കും

കൊച്ചി: മൃഗങ്ങളെ വെറുതെ വിടൂ, സസ്യാഹാരം പതിവാക്കൂ- അമേരിക്കക്കാരനായ ഗാന്ധിയന്‍ ബ്രൂസ് ജി ഫ്രീഡ് റിച്ചിന് ലോകത്തോട് പറയാനുള്ളത് ഇത്രമാത്രം. എറണാകുളം ബ്രോഡ്വേയിലൂടെ കറങ്ങിനടക്കുന്ന കൂട്ടുകാരന്‍ മൈക്കിന്റെ പ്ലക്കാര്‍ഡിലും ഇതേ സന്ദേശമുണ്ട്-കരുണയുള്ളവര്‍ അനുഗൃഹീതര്‍, സസ്യാഹാരം പതിവാക്കുക.

Broos wih his mike
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനെതിരെ
പ്രചാരണം നടത്തുന്ന ബ്രൂസ് ജി ഫ്രീഡ്റിച്ചും
കൂട്ടുകാരന്‍ മൈക്കും കൊച്ചി നഗരത്തില്‍
മൃഗങ്ങളെ സ്നേഹിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ബ്രൂസും അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ മൈക്കും കൊച്ചി നഗരത്തിന് കൗതുകമായി. വെള്ളത്തൂവലും ചുവന്ന പൂവും മഞ്ഞകൊക്കുമുള്ള വമ്പന്‍കോഴിയുടെ രൂപത്തിലാണ് മൈക്ക് നിരത്തിലിറങ്ങിയത്. വഴിപോക്കരെയും വാഹനയാത്രക്കാരെയും സമീപിച്ച് അവര്‍ക്ക് ഹസ്തദാനം നല്‍കിയ മൈക്ക് മാംസാഹാരത്തിന്റെ ദോഷഫലങ്ങളും സസ്യാഹാരത്തിന്റെ മേന്മയും വിവരിച്ചു. ഇംഗ്ലീഷിലുള്ള ഉപദേശം പലര്‍ക്കും പിടികിട്ടിയില്ലെങ്കിലും സംഗതി എന്താണെന്നറിയാന്‍ ഒട്ടേറെപ്പേര്‍ ചുറ്റുംകൂടി.

ആഹാരരീതിയില്‍ മാറ്റം വരുത്തിയാല്‍ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനാകുമെന്ന് വിശദീകരിക്കുന്ന ലഘുലേഖകളും പ്രചാരണപരിപാടിക്കിടയില്‍ വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയും ബ്രൂസ് എടുത്തുകാട്ടുന്നു. കേരളത്തില്‍ പതിനായിരക്കണക്കിന് കോഴികളെ ഒരു ട്രക്കില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതും കാലികളെ കിലോമീറ്ററുകളോളം നടത്തുന്നതും തന്നെ ഏറെ നൊമ്പരപ്പെടുത്തിയതായി അദ്ദേഹം പറയുന്നു.

ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നിന്നും ബിരുദമെടുത്ത ബ്രൂസ് മാര്‍ട്ടിന്‍ ലൂതര്‍കിംഗില്‍ മഹാത്മാഗാന്ധിക്കുള്ള സ്വാധീനം എന്ന പേരില്‍ ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment