Saturday, February 19, 2011

ലോകത്തേക്കും വലിയ ഇറച്ചി ഫാം


മറക്കാനാവാത്ത മറ്റൊരു കാഴ്ച കാലിഫോര്‍ണിയയിലെ ഒരു കന്നുകാലി വളര്‍ത്തല്‍ കേന്ദ്രമാണ്. ലോകത്തേക്കും വലിയ ഇറച്ചി ഫാം ആണിതെന്നു അവര്‍ അവകാശപ്പെട്ടു. ഒരു ലക്ഷം കന്നുകാലികള്‍! നമ്മുടെ കണ്ണുകളില്‍ ഒതുങ്ങാത്തത്ര വലുത്! ഭയാനകമായ ഒരു കാഴ്ചയായിരുന്നു അത്. വലിയ തടി വേലികല്‍ക്കുള്ളില്‍ കൂട്ടം കൂട്ടമായി അവ പാര്‍ക്കുന്നു. നിരനിരയായി കാണുന്ന ആഹാരട്രേകളില്‍ കണ്‍വര്‍ ബെല്റ്റ്കളിലൂടെ കൂറ്റന്‍ കേക്ക് കള്‍ പോലുള്ള കാലിത്തീറ്റ നീങ്ങി വന്നു മറിയുന്നു. നൂറു നൂറു ട്രെക്ക് കള്‍ വെളിക്കു വെളിയില്‍ നിന്നും അകത്തേക്ക് വെള്ളം സ്പ്രേ ചെയ്യുന്നു. കാലികള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊണ്ടേ ഇരിക്കുന്നു. തടിച്ചു കൊഴുത്ത പടുകൂറ്റന്‍ മൃഗങ്ങള്‍. അവയ്ക്ക് ഒന്നോടാനോ വേഗം നടക്കുവാനോ സാധിക്കുകയില്ല. അനങ്ങിയാല്‍ മാംസത്തിനു ദൃടതയുണ്ടായി പോകുമെത്രേ. ചില കണക്കുകള്‍ കേട്ട്. പതിനേഴായിരം ട്രെക്ക് കള്‍ ഇവിടെ പ്രതിദിനം ആഹാരം കൊണ്ടുവന്നു നല്കികൊണ്ടിരിക്കുന്നു. ലക്ഷ ക്കണക്കിന് ഗ്യാലന്‍ വെള്ളം ഓരോ ദിവസവും ഇവിടെ ഉപയോഗിക്കുന്നു. ഒരു പൗണ്ട് ഇറച്ചി ഇറച്ചി ഉല്‍പ്പാദിപ്പിക്കാന്‍ ഇരുപതു പൗണ്ട് ധാന്യം വേണമെത്രേ.

അന്‍പതുകളില്‍ അമേരിക്കയില്‍ ധാന്യപ്പെരുപ്പമുണ്ടായി. അധികൃതര്‍ അതിനൊരു പോംവഴി കണ്ടത് ഗോമാംസകമ്പോളത്തെ അമിതമായി പ്രോല്സാഹിപ്പിചിട്ടാണ്. ഒരു കന്നുകാലിയെ തീറ്റിപോട്ടാനുള്ള ധാന്യ ഉത്പാദനത്തിനു പത്തേക്കര്‍ ഭൂമി ആവശ്യമുണ്ട് എന്നതാണ് അമേരിക്കന്‍ കണക്കു. മാംസഭോജനത്തിന്റെ കണക്കു നോക്കുക.

പക്ഷെ ചെലവിന്റെ കണക്കിനെക്കാള്‍ എന്നെ ഭയപ്പെടുത്തിയത് ആ മൃഗങ്ങളുടെ മുഖഭാവമാണ്. നിശബ്ദരായി, നിശ്ചലരായി, തങ്ങളുടെ തടിച്ച ശരീരങ്ങള്‍ അനക്കാനാകാതെ അവ തിന്നും കുടിച്ചും കൂടുതല്‍ കൂടുതല്‍ ഭാരം വര്‍ധിപ്പിച്ചു കൊണ്ട് നില്‍ക്കുന്ന ആ നില! കമ്പുട്ടെരുകള്‍ അവയെ വലിയ വെളുത്ത ആശുപത്രികള്‍ പോലുള്ള കശാപ്പു ശാലകളിലേക്ക് നയിക്കും വരെ. ഇവ പശുക്കളും കാളകളും ആണത്രേ. പക്ഷെ എന്തൊരു യാന്ത്രികമായ നിസംഗ ഭാവം! പരന്നു തടിച്ച ആ ശൂന്യമുഖങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ നമ്മുടെ പാവം പശുക്കളുടെ അലിഞ്ഞ കണ്ണുകള്‍ ഓര്‍ത്തു പോയി. ചുറുചുറുക്കും അഴകുമുല്ലൊരു ശാന്തമൃഗത്തെ ഇങ്ങനെ കൂറ്റന്‍ മാംസപിണ്ഡം മാത്രമായി മാറ്റാനുള്ള അധികാരം ആര് തന്നു നമുക്ക്? പച്ചപുല്ലു മേഞ്ഞു വാലുയര്‍ത്തി കുതിച്ചു പാഞ്ഞും കുഞ്ഞുങ്ങളെ നക്കിതുവര്ത്തിയും പാല്‍ ച്ചുരതിയും മണി കിലുക്കി താടയാട്ടി നടന്നും മനസ്സ് കുളിര്‍പ്പിക്കുന്ന ഗോവെന്ന മനോഹര മൃഗമോ ഇക്കാണുന്ന ഭീമാകാരമായ ചലിക്കുന്ന മാംസപിണ്ടങ്ങള്‍ !
'- സുഗതകുമാരി.

No comments:

Post a Comment