Monday, February 21, 2011

കോഴിയിറച്ചി കഴിക്കാതിരിക്കാനുള്ള കാരണങ്ങള്‍


കോഴികള്‍ വളരെ ബുദ്ധിയുള്ള ജീവികള്‍ ആണെന്ന് പല പുതിയ പഠനങ്ങളും തെളിയിക്കുന്നു. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, ആത്മസംയമനം പാലിക്കാനും അവര്‍ക്ക് കഴിയും. പല സസ്തനികലെക്കാളും ബുദ്ധിസാമര്‍ത്ഥ്യം കോഴികള്‍ക്ക് ഉണ്ടെന്നു പറയപ്പെടുന്നു. ആസ്ത്രേലിയയിലെ മാക്യുരെ യൂനിവേഴ്സിടിയില്‍ ജീവികളുടെ പെരുമാറ്റം, ആശയവിനിമയം തുടങ്ങിയവയെ പറ്റി പഠനം നടത്തുന്ന ഡോ: ക്രിസ് ഇവാന്‍സ് പറയുന്നത്, പ്രശ്നങ്ങളുടെ കാരണം മനസിലാക്കാനും, പുതിയ കാര്യങ്ങള്‍ പഠിക്കാനും ഉള്ള കഴിവ് കോഴികള്‍ക്ക് ഉണ്ട് എന്നാണു. കണ്ടെത്തിയ പുതിയ കാര്യങ്ങള്‍ മറ്റു കോഴികള്‍ക്ക് പറഞ്ഞു കൊടുക്കാനും ഇവര്‍ക്ക് കഴിവുണ്ട്. അത് കൊണ്ട് തന്നെ ശാസ്ത്രഞ്ജര്‍ കോഴികളെ സംസ്ക്കാരമുള്ള ജീവികളുടെ കൂട്ടത്തില്‍ പെടുത്തുന്നു.

ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ക്രൂരതയും, പീഡനവും എട്ടുവാങ്ങപ്പെടുന്ന ജീവികളാണ് കോഴികള്‍. നിന്ന് തിരിയാന്‍ പോലും കഴിയാത്ത തരത്തില്‍ ആയിരക്കണക്കിന്
കോഴികളെയാണ് ഇടുങ്ങിയ കൂടുകളില്‍ നിറച്ചിരിക്കുന്നത്.

വളരെ കൂടിയ അളവില്‍ ആന്റീബയോട്ടിക്കുകളും,  
മറ്റു മരുന്നുകളും കുതിവേയ്പ്പിലൂടെയും തീറ്റയിലൂടെയും ഇവക്കു നല്‍കുന്നു. ഈആന്റീബയോട്ടിക്കുകളും മരുന്നുകളും കോഴികള്‍ പെട്ടന്ന് വളരുവാനും തൂക്കം കൂടുന്നതിനും സഹായിക്കുന്നു. അസ്വാഭാവിക രീതിയിലുള്ള പെട്ടന്നുള്ള വളര്‍ച്ചയും, തൂക്കകൂടുതലും കാരണം ഇവക്കു സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാനോ, നടക്കാനോ സാധിക്കാറില്ല.പലപ്പോഴും അവയുടെ കാലുകള്‍ ഒടിയാരുമുണ്ട്.ഇങ്ങനെ കൂടിയ അളവിലുള്ള ആന്റീബയോട്ടിക്കുകള്‍ നല്‍കിയ കോഴികളെ തിന്നുന്ന മനുഷ്യരുടെ ശരീരത്തിലേക്ക് ഈ ആന്റീബയോട്ടിക്കുകള്‍ കടന്നു ചെല്ലും. ഇത് കാരണം Drug resistant bacteria കള്‍ വര്‍ധിക്കുന്നു. ചികിത്സാര്‍ത്ഥം നമ്മള്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഈ bacteria കള്‍ കാരണം മരുന്നിന്റെ പൂര്‍ണ ഫലം നമുക്ക് കിട്ടാതെ വരികയും ചെയ്യും.


ആവശ്യത്തിനു സ്ഥലമില്ലാത്ത ഇരുമ്പുപെട്ടികളില്‍ കുത്തി നിറക്കപ്പെട്ട് ലോറികളില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദിവസങ്ങളോളം മഴയും വെയിലും ഏറ്റു നൂറു കണക്കിന് കിലോമീറ്റെര്‍ കള്‍ താണ്ടി കശാപ്പു ശാലകളില്‍ എത്തുമ്പോള്‍ ദിവസവും ലക്ഷക്കണക്കിന്‌ കോഴികളുടെ കാലുകളും ചിറകുകളും മുറിഞ്ഞു പോകുകയോ, പരിക്ക് പറ്റി രക്തം വാര്‍ന്ന നിലയിലോ ആയിട്ടുണ്ടാവും. പരസ്പ്പരം കൊത്താതിരിക്കാന്‍ വേണ്ടി കോഴികുഞ്ഞുങ്ങളുടെ ചുണ്ടുകള്‍ ചൂടാക്കിയ ബ്ലേഡ് കൊണ്ട് മുറിച്ചു കളയുന്നു. (നമ്മുടെ സ്വന്തം ചുണ്ടുകള്‍ മറ്റാരെങ്ങിലും
മുറിക്കുന്ന അവസ്ഥ ആലോചിക്കുക)
കോടിക്കണക്കിനു കോഴികളാണ് ക്രൂരമായ പീഡനങ്ങളും ദുരിദങ്ങളും ഏറ്റു വാങ്ങി ഇങ്ങനെ മരിച്ചു വീഴുന്നത്. ഇത് തടയുന്നതിന് ഒരു നിയമവും ഈ ലോകത്ത് ഇല്ല.


വൃത്തിഹീനമായ ഇടുങ്ങിയ പരിമിതമായ കൂട്ടില്‍ ജീവിക്കുന്ന ഇവക്കു വളരെ പെട്ടന്ന് രോഗങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. ഈ കോഴിയിറച്ചികളില്‍ അപകടകരമായ നിലയില്‍ ആര്‍സെനിക് അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യരില്‍ ക്യാന്‍സര്‍, ഞരമ്പ്‌ സംപന്തമായ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാണ്. അമേരിക്ക യില്‍ ഈയിടെ പുറത്തിറങ്ങിയ MENS HEALTH മാസികയില്‍ പത്തു വൃത്തിഹീനമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാം സ്ഥാനം ബ്രോയിലെര്‍ കൊഴിയിരചിക്കാന്. കൂടിയ അളവിലുള്ള മാരകമായ bacteria കള്‍ ആണത്രേ കാരണം.

സാധാരണയായി കോഴികള്‍ മുട്ടയിട്ടു അതില്‍ അടയിരുന്നാണ് കുട്ടികളെ വിരിയിചെടുക്കുന്നത്. എന്നാല്‍ ചിക്കന്‍ ഫാമുകളില്‍ കോഴികള്‍ മുട്ടയിട്ടാല്‍ ഉടന്‍ അത് വലിയ ഇന്കുബെറെര്‍ ലേക്ക് മാറ്റും. കോഴിക്കുഞ്ഞിന് തന്റെ അമ്മയെയോ, അമ്മക്കോഴി ക്ക് തന്റെ മക്കളെയോ ഒരിക്കലും ഒന്ന് കാണുവാന്‍ പോലും കഴിയാറില്ല. കൊഴികുഞ്ഞു വിരിഞ്ഞു പുറത്തിറങ്ങിയാല്‍ ആദ്യത്തെ രണ്ടാഴ്ച തുടര്‍ച്ചയായി കഠിനമായ വൈദ്യുത വെളിച്ചത്തിലായിരിക്കും ഇവയുടെ ജീവിതം. രാത്രിയും പകലും തിരിച്ചറിയാനാവാത്ത അവസ്ഥ. നമ്മുടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ ഈ സ്ഥിതി വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ.....

No comments:

Post a Comment