Tuesday, January 25, 2011

മാംസാഹാരം കൂടിയാല്‍ അര്‍ബുദം വരാം


നിങ്ങള്‍ അമിതമായി മാംസാഹാരം കഴിക്കുന്നയാളാണോ? നിങ്ങളില്‍ ആമാശയാര്‍ബുദ സാധ്യത കൂടുതലായിരിക്കും. പകരം തണ്ണിമത്തനും പേരയ്ക്കയും മുന്തിരങ്ങയും ആഹാരത്തിലുള്‍പ്പെടുത്തിയാല്‍ അര്‍ബുദ സാധ്യത ആറിരട്ടിയായി കുറയ്ക്കാം.

പറയുന്നത് കേംബ്രിഡ്ജിലെ ഹ്യൂമണ്‍ റിസര്‍ച്ച് യൂണിറ്റിലെ ഗവേഷകരാണ്. പത്തു രാജ്യങ്ങളിലായി മാംസാഹാര പ്രിയരായിരുന്ന അമ്പതിനായിരം സ്ത്രീ പുരുഷന്മാരില്‍ ഗവേഷകര്‍ നടത്തിയ താരതമ്യ പഠനമാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ദിവസവും രണ്ടു നേരം മാംസാഹാരം പതിവാക്കിയവരില്‍ അര്‍ബുദ സാധ്യത 35 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു. മാംസാഹാരികളുടെ കുടലില്‍ കാണപ്പെടുന്ന നൈട്രസോ സംയുക്തങ്ങള്‍ ഡി.എന്‍.എയുമായി ചേര്‍ന്ന് കോശഘടനയില്‍ അസ്ഥിരതയുണ്ടാക്കി അര്‍ബുദത്തിലേക്ക് നയിക്കുന്നതായിട്ടാണ് ഗവേഷകര്‍ പറയുന്നത്.

ഒരു ദിവസം 80 ഗ്രാം മാംസത്തില്‍ കൂടുതല്‍ പുരുഷന്മാര്‍ കഴിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഗവേഷകര്‍ ശാരീരികാദ്ധ്വാനം പൊതുവെ കുറഞ്ഞ വിഭാഗമായ സ്ത്രീകള്‍ക്ക് അനുവദിക്കുന്ന മാംസാഹാരത്തിന്‍റെ കണക്ക് 50 ഗ്രാം മാത്രമാണ്.

നിരോക്സീകാരികള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറികള്‍ കഴിക്കണമെന്നും തക്കാളിയിലടങ്ങിയിരിക്കുന്ന ലൈക്കോപ്പിന്‍ നല്ല നിരോക്സീകാരിയാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. അവലംബം- http://malayalam.webdunia.com

No comments:

Post a Comment