Tuesday, January 25, 2011

പൈമ്പാല്‍ മനുഷ്യര്‍ക്ക് വേണ്ടിയോ?""അമ്മ എനിക്ക് കാച്ചിയ പാല്‍ തരും. അത് കഴിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്.... പാല്‍ കുടിച്ച് ഞാനും അച്ഛനെപ്പോലെ വലുതാകണം''.വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള രണ്ടാം ക്ളാസിലെ മലയാള പാഠപുസ്തകത്തിലെ വരികളാണിത്.

പാല്‍ സമീകൃത ആഹാരമാണെന്നും കുട്ടികള്‍ അത് കഴിച്ച് വളരണമെന്നുമാണ് ഗുണപാഠം. കാല്‍സ്യം ലഭിക്കാനുള്ള ഉത്തമ മാര്‍ഗ്ഗമാണ് പാല്‍.

എന്നാല്‍ പുതിയ വൈദ്യശാസ്ത്ര ഗവേഷകര്‍ ഈ വഴിയില്‍ നിന്ന് മാറി ചിന്തിക്കുകയാണിപ്പോള്‍. പാല് അത്ര നല്ലതല്ല, അതിനേക്കാള്‍ നല്ലത് ധാന്യങ്ങളും പയറു വര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുകയാണ് എന്നതാണ് ഇന്നത്തെ ചിന്താഗതി.

പാലിന് പകരം നിലക്കടല, പയറു വര്‍ഗ്ഗങ്ങള്‍, ബദാം, പഴ വര്‍ഗ്ഗങ്ങള്‍ എന്നിവ നമ്മുടെ ഭക്ഷണത്തില്‍ പെടുത്തി നമ്മുടെ ശരീരത്തെ ആരോഗ്യമുള്ളതായി സൂക്ഷിക്കണം.

പാല്‍ കുടിക്കുന്നത് വഴിയും രോഗങ്ങള്‍വരാം എന്നുകൂടി ശാസ്ത്രം കണ്ടു പിടിച്ചിരിരിക്കുന്നു

പാലില്‍ ശരീരത്തിനു വേണ്ട എല്ലാ ജീവകങ്ങളും ധാതു ലവണങ്ങളും അടങ്ങിയിരിക്കുന്നു. പക്ഷെ, അത് സസ്തനികള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതിനു വേണ്ടിയുള്ളതാണ്.

മനുഷ്യന്‍ എല്ലാ കാര്യത്തിലും മറ്റുള്ളവയെ ചൂഷണം ചെയ്യുന്നത് മൃഗപ്പാല്‍ ഉപയോഗിക്കുന്ന കാര്യത്തിലും കാണാം. പശു, ആട്, എരുമ, ഒട്ടകം തുടങ്ങിയ മൃഗങ്ങളുടെ പാല്‍ മനുഷ്യന്‍ ഉപയോഗിക്കുന്നു.

പശുവിന്‍ പാലില്‍ നിന്ന് വെണ്ണ, നെയ്യ് എന്നിവ വേര്‍തിരിച്ച് പാല്‍ ശുദ്ധീകരിക്കുന്നു. പക്ഷെ അങ്ങനെ ചെയ്യുന്തോറും പാല്‍ കൂടുതല്‍ മലിനമാവുകയാണ് ചെയ്യുന്നത്.

പ്രകൃതി ചികിത്സകരുടെ വഴി മുമ്പേ ഈ വഴിക്കായിരുന്നു. പശുവിന്‍ പാല്‍ പശുക്കിടാവിനുള്ളതാണ്, മനുഷ്യനുള്ളതല്ല എന്നായിരുന്നു അവരുടെ സിദ്ധാന്തം.

പാല്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി കാല്‍സ്യം അടിഞ്ഞുകൂടുകയും അത് വൃക്കയിലെ കല്ലിനു കാരണമാവുകയും ചെയ്യുന്നു. പാലിലെ അമിതമായ കൊഴുപ്പ്; പൊണ്ണത്തടി, ഹൃദയ സംബന്ധമായ തകരാറുകള്‍, ദഹനക്കുറവ്, രക്ത സമ്മര്‍ദ്ദം, വയറുകടി, മലബന്ധം എന്നിവ ഉണ്ടാക്കുന്നു.

പാല്‍ കുടിച്ച് രോഗം വരുത്തി വയ്ക്കുന്നതിനേക്കാള്‍, നമ്മുടെ പ്രകൃതിയില്‍ നിന്ന് സുലഭമായി ലഭിക്കുന്ന പഴങ്ങളും മറ്റ് പച്ചക്കറികളും ധാരാളമായി കഴിക്കുകയാണ് വേണ്ടത്. ഇവയില്‍ അടങ്ങിയിരിക്കുന്ന നാരുകളും മറ്റ് ജീവകങ്ങളും ശരീരത്തിന്‍റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്.

നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുന്നതു വഴി ദഹനക്കുറവ്, മലബന്ധം, വയറുകടി എന്നിവയുടെ ശല്യം ഒഴിവായിക്കിട്ടും. പയറു വര്‍ഗ്ഗങ്ങളിലും നിലക്കടല, ബദാം, മറ്റ് അണ്ടി വര്‍ഗ്ഗങ്ങള്‍ എന്നിവയിലും ധാരാളം ധാതുക്കള്‍ അടങ്ങിയിരിക്കുന്നു.ഇതാണ് നമ്മുടെ ശരീരത്തിന് ആവശ്യം.

പാല്‍ നമ്മുടെ ആഹാര ക്രമത്തില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ ഒട്ടേറെ രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാവും. കാന്‍സര്‍ വരെ ഉണ്ടാകുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.

പശു, എരുമ എന്നിവയുടെ പാല്‍ സസ്യാഹാരമായി കരുതുന്നത് പോലും തെറ്റല്ലേ ? മൃഗങ്ങളുടെ ശരീരത്തില്‍ നിന്നെടുക്കുന്ന നീരു തന്നെയാണ് പാല്‍, അപ്പോഴത് സസ്യാഹാരമാവുമോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
 http://malayalam.webdunia.com

4 comments:

 1. അങ്ങനെയാണേല് ജനിച്ച് അമ്മയുടെ പാല് കുടിക്കുന്ന തോടെ എല്ലാവരും മാമ്സഭുക്കുകളായി മാരുന്നു

  ReplyDelete
 2. pls check this links

  http://www.youtube.com/watch?v=SslxU1ntvO0&feature=channel_video_title

  http://www.notmilk.com/

  ReplyDelete
 3. ഇത് ഞാനും കേട്ടിട്ടുണ്ട്. ഒരു തരത്തില്‍ സത്യവും ആണ്.. ഒരു പശുകുട്ടി തള്ളയുടെ പാല് കുടിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഓടി നടക്കുന്നു.. അതിനു വേണ്ട ഊര്‍ജം ആ പാലും കൊഴുപ്പും തന്നെയാണ് നല്‍കുന്നത്.. പക്ഷെ ഒരു മനുഷ്യകുട്ടി എത്രയോ കാലങ്ങള്‍ കഴിഞ്ഞാണ് എഴുനേറ്റു നടക്കുന്നത്.അതിനര്‍ത്ഥം ചുരുങ്ങിയ കാലയളവില്‍ അത്രയും വളര്‍ച്ചയോ ഊര്ജമോ നമുക്ക് ആവശ്യമില്ല. അപ്പോള്‍ നാം ആ പാല് കുടിച്ചാല്‍ ശരീരം ഒരു പ്രത്യേക അളവില്‍ ആ ഊര്‍ജം ഉപയോഗിക്കുകയും ബാക്കി ശരീരത്തില്‍ സംഭരിക്കുകയും ചെയ്യും.. അത് കൊഴുപ്പായി പരിണാമം പ്രാപിക്കുകയും ശരീരം തടിച്ചു കൊഴുക്കാന്‍ കാരണം ആകുകയും ചെയ്യും.

  ReplyDelete
 4. കാട്ടു പോത്തിന്റെ കുട്ടി പാല്‍ കുടിക്കുന്നതിന്റെ മുംബ് തന്നെ ഓടും എന്നും കേട്ടിട്ടുണ്ട്

  ReplyDelete