Monday, May 14, 2018

എല്ലാ മാംസവും ശവമാണ്

ചോദ്യം-
 ഭക്ഷണ രീതി, ഭാഷ, വസ്ത്ര ധാരണം ഇവയൊക്കെ അവരവരുടെ സ്വാതന്ത്ര്യം.  
അവയുടെ അടിസ്ഥാനത്തിൽ വേർതിരിവുകൾ കണ്ടെത്തുന്നതു തന്ന ആധുനികയുഗത്തിനുചേർന്ന പ്രവർത്തിയല്ല.  മിക്ക പ്രാണികളുടെയും മത്സ്യങ്ങളുടേയും   ജീവചക്രം മറ്റു ജീവികൾ അടങ്ങിയതാണ്.  ഒരു ചെടിയുടെ അല്ലെങ്കിൽ  വൃക്ഷത്തിൻ്റെ കായ അതിൻ്റെ കുഞ്ഞാണ് അല്ലെങ്കിൽ ഭ്രൂണമാണ്. എല്ലാ സസ്യങ്ങളും ജീവിക്കുന്നവയാണ്. അവ വളരുന്നു എന്നതാണ് അതിനു തെളിവ്.  ഭക്ഷണത്തിനു വേണ്ടി മറ്റു ജീവനുകൾ എടുക്കാതെ ഒരു ജീവിക്കും ഭൂമിയിൽ അതിജീവിക്കുവാൻ കഴിയില്ല.  സസ്യാഹാരികൾ എന്നു നാം കരുതുന്ന ജന്തുക്കളും സസ്യങ്ങളോടൊപ്പം അനേകം പുഴുക്കളേയും പ്രാണികളെയും അകത്താക്കുന്നുണ്ട്.

ഉത്തരം -
 എത്ര വ്യക്തമായി പറഞ്ഞാലും മനസിലാവില്ല എന്ന് വച്ചാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. മാഷെ, ഒരു ജീവിയെ കൊന്നു തിന്നാതെ മറ്റൊരു ജീവിക്ക് ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല  വ്യവസ്ഥിതി ഞങ്ങൾക്ക് അറിയാം. നല്ല പോലെ അറിയാം. മനസിലായോ? 
ഇനി പറയുന്നത് കേൾക്കുക. പ്രകൃതീ നിയമം ക്രൂരമാണ് എങ്കിലും അതിനു വിപരീതമായ രീതിയിൽ, അല്ലെങ്കിൽ ആ നിയമങ്ങളിൽ ക്രൂരമായവ ഒഴിവാക്കി കൊണ്ട് മുന്നോട്ടു പോവുകയാണ് മനുഷ്യ സംസ്കാരം. അമ്മ സ്ത്രീയാണ് എന്ന് വച്ച് ആരും അമ്മയുമായി ലൈംഗികവേഴ്ച ചെയ്യുന്നില്ല. കാരണം? കാരണം മനുഷ്യർ കുറെയേറെ പ്രകൃതീ നിയമങ്ങൾക്ക് വിരുദ്ധമായ നന്മകളിൽ വിശ്വസിക്കുന്നു. മനസിലായോ എന്തോ? 
ആ നന്മകളിൽ നിങ്ങൾ പശുവിനെ കൊല്ലുന്നതും ആടിനെ കൊല്ലുന്നതും ഉൾപെടുത്തിയിട്ടില്ല. ഞങ്ങൾ അത് പാലിക്കേണ്ട നന്മയായി ഉൾപ്പെടുത്തി. മനസിലായോ എന്തോ?
നിങ്ങൾ പാമ്പിനെ തിന്നില്ല.പട്ടിയെ തിന്നില്ല. മനുഷ്യരെ തിന്നില്ല. എട്ടുകാലിയ തിന്നില്ല. കുറെയൊക്കെ അറപ്പു കാരണമാണ് അത്. ഞങ്ങൾക്ക് എല്ലാ മാംസവും കാണുമ്പോൾ ശവമായിട്ടു മാത്രമേ കാണാൻ കഴിയുന്നുള്ളൂ. അപ്പോൾ ഞങ്ങൾക്ക് അത് തിന്നാൻ കഴിയില്ല. മനസ്സിലായോ എന്തോ? 
ഇതൊക്കെയാണ് സസ്യാഹാരികളെ സസ്യാഹാരികൾ ആക്കുന്നത്. വേണമെങ്കിൽ മാംസാഹാര കാര്യത്തിൽ എത്ര വേണമെങ്കിലും പോവാം എന്നറിയാഞ്ഞിട്ടല്ല. നിങ്ങളെ കടത്തി വെട്ടി വേണമെങ്കിൽ ശ്മശാനത്തിൽ അടക്കം ചെയ്ത മനുഷ്യ ശവങ്ങൾ വരെ തിന്നുന്നുണ്ട് ചിലർ. അവർക്കു നിങ്ങൾ പറയുന്നത് പോലെ തന്നെ കാരണങ്ങൾ ഉണ്ട്. അപ്പോൾ നിങ്ങൾ അതിനെ എതിർക്കരുത്. നിങ്ങളുടെ ആദ്യം  പറഞ്ഞ വാദത്തിൽ ഉറച്ചു നിൽക്കണം.

No comments:

Post a Comment