Monday, May 14, 2018

സസ്യങ്ങൾക്കൊന്നും ജീവനില്ലേ? അവ വളരുന്നില്ലേ?



A. സസ്യഭക്ഷണത്തിന്‍റെ അധ്യാത്മീക വശം അതിന്റെ അഹിംസയും ത്യാഗവും ആണ്. മാംസങ്ങളില്‍ ഏറ്റവും രുചികരം മനുഷ്യമാംസമാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അത് പരീക്ഷിച്ച് നോക്കാന്‍ ആരെങ്കിലും തയ്യാറാകുമോ ?. മനുഷ്യനെ പോലെ തന്നെ സഹജീവികളെയും കാണണം എന്ന അധ്യത്മീക ചിന്തയാണ് വെജിറ്റേറിയനിസത്തിനു പിന്നില്‍. സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റം(വേദന സംവേദിപ്പിക്കുന്നതിനു ജീവികളില്‍ ഉള്ളത്) ഇല്ലാത്ത സസ്യങ്ങളും അവയുടെ ഫല മൂലാദികളും ഭക്ഷിക്കുന്നത് മൂലം അവയ്ക്ക് വേദന ഉണ്ടാകുന്നില്ല.

 ഒരു മനുഷ്യനെയും കൊല്ലാന് കഴിയാതിരിക്കുന്നത് നല്ലത്, ഒരു പശുവിനെയോ പക്ഷിയെപോലുമോ കൊല്ലാന് കഴിയാതിരിക്കുന്നത് വളരെ നല്ലത്. സാധ്യമായ അത്രയും ചെയ്യാന് പരിശ്രമിക്കുക. എന്തൊക്കെ സാധ്യമാണ് എന്തൊക്കെ സാധ്യമല്ല എന്നതിനെകുറിച്ച് കൂടുതലായി ചിന്തിക്കേണ്ട. നിങ്ങളുടെ പ്രയത്നങ്ങള് കൊണ്ട് നേടാന് കഴിയുന്നത് ചെയൂ. എല്ലാം അതിനെയാണ് ആശ്രയിച്ചിരിക്കുന്നത്.
നമ്മെ മറ്റൊരാൾ ചെയ്യുന്നത് നമുക്ക് എപ്രകാരം അനുഭവപ്പെടുന്നുവോ അതുപോലെത്തന്നെയാണ് നാം മറ്റൊരു പ്രാണിയെ ചെയ്യുന്നത് അതിനും അനുഭവപ്പെടുക എന്നുള്ള ബോധമാണ് ധാർമ്മികതയുടെ അടിത്തറ. സ്വന്തം സുഖത്തിനുവേണ്ടിയോ രുചിക്കു വേണ്ടിയോ ലാഭത്തിനു വേണ്ടിയോ മറ്റൊന്നിനെ ഉപദ്രവിക്കരുത്. ഇത് പറഞ്ഞുതരാൻ മതമോ തത്വശാസ്ത്രമോ ദൈവമോ എന്തിനാണ്? മനുഷ്യനെ മൃഗത്തിൽ നിന്ന് വേർതിരിക്കുന്നത് ഈ സ്വബോധമാണ്.... 
**********
നൂറുശതമാനം അഹിംസ പാലിക്കാൻ മനുഷ്യനെന്നല്ല ഒരു ജീവിക്കും സാധിക്കുകയില്ല.
നടക്കുമ്പോൾ ഉറുമ്പുകൾ ചാവാം. ശ്വസിക്കുമ്പോൾ അണുക്കൾ ഉള്ളിൽപ്പോകാം. വായതുറക്കുമ്പോൾപോലും അത് സംഭവിക്കാം.പക്ഷെ അറിഞ്ഞുകൊണ്ട്   “കൊല്ലാതിരിക്കുക  “
അത് മനുഷ്യന്റെ സാംസ്കാരികമായ പുരോഗതിയാണ്.

പ്രകൃതിയിലെ എന്തും തിന്നാൻ മനുഷ്യന് സാധിക്കും. എന്തും എടുത്തുപയോഗിക്കാനും കഴിയും. പക്ഷെ സംസ്കാരമുള്ളവർ മറ്റൊരാൾ കൈവശപ്പെടുത്തിയത് അനുവാദമില്ലാതെ ഉപയോഗിക്കുന്നില്ല.

 ഹിംസ കുറഞ്ഞ ഭക്ഷണം ഉള്ളപ്പോൾ അത് തിരഞ്ഞെടുക്കുന്നു.ജീവിതത്തെ ;ജീവനെ സ്നേഹിക്കുന്നവർ അതിനെ ബഹുമാനിക്കുന്നു.
തനിക്കുള്ളിലിരിക്കുന്ന ജീവൻ തന്നെയാണ് സകല ജീവികൾക്കും ഉള്ളിലുള്ളതെന്ന് തിരിച്ചറിയുന്നു.
അത്തരത്തിൽ മാനസികമായി വളർന്നുള്ള ഒരു ജീവിതം മഹത്തരമാണ്.
****************
ഒരു പശുവിനെ മാംസത്തിന് വേണ്ടി വളർത്തി എന്നു വിചാരിക്കുക. അതിന് തൂക്കം വരുന്നത് പുല്ല് തിന്നിട്ടാണ്.  30 കിലോ പുല്ല് തിന്നാൽ 1 കിലോ മാംസം അതിന്റെ ശരീരത്തിൽ അവശേഷിക്കും അങ്ങനെ എങ്കിൽ 1 കിലോ മാംസം തിന്നുമ്പോൾ നമ്മൾ 30 കിലോ സസ്യങ്ങൾ നശിക്കാൻ കാരണമായി.  അല്ലെങ്കിൽ 1 കിലോ മാംസം ശരീരത്തിൽ അവശേഷിക്കുവാൻ 15 കിലോ ധാന്യങ്ങൾ എങ്കിലും അത് കഴിക്കണം.  അങ്ങനെ കിട്ടുന്ന 1 കിലോ മാംസം കഴിക്കുമ്പോൾ എത്രയോ സസ്യഭ്രൂണം നമ്മൾ നശിപ്പിച്ചു.  നേരിട്ടു സസ്യങ്ങളെ ബക്ഷിക്കുമ്പോൾ ഇത്രയും വലിയ ഹിംസയ്ക്ക് നമ്മൾ പങ്കാളി ആവില്ല. ഓർക്കുക.

No comments:

Post a Comment