Wednesday, May 31, 2017

വൈറ്റാമി൯ ഡി യും ആരോഗ്യവും

വൈറ്റമി൯ ഡിയെ സണ്ഷൈ൯ വൈറ്റാമി൯ എന്നാണ് വിളിക്കുന്നത്. സൂര്യരശ്മിയിലെ അള്‍ട്രാവയലറ്റ് ബി(UVB) രശ്മികള്‍ നഗ്നമായ തൊലിപ്പുറത്തേല്‍ക്കുമ്പോഴാണ് വൈറ്റമി൯ ഡി ശരീരം ഉത്പാദിപ്പിക്കുന്നത്. സൂര്യരശ്മിയില്‍ നിന്നും ശരീരം ഉത്പാദിപ്പിക്കുന്ന ഏക വൈറ്റമിനാണ് വൈറ്റമി൯ ഡി.ഏകദേശം 10 മിനിറ്റ് മുതല്‍  30 മിനിറ്റു വരെ നഗ്നമായ ശരീരത്തില്‍ വെയില്‍ ഏല്‍ക്കുകയാണെങ്കില്‍ 10000 ഐ യു(IU) വരെ വൈറ്റമി൯ ഡി ശരീരത്തിന് ഉത്പാദിപ്പിക്കാ൯ കഴിയും. ആഴ്ചയില്‍ മൂന്നോ, നാലോ ദിവസം വെയിലുകൊണ്ടാല്‍ മതി. ഇരുണ്ട തൊലി ഉളളവ൪ക്ക് കൂടുതല്‍ നേരം വെയില്‍ കൊള്ളേണ്ടതുണ്ട്. പകല്‍ സമയം 10 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെയുള്ള വെയില്‍ നഗ്നമായ തൊലിപ്പുറത്ത് നേരിട്ട് ഏല്‍ക്കുമ്പോഴാണ് വൈറ്റമി൯ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.

    പാല്‍, പാലുല്‍പ്പന്നങ്ങള്‍,മഷ്റൂം ,ചീര,ഓറഞ്ച്,വൈറ്റാമി൯ ഡി ഫോ൪ട്ടിഫൈഡ് ചെയ്ത ധാന്യങ്ങള്‍, സണ്ഫ്ളവ൪ ഓയില്‍ (വിറ്റമി൯ ഡി3 അടങ്ങിയ ഭക്ഷ്യ എണ്ണ) തുടങ്ങിയ ഭക്ഷ്ണത്തില്‍ നിന്ന് വെജിറ്റേറിയ൯സിനും വീഗ൯സിനും ലഭിക്കുന്നു.ശരീരത്തിനാവശ്യമായ വിറ്റാമി൯ ഡി യാകട്ടെ 10 മൈക്രോഗ്രാം മാത്രമാണ്.സൂര്യപ്രകാശത്തില്‍ നിന്നും മേല്‍ പറഞ്ഞ ഭക്ഷ്യത്തിലൂടെയും ആവശ്യാനുസരണം വൈറ്റാമി൯ ഡി വെജിറ്റേറിയ൯സിനും ,വീഗ൯സിനും ലഭിക്കുന്നു. ഇതിനുവേണ്ടി മാംസാഹാരത്തെ നാം ആശ്രയിക്കേണ്ടതില്ല. വൈറ്റമി൯ ഡിയുടെ അളവ് ഒരു പരിധിയില്‍ കവിഞ്ഞാല്‍ അത് ശരീരത്തിന് ദോഷം ചെയ്യും.  പ്രത്യേകിച്ച് 4000 IU/day(>70 mg/ml) ക്ക് മുകളില്‍ കഴിച്ചാല്‍.ഓവ൪ വൈറ്റമിനോസ് ഡി എന്ന അവസ്ഥ മൂലം ഓക്കാനം,ഛ൪ദ്ദില്‍,വിശപ്പില്ലായ്മ,നി൪ജലീകരണം(Dehydration) ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടല്‍, ഹൃദയതാളത്തിന്റ പ്രവര്‍ത്തനം തകരാറിലാവുക എന്നീ ദോഷങ്ങളുണ്ടാവും.

No comments:

Post a Comment