Wednesday, March 11, 2015

ആമിര്‍ ഖാന്‍ ഇനി പക്കാ വെജിറ്റേറിയന്‍

ബോളിവുഡിന്റെ ആമിര്‍ ഖാന്‍ മാംസാഹാരങ്ങളോട് ഗുഡ് ബൈ പറയുന്നു. കോഴിയിറച്ചിയും മീനും കഴിച്ചിരുന്ന, ബിരിയാണിയുടെ ആരാധകനായിരുന്ന സൂപ്പര്‍സ്റ്റാര്‍ വെജിറ്റേറിയനാകുമ്പോഴും പെര്‍ഫെക്ഷന്‍ വിടുന്നില്ല. മുട്ടയും പാലും പാലുത്പന്നങ്ങളും ഉള്‍പ്പടെയാണ് ആമിര്‍ ഉപേക്ഷിക്കുന്നത് .
ഇതില്‍ പക്ഷേ രാഷ്ട്രീയം ഒട്ടുമില്ല. ഭാര്യ കിരണ്‍ റാവു കാണിച്ച ഒരു വീഡിയോയാണ് ആമിറിന്റെ മനം മാറ്റത്തിന് കാരണം. മരണ കാരണമായേക്കാവുന്ന 15 രോഗങ്ങളും അവയില്‍ നിന്ന് രക്ഷ നേടാന്‍ കഴിയുന്ന ഡയറ്റിങ്ങിനെ സംബന്ധിച്ചുള്ളതാണ് വീഡിയോ. നല്ല ജീവിതം നയിക്കേണ്ടത് എങ്ങനെയാണെന്ന് ഈ വീഡിയോ മനസ്സിലാക്കിത്തന്നതായും അങ്ങനെയാണ് വെജിറ്റേറിയനാകാന്‍ തീരുമാനിച്ചതെന്നും പി കെ ഫെയിം ആമിര്‍ ഖാന്‍ പറയുന്നു.
പുതിയ ചിത്രമായ ‘ഡംഗലി’ല്‍ ആമിര്‍ അവതരിപ്പിക്കുന്ന കഥാപാത്രവും പക്കാ വെജിറ്റേറിയനാണ്. ആമിറിന്റെ പുതിയ തീരുമാനം കഥാപാത്രത്തിനും യോജിച്ചതാണ്. കിരണ്‍ നേരത്തേ തന്നെ വെജിറ്റേറിയനാണ്.
www.tvnew.in

No comments:

Post a Comment