Wednesday, July 10, 2013

ആയുസ് കൂട്ടാം, പച്ചക്കറി കൂട്ടുക

വാഷിങ്ടണ്‍ . സസ്യഭുക്കായാല്‍ ആയുസ് ദീര്‍ഘിപ്പിക്കാം. സസ്യാഹാരം സംബന്ധിച്ചു പഠനം നടത്തിയ ഗവേഷകര്‍ക്കു മുന്നിലും ആ വസ്തുത തെളിഞ്ഞു. സസ്യാഹാരം കഴിക്കുന്നവരില്‍ മരണസംഖ്യയുടെ തോത് കുറവാണ്. പുരുഷന്മാരാണ് ഇക്കാര്യത്തില്‍ സ്ത്രീകളേക്കാര്‍ അനുഗ്രഹീതര്‍!

കലിഫോര്‍ണിയയിലെ ലോമ ലിന്‍ഡ യൂണിവേഴ്സിറ്റിയിലെ മെക്കല്‍ ജെ. ഒാര്‍ലിച്ചും സംഘവും ആറു വര്‍ഷക്കാലം 73,308 പേരില്‍ നടത്തിയ നിരീക്ഷണത്തിലാണിതു തെളിഞ്ഞത്. ആയുസും ആരോഗ്യവുള്ള ജീവിതത്തിനു അടിത്തറയിടുന്നത് സസ്യഭക്ഷണമാണെന്നു ഗവേഷകര്‍ക്കു ബോധ്യമായി. ഭക്ഷണവും മരണവും തമ്മിലുള്ള ബന്ധമായിരു ന്നു പഠനവിഷയത്തിന്റെ കാതല്‍. എന്നാല്‍ ഇൌ ബന്ധം രൂപപ്പെടുന്നതെങ്ങെനെയെന്നു തിട്ടപ്പെടുത്താന്‍ ഗവേഷകര്‍ക്കു കഴിഞ്ഞില്ല.

രക്താതിസമ്മര്‍ദ്ദം, മെറ്റബോളിക് സിന്‍ഡ്രോം, ഡയബറ്റിസ് മെലിറ്റസ്, ഇഷെമിക് ഹാര്‍ട്ട് ഡിസീസ് തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവരില്‍ അപകടസാധ്യത താരതമ്യേന കുറവ് സസ്യഭുക്കുകളിലാണ്. പഠനകാ ലത്ത് ആയിരം പേരില്‍ ആറു പേര്‍ എന്ന തോതില്‍ ആയിരുന്നു മരണം സംഭവിച്ചത്. മരണനിരക്ക് സസ്യഭുക്കുകളില്‍ 12 ശതമാനം കുറവായി രുന്നു.

ആളുകളെ അഞ്ചു സംഘങ്ങളായി തിരിച്ചായിരുന്നു പഠനം. മാംസഭുക്കുകള്‍, മാസഭക്ഷണവും സസ്യഭക്ഷണവും കഴിക്കുന്നവര്‍, മത്സ്യം കഴിക്കുന്ന സസ്യഭുക്കുകള്‍, പാലും മുട്ടയും കഴിക്കുന്ന സസ്യഭുക്കു കള്‍, പൂര്‍ണ സസ്യഭുക്കുകള്‍ എന്നിങ്ങനെയായിരുന്നു ഇൌ സംഘ ങ്ങള്‍.
manoramaonline- July 10, 2013

No comments:

Post a Comment