Tuesday, December 4, 2012

സസ്യാഹാരങ്ങള്‍ കഴിക്കുന്നവര്‍ക്കു കൂടുതല്‍ ലൈംഗിക ക്ഷമത.

സസ്യാഹാരം കഴിക്കുന്ന ആളുകള്‍ക്കു കൂടുതല്‍ ലൈംഗിക ക്ഷമതയുണ്ടാകുമെന്നു പഠനറിപ്പോര്‍ട്ട്‌. മാംസം കഴിക്കുന്നവരില്‍ നിന്നും ലൈംഗിക ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്‌ സസ്യാഹാരം കഴിക്കുന്നവരാണെന്നു ശാസ്‌ത്രജ്ഞരുടെ കണ്ടെത്തല്‍.  സസ്യാഹാരങ്ങളും ഇലച്ചെടികളും അധികമായി കഴിക്കുന്നവരില്‍ ലൈംഗിക ശേഷി കൂടുതലായിരിക്കുമെന്നാണ്‌ പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത്‌. ചെടികളില്‍ കാണുന്ന ചില പ്രത്യേക ഘടകങ്ങള്‍ ലൈംഗിക ഉദ്ധാരണത്തിനു സഹായിക്കുന്ന ഹോര്‍മോണുകളുടെ ഉത്‌പാദനത്തില്‍ സഹായിക്കുന്നതാണ്‌ ഇതിനു കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്‌. University of California, Berkeley’s Department of Environmental Science - ലെ ഒരു കൂട്ടം ഗവേഷകര്‍ ഉഗാണ്ടയില്‍ കാണപ്പെടുന്ന റെഡ്‌ കൊളോബസ്‌ എന്നയിനം കുരങ്ങുകളുടെ ജീവിതരീതിയാണ് പഠനവിധേയമാക്കിയത് . (സ്റ്റഡി റിപ്പോര്‍ട്ട്‌ കാട്ടില്‍ സമൃദമായ ഇലവര്‍ഗ്ഗങ്ങള്‍ കഴിച്ചു വരുന്ന ഇവയില്‍ ലൈംഗികാസക്തിയും പ്രചനന ശേഷിയും കൂടുതലാണെന്നു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നവര്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നിലാകും എന്ന നിഗമനത്തിലെത്തി ചേര്‍ന്നിരിക്കുന്നത്‌.

No comments:

Post a Comment