Friday, August 3, 2012

പശുവിന്‍ പാല്‍ കുട്ടികള്‍ക്ക് പറ്റിയതല്ലെന്ന് പഠനം


കൊല്‍ക്കത്ത: മതിയായ പോഷകങ്ങളില്ലാത്തതിനാല്‍ പശുവിന്‍പാല്‍ കുട്ടികള്‍ക്ക് പറ്റിയതല്ലെന്ന് പഠനം. കുട്ടികളുടെ വൃക്കകളെ ദോഷകരമായി ബാധിക്കുന്ന പ്രോട്ടീനുകള്‍ പശുവിന്‍പാലിലുണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്തിലെ ബയോകെമിസ്ട്രി ആന്‍ഡ് ന്യൂട്രീഷന്‍ വിഭാഗം തലവന്‍ ദേവ്‌നാഥ് ചൗധരി പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാവാത്ത അമ്മമാര്‍ ഡോക്ടര്‍മാരോട് ആലോചിച്ച് പറ്റിയ ബദല്‍ആഹാരം കണ്ടെത്തണം. 

അതിവേഗം വളരുന്ന കുഞ്ഞുങ്ങള്‍ക്ക് മതിയായ പോഷകം നല്‍കാന്‍ അപര്യാപ്തമായ പശുവിന്‍പാലിനേക്കാള്‍ നല്ലത് അതാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ3ലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹംപറഞ്ഞു. പശുവിന്‍പാലില്‍ പോഷകങ്ങള്‍ കുറവാണെന്നപോലെ ഇരുമ്പും കുറവാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി കുട്ടികള്‍ക്ക് പശുവിന്‍പാല്‍ കൊടുത്തു വരുന്നുണ്ടെങ്കിലും പുതിയസാഹചര്യത്തില്‍ അത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്‍ ഡയറക്ടര്‍ ബി. ശേശികരന്‍ പറഞ്ഞു.

പശുവിന്‍പാലില്‍ കൂടിയഅളവില്‍ ആന്‍റിബയോട്ടിക്കുകളും കീടനാശിനികളും അടങ്ങിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ജനിച്ച ആദ്യത്തെ ഒരുവര്‍ഷം പശുവിന്‍പാല്‍ നല്‍കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നത് വളരെ നേരത്തേതന്നെ അമ്മമാര്‍ അവസാനിപ്പിക്കുന്നതായാണ് സര്‍വേയില്‍ കണ്ടെത്തിയത്. 

രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള 69 ശതമാനം കുഞ്ഞുങ്ങള്‍ക്കേ മുലപ്പാല്‍ ലഭിക്കുന്നുള്ളൂ. മൂന്നുമാസമാകുമ്പോള്‍ ഇത് 51 ശതമാനമായും ആറുമാസമാകുമ്പോള്‍ 28 ശതമാനമായും കുറയുന്നതായി സര്‍വേ വ്യക്തമാക്കുന്നു. പോഷകങ്ങള്‍, ജീവകങ്ങള്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ മുലപ്പാല്‍ ജീവഹാനിയായ രോഗങ്ങളില്‍ നിന്നുപോലും കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പര്യാപ്തമാണ്. 
- മാതൃഭുമി 

2 comments:

  1. The American Academy of Pediatrics recommends that infants under one year of age not receive whole cow’s milk. A report in the New England Journal of Medicine adds substantial support to the long-standing theory that cow’s milk proteins stimulate the production of the antibodies which, in turn, destroy the insulin-producing pancreatic cells.High levels of galactose, a sugar released by the digestion of lactose in milk, have been studied as possibly damaging to the ovaries and leading to ovarian cancer.Prostate and breast cancers have been linked to consumption of dairy products, presumably related to increases in a compound called insulin-like growth factor (IGF-I). IGF-I is found in cow’s milk and has been shown to occur in increased levels in the blood of individuals consuming dairy products on a regular basis. Other nutrients that increase IGF-I are also found in cow’s milk. Dairy products—including cheese, ice cream, milk, butter,and yogurt—contribute significant amounts of cholesterol and saturated fat to the diet.

    ReplyDelete