Wednesday, August 22, 2012

ക്രൂരതയെ ന്യായീകരിക്കുന്നവരും, സദാചാരത്തിനു വിരുദ്ധമായ ഹിംസയും.


 മാംസാഹാരം ക്രൂരമായ കൊലപാതകത്തിന്റെ ഉല്‍പ്പന്നമാണെന്ന് മിക്കവരും സമ്മതിക്കില്ല.  മതങ്ങളൊന്നും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. പക്ഷെ നമ്മളെപ്പോഴും ധാര്‍മ്മികതയെ നമ്മുടെ സൌകര്യത്തിനനുസരിച്ചു വ്യാഖ്യാനിക്കുന്നു. 'ദൈവവിശ്വാസി' എന്ന് അവകാശപ്പെടുന്നവരും, നെറ്റിയില്‍ ചന്ദനക്കുറി തൊട്ടു നടക്കുന്നവരും പ്രാകൃത മനുഷ്യരെ പോലെ പക്ഷിമൃഗാതികളെ കൊല്ലുന്നു!....തിന്നുന്നു!....

മാംസാഹാരത്തില്‍ നിന്ന് രക്ഷ നേടുന്നതിനെകുറിച്ച് ഡോ: ജാന്‍ ഹാര്‍വെ കൈലാഗ് . എം.ഡി ഇപ്രകാരം പറയുന്നു. "ഒരു ജീവിക്ക് ജീവനില്ലാതെ വരുമ്പോള്‍ നാം അതിനെ ശവം എന്ന് വിളിക്കുന്നു. ഇതിനെ ഇറച്ചിക്കടയില്‍ തൂക്കിയാല്‍ അതിനു ആഹാരം എന്ന പേര് എങ്ങനെ കിട്ടുന്നു?  ഒരു സൂക്ഷ്മദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ പോലും ഇറച്ചിയും, ശവവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലെന്നു കാണാം. രണ്ടിലും കീടാണുക്കളും, ചീഞ്ഞു തുടങ്ങുന്ന അവസ്ഥയും കാണാന്‍ സാധിക്കും."

ലോകചരിത്രത്തിലേക്ക് കണ്ണോടിക്കുകയാണെങ്കില്‍ പല മഹാന്മാരായ പണ്ഡിതന്മാരും, തത്വചിന്തകരും, ശാസ്ത്രഞ്ജന്‍മാരും, കവികളും, എഴുത്തുകാരും, മതനേതാക്കന്‍മാരുമൊക്കെ പൂര്‍ണമായ സസ്യഭുക്കുകളായിരുന്നു. സസ്യാഹാരം അവരുടെ മനസുകളെ  ഉദ്ബോധിപ്പിക്കുകയും ക്ഷമ, ദയ, സ്നേഹം, അഹിംസ തുടങ്ങിയ സത്ഗുണങ്ങള്‍ അവരെ അനുഗ്രഹിക്കുകയും ചെയ്തിരുന്നതായി കാണാം.

മാംസഭോജനം ദുരാചാരമാണ് - സദാചാരത്തിനു വിരുദ്ധമായി കൊല്ലുക എന്ന പ്രക്രിയ അതില്‍പ്പെടുന്നു. മറ്റു ജീവികളെ കൊല്ലുന്നതു വഴി മനുഷ്യന്‍ സ്നേഹത്തിന്റെയും, സഹിഷ്ണുതയുടെയുമായ തന്റെ ആധ്യാത്മിക നിലവാരത്തെ അടിച്ചമര്‍ത്തുകയും ക്രൂരനായിത്തീരുകയും ചെയുന്നു.

മനുഷ്യാവകാശം പോലെ മൃഗാവകാശവും അന്ഗീകരിക്കപ്പെടുന്ന ഒരു കാലത്ത് നാം പക്ഷിമൃഗാതികളോടും, പ്രകൃതിയോടും കാട്ടിക്കൂട്ടിയ കോപ്രായങ്ങളെക്കുറിച്ച് ഓര്‍ത്തു ലജ്ജിക്കേണ്ടി വരും. അത്രയ്ക്ക് അവിവേകവും, ക്രൂരതയുമാണ് മനുഷ്യേതരജീവികളോടു ആധുനിക മനുഷ്യര്‍ കാണിക്കുന്നത്. നമുക്ക് ഈ ദ്രോഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാം.

   - പ്രജിത്ത്. എം.കണ്ണൂര്‍
       MOB: 9645241625                         

No comments:

Post a Comment