Thursday, February 9, 2012

മന്ത് വിതരണത്തിന് പുത്തന്‍ രീതി

മന്ത് ഗുളികകള്‍ നല്‍കി മന്തിനെ ഇല്ലാതാക്കാന്‍ കേരളത്തിലെ ആരോഗ്യവകുപ്പ് വീടുകള്‍ തോറും മന്ത് ഗുളികകള്‍ വിതരണം ചെയുമ്പോള്‍, തമിഴ്‌നാട്ടിലെ ചിക്കന്‍ മുതലാളിമാര്‍ കോഴികളെ വേഗം നല്ലപോലെ തടിപ്പിച്ചെടുക്കുവാന്‍ കണ്ടെത്തിയ മാര്‍ഗം ഒരു ടി.വി ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ചെറിയ വിഭാഗം ആളുകള്‍ ചിക്കന്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. 

മന്ത് രോഗികളുടെ രോഗ ബാധയുള്ള സ്ഥലത്ത് നിന്നും കുത്തിയെടുക്കുന്ന നീര് കോഴികളില്‍ കുത്തി വെച്ച് തടിപ്പിച്ചു, കേരളത്തിലേക്കയക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം വെളിച്ചത്തുകൊണ്ട് വന്ന പ്രസ്തുത ചാനലുകാരെ എത്ര അഭിനന്ദിച്ചാലും മതിയാവുമെന്നു തോനുന്നില്ല.

കോഴിക്കച്ചവടക്കാര്‍ ഇതിനെ പ്രതിരോധിക്കാന്‍ പറയുന്ന വാദം ഇത്രയധികം കോഴികള്‍ക്ക് കുത്തിവെക്കുവാന്‍ മാത്രം മന്ത് രോഗികള്‍ ഇവിടെയുണ്ടോ എന്നതാണ്. എന്നാല്‍ സയന്‍സ് പഠിച്ച കുട്ടികള്‍ പോലും ഈ വാദത്തെ അന്ഗീകരിക്കുകയില്ല. ശാസ്ത്രഞ്ജന്മാര്‍ സാധാരണ വാക്സിനുകള്‍ ഉണ്ടാക്കുന്നത്‌- ഉദാഹരണമായി പാമ്പിന്‍ വിഷത്തിനുള്ള പ്രതിരോധ വാക്സിന്‍ പരീക്ഷണശാലയിലൂടെ പാമ്പില്‍ നിന്നെടുക്കുന്ന വിഷം ധാരാളമായി ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാതെ, ദിവസവും വിഷമരുന്നിനു വേണ്ടി, പാമ്പുകളെ തേടി ആരും നടക്കാറില്ല. പേവാക്സിനും പേവിഷം കുതിരയില്‍ കുത്തിവെച്ചു പേ പിടിപ്പിച്ചു തലച്ചോറില്‍ നിന്നും ഉണ്ടാക്കി വിപണിയിലെത്തിക്കുകയാണ് ചെയുന്നത്. അല്ലാതെ ദിവസവും നായ്ക്കളെ തേടി ആരും നടക്കാറില്ല.

ഈ മന്ത് സിറം നിര്‍മ്മിക്കുന്ന കപട ശാസ്ത്രഞ്ജന്മാര്‍ ചെയുന്നതും ഈ മാര്‍ഗമാണ്. മന്ത് രോഗിയില്‍ നിന്നെടുത്ത ബാക്ടീരിയ അടങ്ങിയ നീരിനു വേണ്ടി ദിനേന മന്ത് രോഗികളെ തേടി നടക്കേണ്ടതില്ല. ഒരു തുള്ളി സിറത്തില്‍ നിന്നും അനേക തുള്ളികള്‍ നിര്‍മ്മിക്കാമെന്ന ശാസ്ത്ര സത്യത്തെ അറിയാത്തവര്‍ കോഴികച്ചവടക്കാരുടെ വാദത്തെ അനഗീകരിച്ചേക്കാം.

കേരളത്തിലെ മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ എല്ലാം തന്നെ ഈ വാര്‍ത്ത പൂഴ്ത്തിയത്, അവര്‍ക്ക് കിട്ടേണ്ടത് കോഴി മുതലാളിമാര്‍ നല്‍കിയത് കൊണ്ടാകാം. പണത്തിനു മീതെ പറക്കുവാന്‍ നമ്മുടെ നാട്ടില്‍ ഒരു പരുന്തും ഇല്ലാത്തതാണ് ഇത്തരം അപകടകരമായ ഭക്ഷ്യവസ്തുക്കളും, ഔഷധങ്ങളും മറ്റും വ്യാപകമാവാന്‍ കാരണം. 'സുജീവിതം' പോലുള്ള ഒറ്റപ്പെട്ട മാധ്യമങ്ങള്‍ ഇത്തരം അപകടങ്ങളെ ജനതയ്ക്ക് മുന്‍പില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഇവ ഇവയുടെ വായനക്കാര്‍ക്ക് മുന്‍പില്‍ മാത്രമേ എത്തുന്നുള്ളൂ എന്നതാണ് ദുഃഖസത്യം!

കേരളത്തിലെ ബഹുമാനപ്പെട്ട മുന്‍മുഖ്യമന്ത്രിയും, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ സഖാവ് അച്ചുതാനന്ദന്‍, ബാലകൃഷ്ണപിള്ളയെ ജയിലിലടപ്പിക്കുവാനും, കുഞ്ഞാലിക്കുട്ടിയെ കോടതി കയറ്റുവാനും നിരന്തരം ശ്രമിക്കുമ്പോള്‍, എന്തുകൊണ്ടാണ് മന്ത് കോഴികളുടെ വ്യാപനത്തിനെതിരെ പാര്‍ട്ടി പത്രത്തില്‍ ഒരു ലേഖനമോ, കോടതിയില്‍ ഒരു ഹര്‍ജിയോ, അല്ലെങ്ങില്‍ തമിഴ്നാട് ചിക്കന്‍ മുതലാളിമാരുടെ കോഴി വാഹനങ്ങള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ തടയുവാന്‍ യുവജനസംഘടനകളോട് ആഹ്വാനം ചെയുവാനും ശ്രമിക്കാത്തത്?

പണത്തിനു മീതേ പറക്കാത്ത പരുന്തു എന്ന് വിശ്വസിക്കുന്ന മാവോ, മാര്‍ക്ക്, ലെനിന്‍ തത്ത്വശാസ്ത്രങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്ന സഖാക്കള്‍ പോലും പ്രതികരിക്കാത്തതിനു പിന്നില്‍ ശക്തമായ കൈകളുടെ സ്വാധീനം ഉണ്ടാകുമെന്നതാണ് യാഥാര്‍ത്ഥ്യം.

തമിഴ്നാട്ടിലെ മാരകകീടനാശിനികള്‍ തിന്നു തിന്നു രോഗികളാവുന്ന മലയാളികളുടെ മേല്‍ മന്ത് സിറം കുത്തിവെച്ചു തടിപ്പിച്ച കോഴികളെ എറിഞ്ഞു കൊടുത്തു കാശ് വാരുന്ന ചിക്കന്‍ മുതലാളിമാരും, ശിങ്കിടികളും ഇത്തരം കഥകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും...കാരണം- മലയാളി വെറും മണ്ട ശിരോമിണിയാണെന്ന് അവര്‍ക്കറിയാം. അല്ലെന്നു തെളിയിച്ചു കൊടുക്കുവാന്‍ ഇവിടുത്തെ മന്ത്ചിക്കന്‍ കടിച്ചു വലിച്ചു ഏമ്പക്കമിടുന്ന ഒറ്റ മലയാളിക്കും കഴിയില്ലെന്ന സത്യം തമിഴര്‍ക്കു നന്നായി അറിയാവുന്നതാണ്.
- ദാമു പി. അരൂര്‍ (സുജീവിതം മാസിക. ഫെബ്രുവരി 2012 )      

5 comments:

  1. ഈ ലേഖനത്തിന് താഴെ കൊടുത്തിരിക്കുന്ന വാര്‍ത്തയുമായി എന്തെങ്കിലും ബന്ധം കാണുമോ ?

    പൊന്നാനിയില്‍ 21 പേര്‍ക്കുകൂടി മന്തുരോഗം
    മലയാള മനോരമ- 7-2-2012

    മലപ്പുറം . പൊന്നാനി നഗരസഭാപരിധിയില്‍ 21 പേര്‍ക്കുകൂടി മന്തുരോഗം സ്ഥിരീകരിച്ചു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ഇത്രയും പേരില്‍ മന്തിന്റെ രോഗാണുക്കളെ കണ്ടെത്തിയത്. രോഗബാധയുടെ ആദ്യഘട്ടമായതിനാല്‍ ചികില്‍സയിലൂടെ മുഴുവന്‍ പേരുടെയും രോഗം ഭേദമാക്കാനാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കിത്തുടങ്ങി.

    കഴിഞ്ഞമാസം 438 പേരുടെ രക്തസാംപിള്‍ പരിശോധിച്ചപ്പോഴാണ് 21 പേരില്‍ മന്തുരോഗത്തിന്റെ അണുക്കളെ കണ്ടെത്തിയത്. ഡിസംബറില്‍ 369 പേരുടെ രക്ത പരിശോധന നടത്തിയപ്പോള്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ആരുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. പക്ഷേ, മന്തുരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിയിട്ടും രോഗം വിട്ടൊഴിയാത്തതില്‍ അധികൃതര്‍ക്ക് ആശങ്കയുണ്ട്. ഈ വര്‍ഷത്തെ മന്തുരോഗ പ്രതിരോധ മരുന്ന് വിതരണ പരിപാടി അടുത്തമാസം നടക്കുമെന്നറിയുന്നു.

    100 മില്ലിഗ്രാം വീതം വരുന്ന മൂന്ന് ഡിഇസി ഗുളികകളും അല്‍ബെന്‍ഡസോളിന്റെ ഒരു ഗുളികയും കഴിച്ചാല്‍ 12 ദിവസം കഴിയുമ്പോള്‍ മന്തിന്റെ അണുക്കളെ പൂര്‍ണമായി ഇല്ലാതാക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗം കണ്ടുപിടിക്കാന്‍ വൈകുംതോറും അപകടസാധ്യതയും കൂടും. മന്തുരോഗസാധ്യതയുള്ള പ്രദേശങ്ങളില്‍ ഒാരോമാസവും നിശ്ചിതയെണ്ണം ആളുകളുടെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കു
    വിധേയമാക്കണമെന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ജില്ലാധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനിയുള്ള മാസങ്ങളില്‍ മന്തുരോഗ പരിശോധന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരും.

    പരിശോധനാ ക്യാംപ്
    മലപ്പുറം . പൊന്നാനിയിലെ ഈമാസത്തെ രക്ത പരിശോധനാ ക്യാംപ് ഒന്‍പത്, പത്ത് തീയതികളില്‍ രാത്രി എട്ടിനും പത്തിനുമിടയില്‍ നടക്കും. നായാടിക്കോളനി, കോടതിപ്പടി, മരക്കടവ്, ചാങ്ങാ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തുന്ന ക്യാംപില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

    ReplyDelete
  2. പൊന്നാനിയില മന്തുള്ളത് കോഴിയെ തിന്നിട്ടല്ല.. അവിടെ വര്ഷങ്ങള്ക്ക് മുന്പ് തന്നെ മന്ത് രോഗമുള്ള ധാരാളം പേര് ഉണ്ട്

    ReplyDelete
  3. ithe kurichu aduthide our dr. manoramayil ezhuthiya prathikaranam comment vaayikkuka. ithu verum oru kupracharanam maathram. february yile pathram ethandu 5 to 15 days idakkulla pathram vayichu nokkiyal ariyam.


    feroze

    ReplyDelete
    Replies
    1. aa prathikaranathinulla marupadi innathe (20-02-2012) Manorama pathrathil dr. Kaanam Shankarappilla ezhuthiya prathikaranam comment vaayikkuka.

      Delete
  4. ശാസ്ത്ര സംബന്ധമായ ലേഖനങ്ങള്‍ എഴുതുമ്പോള്‍ കുറച്ചു വിവരം ഉള്ളവര്‍ എഴുതുക , മന്ധുണ്ടാകുന്നത് ബാക്ടീരിയ അല്ല അത് പോലെ ഒരു പാട് മണ്ടത്തരങ്ങള്‍ ഉണ്ട് അതില്‍

    ReplyDelete